ജീവിതത്തിൻറ്റെ വിവിധ മേഖലകളിൽ നിന്നും അംഗീകാരം ലഭിക്കുവാൻ നിങ്ങളുടെ ബുദ്ധിവൈഭവം നിങ്ങളെ സഹായിക്കും. ഉദ്യോഗത്തിലും വ്യവസായത്തിലും നിങ്ങൾ ശോഭിക്കും. കുടുംബത്തിൽ ഒരു കുഞ്ഞിൻറ്റെ പിറവി നിങ്ങൾക്ക് സന്തോഷവും ആനന്ദവും നൽകും. നിങ്ങൾക്ക് അറിവിനും മതപരമായ പഠനത്തിനും വേണ്ടിയുള്ള വിശേഷപ്പെട്ട കാലഘട്ടമാണിത്. മതപരമായ സ്ഥലങ്ങളിലോ വിനോദത്തിനു വേണ്ടിയുള്ള സ്ഥലങ്ങളിലോ നിങ്ങൾ സന്ദർശനം നടത്തും. ഭരണാധികാരികളിൽ നിന്നും ഉന്നത അധികാരികളിൽ നിന്നും നിങ്ങൾക്ക് ആദരവും അംഗീകാരവും ലഭിക്കും.
May 5, 2026 - Jul 05, 2026
എതിർവശത്ത്, പ്രിയപ്പെട്ടവരുമായുള്ള സ്നേഹബന്ധം നഷ്ട്പ്പെടുവാനും, തർക്കങ്ങൾ ഉണ്ടാകുവാനുമുള്ള നല്ല സാധ്യത ഉണ്ട്. ഈ സമയത്ത് മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ആരോഗ്യവും സാമ്പത്തികസ്ഥിതിയും പ്രതിസന്ധിയിലാണ്. നിങ്ങൾക്ക് മാനഹാനി സംഭവിക്കുകയോ പ്രശസ്തിയ്ക്ക് കോട്ടം തട്ടുകയോ ചെയ്യാം. അപ്രതീക്ഷിതമായി പണം വന്നുചേരുമെങ്കിലും ചിലവ് വളരെ കൂടുതലായിരിക്കുമെന്നത് പറയേണ്ടതില്ല. അപകടങ്ങൾ ഈ കാലയളവിൻറ്റെ പ്രത്യേകത ആയതിനാൽ, അധികം ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. യാത്രകൾ ഫലപ്രദമാകുകയില്ല, ആയതിനാൽ അവ ഒഴിവാക്കുക.
Jul 05, 2026 - Jul 23, 2026
ഇത് പ്രയാസകരമായ കാലയളവാണ്. ഭാഗ്യം നിങ്ങൾക്ക് എതിരായി കാണുന്നു. നിങ്ങളുടെ വ്യവസായ പങ്കാളികൾ നിങ്ങളോട് കലഹിച്ചേക്കാം. വ്യവസായ സംബന്ധമായ യാത്രകൾ ഫലപ്രദമായേക്കില്ല. പൊതുവായി പറയുകയാണെങ്കിൽ, ലജ്ജാവഹമായ സാഹചര്യങ്ങളിൽ ഏർപ്പെടാതെ നിങ്ങളുടെ കോപത്തെ അടക്കിക്കൊള്ളുക. പങ്കാളിയുടെ മോശമായ ആരോഗ്യസ്ഥിതിയിൽ നിങ്ങൾ വ്യാകുലനാകും. നിങ്ങളും രോഗങ്ങളാലും മാനസിക പിരിമുറുക്കത്താലും ബുദ്ധിമുട്ടിയേക്കാം. നിങ്ങളുടെ തലയ്ക്കോ, കണ്ണിനോ, പാദത്തിനോ, കരത്തിനോ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം.
Jul 23, 2026 - Aug 23, 2026
ഇത് നിങ്ങൾക്ക് ശ്രേയസ്കരമായ കാലഘട്ടമായി മാറുമെന്ന് തെളിയുന്നു. നിങ്ങളുടെ ചിന്താഗതിയിൽ നല്ല ആത്മവിശ്വാസം ഉണ്ടാകുമെന്നും സ്ഥാനകയറ്റം ലഭിക്കും എന്നും നല്ലരീതിയിൽ അനുശാസിക്കുന്നു. പെട്ടന്നുള്ള യാത്ര ഉണ്ടാകാൻ ഇടവരുകയും അത് നിങ്ങൾക്ക് ഫലവത്താവുകയും ചെയ്യുമെന്ന് കാണാം. നിങ്ങളുടെ കൂടപ്പിറപ്പുകളിൽ നിന്നും എതിർലിംഗത്തിൽ പെട്ടവരിൽ നിന്നും സന്തോഷം കൈവരും. നിങ്ങളുടെ സഹോദരങ്ങൾക്കും ഇത് നല്ലകാലം ആണ്. സ്ഥലമോ ജോലിയോ മാറ്റണം എന്ന ചിന്ത ഒഴിവാക്കണം.
