സാമ്പത്തിക കാര്യത്തിലും സ്ഥാനമാനങ്ങളിലും ചില ഉയർച്ച താഴ്ച്ചകൾ കാണുന്നു. സാമ്പത്തിക നഷ്ടമോ വസ്തു നഷ്ടമോ ഉണ്ടാകാം. പണമിടപാടുകളിൽ സൂക്ഷിക്കണം. ഏറ്റവും അടുത്ത കൂട്ടാളികളുമായോ ബന്ധുക്കളുമായോ തർക്കത്തിനു സാധ്യതയുള്ളതിനാൽ, ലജ്ജാവഹമായ സാഹചര്യങ്ങളിൽ അകപ്പെടാതിരിക്കുവാൻ നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കേണ്ടതാണ്.
Nov 1, 2025 - Dec 29, 2025
നല്ല ഭാഗ്യവും മനസ്ഥിരതയും ഉള്ളതിനാൽ ശുഭാപ്തിവിശ്വാസത്തോടേയും വളരെ ലാഘവത്തോടേയും കുടുംബത്തിൽ ജീവിക്കുവാൻ സാധിക്കും. പങ്കാളികളിൽ നിന്നും നല്ലരീതിയിലുള്ള നേട്ടം ലഭിക്കുന്നതാണ്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും, ഔദ്യോഗികമായും, ആശയവിനിമയത്തിനും, ഉന്നത വിദ്യാഭ്യാസത്തിനും, യാത്രയ്ക്കും ഏറ്റവും അനുയോജ്യമായ വർഷമാണിത്. കുടുംബജീവിതത്തിൻറ്റെ ഐക്യം ഭദ്രമാണ്. ഈ കാലയളവിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസങ്ങളോ ശത്രുതയോ പോലും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ഔദ്യോഗികമായും നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. മൊത്തത്തിൽ ഇത് നല്ല സമയമാണ്.
Dec 29, 2025 - Feb 18, 2026
വരുമാനനില വർദ്ധിക്കുകയും ബാങ്ക് ബാലൻസ് മെച്ചപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ പറ്റിയ സമയമാണിത്. പുതിയ സുഹൃത്തുക്കളും ബന്ധങ്ങളും അവർ വഴിയുള്ള നേട്ടങ്ങളുമാണ് ഈ കാലഘട്ടം സൂചിപ്പിക്കുന്നത്. മുൻപുള്ള ജോലിയും, അതുപോലെ പുതുതായി ആരംഭിക്കുന്ന ജോലിയും നല്ലതും ആഗ്രഹിക്കുന്നതായ ഫലം നൽക്കും, നിങ്ങൾ താലോലിക്കുന്ന ആഗ്രഹങ്ങൾ സഫലീകരിക്കും. പുതിയ കച്ചവടത്തിലോ കരാറുകളിലോ നിങ്ങൾ ഏർപ്പെടാം. നിങ്ങളുടെ മേലധികാരികളിൽ നിന്നോ സ്വാധീനതലങ്ങളിൽ ഇരിക്കുന്നതോ ഉത്തരവാദിത്വമുള്ള ആളുകളോ വഴി നിങ്ങൾക്ക് സഹായങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ കാലയളവിൽ മൊത്തത്തിലുള്ള സമൃദ്ധിയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതപങ്കാളിയുമായുള്ള ബന്ധത്തിൽ പ്രത്യേക ശ്രദ്ധയും ചില മുൻകരുതലുകളും ആവശ്യമാണ്.
