പെട്ടെന്നുള്ള സാമ്പത്തിക നഷ്ടത്തിൽ നിങ്ങൾ പെടാം. ശ്രമങ്ങളിലുള്ള പരാജയം നിങ്ങളെ അസ്വസ്ഥനാക്കും. ജോലിഭാരം കൂടുന്നതിനാൽ നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യേണ്ടതായി വരും. സ്ഥാനമാറ്റമോ, സ്ഥലമാറ്റമോ വിദേശത്തുള്ള പ്രശ്നങ്ങളോ ഉണ്ടാകാം. ചീത്തക്കൂട്ടുകെട്ടുകളിൽ പെടുവാനുള്ള സാധ്യതയുള്ളതിനാൽ, അക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. നിങ്ങൾ ആരോഗ്യപരമായി ക്ഷീണിതനും നിങ്ങൾക്ക് പലവിധ രോഗങ്ങൾ പിടിപെടുകയും ചെയ്യും. നിങ്ങളുടെ സാമൂഹിക പ്രശസ്തിയ്ക്ക് കോട്ടം തട്ടിയേക്കാം. സമൂഹത്തിലെ നല്ല ആളുകളുമായി തർക്കങ്ങൾ ഉണ്ടാകാം.
Oct 24, 2023 - Dec 21, 2023
ഈ കാലഘട്ടത്തിലുടനീളം നിങ്ങളുടെ പ്രതിഛായ ശരാശരി നിലവാരത്തിലുള്ളതായിരിക്കും. നിങ്ങൾ നിങ്ങളുടെ നേട്ടങ്ങളിൽ മാത്രം ശ്രദ്ധചെലുത്താതെ തൊഴിൽപരമായ പുരോഗതിക്കായി പ്രവർത്തിക്കുക. ഈ കാലയളവിൽ ഉണ്ടാകുന്ന വ്യക്തിപരമായ പ്രശ്നങ്ങളും ചെറിയ ആരോഗ്യ പ്രശ്നങ്ങളും ജോലിയെ പ്രതികൂലമായി ബാധിക്കാം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വെല്ലുവിളികളും പുതുതായ തിരഞ്ഞെടുക്കലുകളും ഉണ്ടാകാം. പുതിയ പദ്ധതികൾ പൂർണ്ണമായും ഒഴിവാക്കണം. തൊഴിൽ മേഖലയിലെ മത്സരവും നിങ്ങളുടെ ശാഠ്യവും ഈ കാലയളവിൽ ചില പ്രതിബന്ധങ്ങൾ ഉണ്ടാക്കിയേക്കാം. സ്ഥലമോ യന്ത്രങ്ങളോ വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നീട്ടിവയ്ക്കുക.
Dec 21, 2023 - Feb 11, 2024
ആരോഗ്യ പ്രശ്നങ്ങളാൽ ദുരിതം അനുഭവിക്കും. ആഡംബരത്തിനും ആനന്ദത്തിനും ചിലവഴിക്കാനുള്ള പ്രവണത ഉള്ളതിനാൽ പണം സൂക്ഷിക്കുവാൻ നിങ്ങൾ വളരെ ബുദ്ധിമുട്ടും. ലാഘവത്തോടെ ഊഹക്കച്ചവടത്തിൽ ഏർപ്പെടുവാൻ പറ്റിയ സമയമല്ല ഇത്. ബാലിശമായ ലഹളയും, തെറ്റിധാരണയും വാദപ്രതിവാദവും കുടുംബത്തിൻറ്റെ ശാന്തിയേയും പ്രസാദത്തെയും ബാധിക്കും. അസൂയാലുക്കളായ ആളുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നു വരാം, അവർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തുകയും അത് നിങ്ങളുടെ കുടുംബത്തിൻറ്റെ സന്തോഷം നശിപ്പിക്കുകയും ചെയ്യും ആയതിനാൽ അവരെ സൂക്ഷിക്കുക. സ്ത്രീകളാൽ പല പ്രശ്നങ്ങളും ഉണ്ടായേക്കാം അതിനാൽ അവരെ നിങ്ങൾ വളരെ ശ്രദ്ധിക്കണം.