Aug 23, 2026 - Sep 13, 2026
ഇതു നിങ്ങൾക്ക് തിളക്കമാർന്ന കാലമാണ് അതിനാൽ, അതിൻറ്റെ ഫലം നേടിയെടുക്കുവാൻ ശ്രമിക്കണം. നിങ്ങളുടെ എല്ലാവിധ സമ്മർദ്ധങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിച്ചേക്കാം. കുടുംബാന്തരീക്ഷവും ഔദ്യോഗിക അന്തരീക്ഷവും നിങ്ങൾക്ക് തുണയായിരിക്കും. വാഹനം ഓടിക്കുമ്പോൾ നിങ്ങൾ അല്പം ശ്രദ്ധക്കണം. നിങ്ങൾ ശത്രുക്കളെ തവിടുപൊടിയാക്കുവാൻ പ്രാപ്തനായതിനാൽ നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ അഭിമുഖീകരിക്കുവാൻ ഭയക്കും. നിങ്ങൾ ധൈര്യശാലിയാവുകയും ഔദ്യോഗിക ഉന്നതി ഉണ്ടാകുകയും ചെയ്യും.
Sep 13, 2026 - Nov 07, 2026
ഇത് നിങ്ങൾക്ക് നല്ല കാലമല്ല. എതിരാളികൾ നിങ്ങളുടെ പ്രശസ്തിക്ക് കോട്ടം വരുത്തുവാൻ ശ്രമിക്കും. ലാഭകരമല്ലാത്ത ഇടപാടുകളിൽ നിങ്ങൾ ഉൾപ്പെട്ടേക്കാം. പെട്ടന്നുള്ള സാമ്പത്തിക നഷ്ടവും കാണുന്നു. നിങ്ങളുടെ ആരോഗ്യത്തെ ശ്രദ്ധിക്കുക, ഭക്ഷ്യവിഷബാധയാൽ വയറിന് അസുഖം ഉണ്ടായേക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് അത്ര അനുയോജ്യമായ കാലമല്ലാത്തതിനാൽ സാഹസത്തിന് മുതിരുവാനുള്ള പ്രവണതയെ നിയന്ത്രിക്കേണ്ടതാണ്. ബന്ധുക്കളും സുഹൃത്തുക്കളുമായി ചെറിയ കാര്യങ്ങളിൽ തർക്കം ഉണ്ടാകുമെന്ന് കാണുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കരുത് അല്ലെങ്കിൽ നിങ്ങൾ പ്രശ്നങ്ങളിൽ പെട്ടേക്കാം. ഇത് കൂടാതെ, നന്ദിഹീനമായ ജോലിയിൽ നിങ്ങൾ ഏർപ്പെടാം.
Nov 07, 2026 - Dec 25, 2026
ഈ കാലയളവ് നിങ്ങൾക്ക് എല്ലാ അധികാരവും കൊണ്ടുവരും. വിദേശബന്ധം നീണ്ട കാലയളവ് വരെ നിങ്ങളെ നല്ലരീതിയിൽ സഹായിക്കുകയും അത് അപ്രതീക്ഷിതമായ അധിക വരുമാനത്തിനും നിങ്ങൾ പരിശ്രമിക്കുന്ന അധികാരത്തിനുമുള്ള സ്രോതസ്സായിരിക്കുകയും ചെയ്യും. നിങ്ങളുടെ പരിശ്രമവും കഴിവിലുള്ള വിശ്വാസവും നിലനിർത്തിയാൽ, പൂർണ്ണമായും പുതിയൊരു സ്ഥാനത്തേക്ക് ഈ വർഷം നിങ്ങളെ നയിക്കും. കുടുംബാന്തരീക്ഷം വളരെ അധികം തുണയാകും. ദീർഘദൂര യാത്രകൾ ഫലവത്താകും. മതപരമായ കാര്യങ്ങളിൽ നിങ്ങൾ താത്പര്യം കാണിക്കുകയും കാരുണ്യപ്രവർത്തികൾ നടത്തുകയും ചെയ്യും.