Feb 18, 2026 - Mar 12, 2026
നന്മനിറഞ്ഞതും ധർമ്മനിഷ്ഠവുമായ പ്രവർത്തികൾ നിങ്ങൾ ചെയ്യുകയും നിങ്ങളുടെ പെരുമാറ്റം നല്ലതായിരിക്കുകയും ചെയ്യും. മതപരമോ ആദ്ധ്യാത്മികമോ ആയ കാര്യങ്ങളിൽ നിങ്ങൾക്ക് പെട്ടെന്ന് താല്പര്യം ഉണ്ടാകാം. ഔദ്യോഗികമായും വ്യക്തിപരമായും ഉള്ള പങ്കാളിത്തം ഈ വർഷം നല്ലതാണ്. എന്നിരുന്നാലും, വളരെ നാളായി നിങ്ങൾ അത്യധികമായി കാത്തിരുന്ന, ജീവിതം തന്നെ മാറ്റിമറിക്കാവുന്ന ആ പ്രധാനപ്പെട്ട അനുഭവം ഉണ്ടായേക്കാം. ഈ വർഷം തീച്ചയായും നിങ്ങൾക്ക് എല്ലാ അധികാരവും കൊണ്ടുവരും. കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും ജോലിയിലും നിങ്ങളുടെ വ്യക്തിത്വത്തിലെ ഐക്യം നിലനിർത്തുവാൻ നിങ്ങൾ പുതിയ മാർഗ്ഗങ്ങൾ പഠിക്കും. കുടുംബാന്തരീക്ഷം വളരെ നല്ലതായിരിക്കും.
Mar 12, 2026 - May 12, 2026
നിങ്ങൾക്ക് താത്പര്യമുള്ള പുണ്യസ്ഥല സന്ദർശനം കാണുന്നു. എന്നിരുന്നാലും, കാവ്യാത്മകവും സ്വാധീനശക്തിയുള്ളതുമായ നിങ്ങളുടെ പ്രകൃതം, നിങ്ങൾക്ക് അറിയാവുന്നവരുമായി നല്ലൊരു ബന്ധം നിലനിർത്തുവാനും പരിചയമില്ലാത്തവരുമായി ബന്ധം ആരംഭിക്കുവാൻ സഹായിക്കുകയും ചെയ്യും. ഇടപാടുകളിൽ നിന്നുള്ള നേട്ടം, നിങ്ങൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ സ്ഥാനക്കയറ്റം തുടങ്ങിയ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്നതാണ്. പുതിയ വാഹനം സ്വന്തമാക്കുകയോ പുതിയ സ്ഥലം വാങ്ങുകയോ ചെയ്യും. മൊത്തത്തിൽ, ഈ കാലയളവ് വളരെ നല്ലതാണ്.
May 12, 2026 - May 30, 2026
നിങ്ങളുടെ പ്രായോഗികശൈലി തെളിയിക്കുവാനും പല മേഖലയിലും നിങ്ങളുടെ നിർമ്മാണാത്മകമായ കഴിവ് ഉപയോഗപ്രധമാക്കുവാനും പറ്റിയ നല്ല സമയമാണിത്. നിങ്ങളുടെ തൊഴിൽ മേഖലയിലും ഉദ്യോഗസംബന്ധമായ പ്രവർത്തനങ്ങളിലും വളരെ അപ്രതീക്ഷിതവും വിശിഷ്ടവുമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മേലധികാരികളിൽ നിന്നും മുതിർന്നവരിൽ നിന്നും നിങ്ങൾക്ക് സഹായങ്ങൾ ലഭിക്കും. നിങ്ങളുടെ സ്വകാര്യജീവിതത്തിലും ഔദ്യോഗികജീവിതത്തിലും അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും. പിതൃസ്വത്തുക്കൾ നിങ്ങൾക്ക് ലഭിക്കും. ഈ കാലയളവിൽ നിങ്ങൾ ഉറപ്പായും വിജയിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലീകരിക്കുകയും ചെയ്യുന്നതായി കാണാം
May 30, 2026 - Jun 29, 2026
ഇത് നിങ്ങൾക്ക് ശ്രേഷ്ടമായ കാലഘട്ടമാണ് കൂടാതെ നിങ്ങൾ ധനപരമായ ഭാഗ്യവും നേടും. ആനന്തകരമായ വിസ്മയങ്ങളും കൂടാതെ ബന്ധുക്കളും കുടുംബാഗങ്ങളുമായി ഒരുപാട് ഒത്തുചേരലുകളും നടക്കും. ഇത് നിങ്ങൾക്ക് അനുകൂലകരമായ സമയമാണ്, ആയതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. സ്ത്രികളിൽ നിന്നും നേട്ടവും മേലധികാരികളിൽ നിന്നും സഹായവും ലഭിക്കും. സാമ്പത്തിക കാര്യത്തിൽ ഇത് നിങ്ങൾക്ക് വളരെ ഫലവത്തായ കാലഘട്ടമാണ്.