Feb 11, 2024 - Mar 03, 2024
ഔദ്യോഗികമായും വ്യക്തിപരമായും ഉള്ള പങ്കാളിത്തം ഈ വർഷം നല്ലതാണ്. എന്നിരുന്നാലും, വളരെ നാളായി നിങ്ങൾ അത്യധികമായി കാത്തിരുന്ന, ജീവിതം തന്നെ മാറ്റിമറിക്കാവുന്ന ആ പ്രധാനപ്പെട്ട അനുഭവം ഉണ്ടായേക്കാം. ആശയവിനിമയവും ചർച്ചകളും നിങ്ങൾക്ക് അനുകൂലമാവുകയും പുതിയ അവസരങ്ങൾ കൊണ്ട് വരികയും ചെയ്യും. നിങ്ങൾ വളരെ ഉദാരമാവുകയും ആളുകളെ സഹായിക്കുകയും ചെയ്യും. വ്യാവസായികം/ജോലിസംബന്ധം മുതലായ അടിക്കടിയുള്ള യാത്രകളാൽ നിങ്ങൾക്ക് ഭാഗ്യം കൈവരും. ജോലിയുണ്ടെങ്കിൽ, സേവന ചുറ്റുപാട് മെച്ചപ്പെടും.
Mar 03, 2024 - May 03, 2024
മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത വിധം നിങ്ങൾ നല്ല കരുത്ത് ആർജ്ജിക്കും. വ്യക്തിപരമായി നോക്കിയാൽ, പ്രിയപ്പെട്ടവർ അവരുടെ ആവശ്യങ്ങൾക്കും ആശ്വാസത്തിനുമായി നിങ്ങളെ ആശ്രയിക്കും. നിങ്ങൾ പേരും പ്രശസ്തിയും ആർജ്ജിക്കും. നിങ്ങളുടെ മാനസിക ഉന്മേഷം മഹത്തായിരിക്കും. പ്രധാനമായി, പങ്കാളിയോടൊപ്പമുള്ള നിങ്ങളുടെ ജീവിതം ഏറ്റവും മധുരകരമായിരിക്കും. കുട്ടി പിറക്കുവാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കീഴുദ്യോഗസ്ഥർ നിങ്ങൾക്കായി അവരുടെ പൂർണ പിൻതുണ നൽകും. മൊത്തത്തിൽ വളരെ സന്തോഷകരമായ കാലഘട്ടമാണിത്.
May 03, 2024 - May 21, 2024
നിങ്ങൾ മുൻകൈയെടുക്കുന്ന ഏതുകാര്യങ്ങളും വിജയകരമായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾ എല്ലാം വിജയിക്കുകയും, പ്രതിബന്ധങ്ങളെ എല്ലാം നിങ്ങൾ തരണം ചെയ്യുകയും ചെയ്യും. നിങ്ങളുടെ ശത്രുക്കൾക്ക് പരാജയം അഭിമുഖീകരിക്കേണ്ടി വരും. പദവിയിൽ സ്ഥാനക്കയറ്റം ഉണ്ടായേക്കാം. നിങ്ങൾക്ക് ബഹുമാനവും പ്രശസ്തിയും കൈവരും. നിയമ നടപടികളിൽ നിങ്ങൾ വിജയിക്കും. മൊത്തത്തിൽ വിജയകരമായ കാലയളവാണിത്. പൊള്ളലുകളും കണ്ണ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാതെ നിങ്ങൾ ശ്രദ്ധിക്കണം. അമ്മയ്ക്കോ അമ്മ വഴിയുള്ള ബന്ധുക്കൾക്കോ രോഗങ്ങൾ ബാധിച്ചേക്കാം.
May 21, 2024 - Jun 21, 2024
വളരെ വിജയകരവും പരിപ്രേക്ഷ്യവുമായ കാലഘട്ടം നിങ്ങൾക്കായി മുന്നിൽ കാത്തിരിക്കുന്നു. നിർമ്മാണാത്മകമായ സമീപനവും കൂടുതലായി സമ്പാദിക്കുവാനുള്ള അവസരങ്ങളും നിങ്ങളുടെ ചീട്ടിലുണ്ട്. ഉന്നതാധികാരികളും മേൽനോട്ടകാരുമായി നിങ്ങൾ വളരെ നല്ല ഐക്യം പങ്കുവെക്കും. വരുമാനത്തിൽ ശ്രദ്ധേയമായ ഉയർച്ച സൂചിപ്പിക്കുന്നു. വ്യപാരം വിപുലീകരിക്കുകയും യശസ്സ് വർദ്ധിക്കുകയും ചെയ്യും. മൊത്തത്തിൽ നോക്കിയാൽ ഈ കാലഘട്ടം വിജയത്താൽ വളയം ചെയ്യപ്പെട്ടിരിക്കുന്നു.