Dec 25, 2026 - Feb 21, 2027
നിങ്ങൾ പ്രകടിപ്പിക്കുന്ന ഉത്സാഹം നിങ്ങളുടെ ജീവിതത്തിന് സഹായകമാകുന്ന ഒരുപാട് ആളുകളെ ആകർഷിക്കും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ അഭിമുഖീകരിക്കാൻ തുനിയുകയില്ല. സാമ്പത്തികമായി നിങ്ങൾക്കിത് വിസ്മയകരമായ കാലഘട്ടമാണ്. നിങ്ങളുടെ ജോലിയിലും സുഹൃത്തുക്കൾക്കിടയിലും കുടുംബത്തിലും നിങ്ങളുടെ വ്യക്തിത്വം സന്തുലിതമായി നിലനിർത്തുവാൻ നിങ്ങൾ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തും. ആശയവിനിമയ വൈദഗ്ദ്ധ്യം വിപുലീകരിക്കുവാൻ പഠിക്കുന്നതു വഴി വലിയ പാരിതോഷികങ്ങൾ നിങ്ങൾ നേടുകയും, സ്വകാര്യ ആവശ്യങ്ങൾക്കും നിങ്ങളുടെ ഉള്ളിൻറ്റെ ഉള്ളിലും നിങ്ങൾ ആത്മാർത്ഥമായിരിക്കുകയും ചെയ്യും. നിങ്ങളുടെ സേവന/ജോലി സാഹചര്യങ്ങൾ ഉറപ്പായും പുരോഗമിക്കും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും കീഴ്ജീവനക്കാരിൽ നിന്നും നിങ്ങൾക്ക് എല്ലാവിധ പിന്തുണയും ലഭിക്കും. ഈ കാലയളവിൽ നിങ്ങൾ സ്ഥലമോ യന്ത്രങ്ങളോ വാങ്ങും. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ചെറിയ ശ്രദ്ധ ആവശ്യമാണ്.
Feb 21, 2027 - Apr 14, 2027
സംതൃപ്തി തോന്നിക്കുന്ന വിധം നിങ്ങൾ നേട്ടങ്ങൾ കൈവരിച്ച വളരെ സമൃദ്ധമായ വർഷമാണിത്. ഈ കാലഘട്ടത്തിൽ ജീവിതം വളരെ ശുഭാപ്തി വിശ്വാസവും ഊർജ്ജസ്വലതയും നിറഞ്ഞ ഒന്നായി നിങ്ങൾ ആസ്വദിക്കും. യാത്രയ്ക്കും പഠനത്തിനും ജീവിത പുരോഗതിക്കും ധാരാളം അവസരങ്ങൾ ഉണ്ടാകും. നിങ്ങളുടെ കർത്തവ്യമണ്ഡലത്തിൽ എതിർലിംഗക്കാർ സഹായകമാകുമെന്ന് നിങ്ങൾ അറിയും. അത്യധികമായി അർഹിക്കുന്ന ആദരവ് നിങ്ങൾക്ക് ലഭിക്കുകയും നിങ്ങളുടെ ജീവിതം കൂടുതൽ സ്ഥിരതയുള്ളതായി തീരുകയും ചെയ്യും. ഊഹാടിസ്ഥാനത്തിലുള്ള പ്രവൃത്തികൾ ലാഭകരമായിരിക്കും. വാഹനവും സ്ഥലവും സ്വന്തമാക്കും.
Apr 14, 2027 - May 05, 2027
മേലുദ്യോഗസ്ഥരിൽ നിന്നോ ഉത്തരവാദിത്വപ്പെട്ടതോ സ്വാധീനം ചെലുത്താൻ കഴിയുന്നതോ ആയ സ്ഥാനങ്ങളിൽ നിന്നും ഉള്ളവരിൽ നിന്നോ നിങ്ങൾക്ക് പൂർണ്ണ സഹകരണം ലഭിക്കും. ഔദ്യോഗികമായി മഹത്തരമായ പുരോഗതികൾ ഉണ്ടാക്കുവാൻ സാധിക്കും. കുടുംബത്തിൽ നിന്നുമുള്ള സഹകരണം വർദ്ധിക്കുന്നതായി കാണാം. ദൂര സ്ഥലങ്ങളിൽ ജീവിക്കുന്നവരിൽ നിന്നോ വിദേശ കൂട്ടാളികളിൽ നിന്നോ നിങ്ങൾക്ക് സഹായം ലഭിക്കും. നിങ്ങൾ പ്രവർത്തിക്കുവാൻ തയ്യാറാണെങ്കിൽ വളരെ അധികം വിജയങ്ങൾ നൽകുന്ന കാലഘട്ടമാണിത്. ബോധപൂർവ്വം നിങ്ങൾ തിരയാതെ തന്നെ പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. സാമൂഹിക ചുറ്റുപാടിൽ നിങ്ങൾക്ക് നല്ല ആദരവും ബഹുമാനവും ലഭിക്കും. നിങ്ങൾ പുതിയ ഗൃഹം നിർമ്മിക്കുകയും എല്ലാ വിധത്തിലുമുള്ള സന്തോഷം ആസ്വദിക്കുകയും ചെയ്യും.