Jun 29, 2026 - Jul 21, 2026
നിങ്ങളുടെ മേലധികാരികളിൽ നിന്നോ സ്വാധീനതലങ്ങളിൽ ഇരിക്കുന്നതോ ഉത്തരവാദിത്വമുള്ള ആളുകളോ വഴി നിങ്ങൾക്ക് മുഴുവൻ സഹകരണങ്ങളും ലഭിക്കും. ഔദ്യോഗികപരമായി നിങ്ങൾക്ക് നല്ല പുരോഗതി കൈവരിക്കാം. ഔദ്യോഗികവും സ്വകാര്യവുമായ ഉത്തരവാദിത്ത്വങ്ങൾ ഓരേ പോലെ തോളിൽ ഏൽക്കേണ്ടി വരും. ഔദ്യോഗിക ജോലിക്കോ യാത്രയ്ക്കോ ഇടയിൽ നിങ്ങൾക്ക് അനുരൂപമായ ആളുകളുമായി ബന്ധപ്പെടുവാൻ നല്ല അവസരങ്ങൾ ഉണ്ടായെന്ന് വരാം. നിങ്ങൾ വിലപിടിപ്പിള്ള ലോഹങ്ങളും, കല്ലുകളും, ആഭരണങ്ങളും വാങ്ങും. ഈ കാലഘട്ടത്തിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കാരണം അവർക്ക് അപകട സാധ്യതകൾ ഏറെയാണ്.
Jul 21, 2026 - Sep 13, 2026
പുതിയ പദ്ധതികളോ ഉയർന്ന തലത്തിലുള്ള നിക്ഷേപങ്ങളോ ഒഴിവാക്കണം. ഔദ്യോഗികപരമായ തൊഴിലാണ് നിങ്ങൾക്കെങ്കിൽ, ഈ വർഷം മിക്കവാറും ശരാശരിയായിരിക്കും. പതിവ് പ്രതിബന്ധങ്ങളും കൂടാതെ ശരാശരി വളർച്ചയും ഉണ്ടായിരിക്കും. ശരിയായ പുരോഗതിക്കായി നിങ്ങൾ കാത്തിരിക്കേണ്ടിവരും. സംശയങ്ങളും അസ്ഥിരതയും നിറഞ്ഞ ഒരു കാലഘട്ടം നിങ്ങളുടെ പാതയിൽ ഉണ്ടാകും. മാറ്റം വരുത്തുന്നത് ശുപാർശ ചെയ്യുവാൻ കഴിയുകയില്ല കൂടാതെ അതു നിങ്ങളുടെ താത്പര്യത്തിന് ഹാനികരമായിരിക്കും. ഈ കാലഘട്ടത്തിൽ ഉടനീളം പദവിക്ക് അനുക്രമമായ നഷ്ടം അനുഭവപ്പെടും. കുടുംബപരമായ കാര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ അരക്ഷിതത്വാവസ്ഥ വ്യാപിച്ചിരിക്കുന്നതായി കാണാം.
Sep 13, 2026 - Nov 01, 2026
ആരോഗ്യം നിലനിർത്തുന്നതിനു നിങ്ങൾക്കുള്ള ആഴത്തിലുള്ള അറിവും നിങ്ങളുടെ കാര്യങ്ങളിൽ നിങ്ങൾക്കുള്ള ശ്രദ്ധയും നിങ്ങളുടെ ഊർജ്ജത്തെ നിലനിർത്തുവാൻ സഹായിക്കുകയും, അതുവഴി കായികവിനോദത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിന് തുണയാകാവുന്ന ഒരുപാട് ആളുകളെ ആകർഷിക്കുവാൻ നിങ്ങൾ പ്രസരിപ്പിക്കുന്ന ഉന്മേഷത്തിന് കഴിയും. നിങ്ങളുടെ സന്തോഷത്തിനും വിജയത്തിനും വേണ്ടി നിങ്ങളുടെ ജീവിതപങ്കാളി സഹായകമാകും. ജോലിയിൽ നേതൃസ്ഥാനം വഹിക്കുവാൻ കൂടുതൽ സമയവും ഊർജ്ജവും ചിലവഴിക്കേണ്ടി വരും. നിങ്ങൾ വലിയ രീതിയിൽ ആദരിക്കപ്പെടുകയും കൂടുതൽ പ്രശസ്തനാവുകയും ചെയ്യും.