Jun 21, 2024 - Jul 12, 2024
ഇതു നിങ്ങൾക്ക് തിളക്കമാർന്ന കാലമാണ് അതിനാൽ, അതിൻറ്റെ ഫലം നേടിയെടുക്കുവാൻ ശ്രമിക്കണം. നിങ്ങളുടെ എല്ലാവിധ സമ്മർദ്ധങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിച്ചേക്കാം. കുടുംബാന്തരീക്ഷവും ഔദ്യോഗിക അന്തരീക്ഷവും നിങ്ങൾക്ക് തുണയായിരിക്കും. വാഹനം ഓടിക്കുമ്പോൾ നിങ്ങൾ അല്പം ശ്രദ്ധക്കണം. നിങ്ങൾ ശത്രുക്കളെ തവിടുപൊടിയാക്കുവാൻ പ്രാപ്തനായതിനാൽ നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ അഭിമുഖീകരിക്കുവാൻ ഭയക്കും. നിങ്ങൾ ധൈര്യശാലിയാവുകയും ഔദ്യോഗിക ഉന്നതി ഉണ്ടാകുകയും ചെയ്യും.
Jul 12, 2024 - Sep 05, 2024
ഈ കാലഘട്ടത്തിൽ സ്ഥലമാറ്റവും ജോലി മാറ്റവും രേഖപ്പെടുത്തിയിരിക്കുന്നു. മാനസിക ആകുലതയാൽ നിങ്ങൾ ക്ലേശിക്കും. നിങ്ങൾക്ക് മനസമാധാനം ലഭിച്ചുവെന്ന് വരില്ല. കുടുംബാംഗങ്ങളുടെ മനോഭാവം തികച്ചും വ്യത്യസ്തമായിരിക്കും. വലിയ നിക്ഷേപങ്ങൾ നടത്തരുത് എന്തെന്നാൽ, നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ കാര്യങ്ങൾ നടന്നുവെന്ന് വരില്ല. നിങ്ങളുടെ സുഹൃത്തുക്കളും കൂട്ടാളികളും അവരുടെ വാഗ്ദാനം പാലിക്കില്ല. ചീത്ത കൂട്ടുകാരെ സൂക്ഷിക്കണം, എന്തെന്നാൽ അവരാൽ നിങ്ങളുടെ പ്രശസ്തിയ്ക്ക് കോട്ടം സംഭവിക്കാം. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാം എന്നതിനാൽ നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ആയതിനാൽ യാത്രകൾ ഇപ്പോൾ ആസൂത്രണം ചെയ്യേണ്ട. ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള സാധ്യതയും ഉണ്ട്.
Sep 05, 2024 - Oct 23, 2024
പക്ഷെ കഷ്ടതകളും വീഴ്ച്ചകളും വരാനിരിക്കുന്നു, നിങ്ങൾ കാര്യങ്ങൾ വ്യക്തമായ രീതിയിൽ പഠിക്കുവാനും ഓരോ കാര്യങ്ങളും അപൂർണ്ണമല്ലാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. നിങ്ങൾ ജോലിസ്ഥലത്ത് ഓരോ കാര്യങ്ങളാൽ തിരക്കിലായിരിക്കും. പെട്ടന്ന് നഷ്ടങ്ങൾ സംഭവിക്കുവാനും സാധ്യതയുണ്ട്. വിദേശ സോത്രസ്സ് വഴി നേട്ടങ്ങൾ കൈവരാം. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടും. ലാഭകരമല്ലാത്ത ഇടപാടുകളിൽ നിങ്ങൾ അകപ്പെട്ടെന്ന് വരാം. കുടുംബാന്തരീക്ഷം അത്ര സുഖകരമായിരിക്കില്ല. നിങ്ങളുടെ പ്രതിഛായ നശിപ്പിക്കുന്നതിനായി ശത്രുക്കൾ എല്ലാ തരത്തിലും ശ്രമിക്കും. നിങ്ങൾക്കിത് ഒട്ടും നല്ല സമയമല്ല.