ഈ ജാതകന് തുടക്കം മുതൽക്കെ അസാധാരണമായ നേട്ടവും സമ്പത്തും ലഭിക്കും. ഇത് ഭാഗ്യക്കുറി, ഊഹക്കച്ചവടം, ഓഹരി മുതലായവ വഴിയോ ആവാം. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നിങ്ങളുടെ ഇടപാടുകളിൽ നിങ്ങളെ പിന്താങ്ങുകയും സഹകരിക്കുകയും ചെയ്യും. നിങ്ങൾ പദവിയും അന്തസ്സും നേടും. നിങ്ങൾ നല്ലതോതിൽ ബഹുമാനിക്കപ്പെടുകയും സൽക്കാരങ്ങൾ ആസ്വദിക്കുകയും ചെയ്യും.
Nov 13, 2026 - Dec 04, 2026
ഈ വർഷം ഒഴിവാക്കേണ്ട നിങ്ങളുടെ ഒരേയൊരു പോരായ്മ, അമിത ആത്മവിശ്വാസമാണ്. ഗൃഹത്തിനോ അല്ലെങ്കിൽ കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്കോ വേണ്ടിയുള്ള ചിലവുകൾ കൂടിയേക്കാം. കുടുംബ ബന്ധത്തിനോടുള്ള നിങ്ങളുടെ നിലപാട് കുറച്ചുകൂടി ഉത്തരവാദിത്വം വഹിക്കുന്നതാക്കുക. മറ്റുള്ളവർ നിങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്യുവാനും അത് പിന്നീട് നിങ്ങളെ വൈകാരികമായി തകർക്കുവാനും സാധ്യതയുണ്ട്. നിങ്ങളുടെ ജീവിത പങ്കാളിയാൽ ദുരവസ്ഥ ഉണ്ടാവുകയോ പ്രേമ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യാം. യാത്രകൾ നിഷ്ഫലമായിരിക്കുകയും നഷ്ടത്തിലായിത്തീരുകയും ചെയ്യാം.
Dec 04, 2026 - Jan 28, 2027
ചിലവിൽ സ്ഥായിയായ വർദ്ധനവുണ്ടാകുമെന്നതിനാൽ ഈ വർഷം നിങ്ങൾ സൂക്ഷ്മനിരീക്ഷണം നടത്തുന്ന മേഖലകൾ നഷ്ടമുണ്ടാക്കുന്നവയോ നേട്ടം നൽകാത്തവയോ ദീർഘ കാലത്തേക്കുള്ളതോ ആയിരിക്കും. എതിരാളികളിൽ നിന്നും നിയമപ്രശ്നങ്ങളിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. നിലവിലുള്ള ജോലിയിൽ തുടർന്നു പോകുവാൻ നിങ്ങൾ പ്രാപ്തനായിരിക്കുകയും ഒതുങ്ങിയ പാർശ്വദർശനത്തിൽ നിലകൊള്ളുകയും കൂടാതെ വീക്ഷണഗതി സ്ഥിരത കൈവരിക്കുകയും ചെയ്യും. നേട്ടങ്ങൾക്കായുള്ള വീക്ഷണഗതി ഹ്രസ്വകാലത്തേക്കായിരിക്കും. മദ്ധ്യകാല ദീർഘകാല പദ്ധതികൾ ആരംഭിക്കുന്നത് നല്ലതായിരിക്കും. കണ്ണ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. എതിർലിംഗത്തിൽപെട്ടവരുമായുള്ള കൂട്ടുകെട്ട് ഹൃദ്യമായിരിക്കില്ല. സൂക്ഷ്മനിരീക്ഷണം നടത്തിയതിനു ശേഷം മാത്രമേ പെട്ടന്ന് പണം സമ്പാദിക്കുവാനുള്ള പദ്ധതിയിൽ ഏർപ്പെടാവു. നിങ്ങളുടെ ആൺ/പെൺ സുഹൃത്തിന് പ്രശ്നങ്ങൾ ഉണ്ടായേക്കാം.
Jan 28, 2027 - Mar 18, 2027
ആരോഗ്യം നിലനിർത്തുന്നതിനു നിങ്ങൾക്കുള്ള ആഴത്തിലുള്ള അറിവും നിങ്ങളുടെ കാര്യങ്ങളിൽ നിങ്ങൾക്കുള്ള ശ്രദ്ധയും നിങ്ങളുടെ ഊർജ്ജത്തെ നിലനിർത്തുവാൻ സഹായിക്കുകയും, അതുവഴി കായികവിനോദത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിന് തുണയാകാവുന്ന ഒരുപാട് ആളുകളെ ആകർഷിക്കുവാൻ നിങ്ങൾ പ്രസരിപ്പിക്കുന്ന ഉന്മേഷത്തിന് കഴിയും. നിങ്ങളുടെ സന്തോഷത്തിനും വിജയത്തിനും വേണ്ടി നിങ്ങളുടെ ജീവിതപങ്കാളി സഹായകമാകും. ജോലിയിൽ നേതൃസ്ഥാനം വഹിക്കുവാൻ കൂടുതൽ സമയവും ഊർജ്ജവും ചിലവഴിക്കേണ്ടി വരും. നിങ്ങൾ വലിയ രീതിയിൽ ആദരിക്കപ്പെടുകയും കൂടുതൽ പ്രശസ്തനാവുകയും ചെയ്യും.
Mar 18, 2027 - May 15, 2027
ഈ കാലഘട്ടം പൂർണ്ണമായും നിങ്ങൾക്ക് അനുകൂലമല്ല. നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. നിങ്ങളുടെ സ്വന്തക്കാരും ബന്ധുക്കളുമായുള്ള നല്ല ബന്ധത്തിന് ഉലച്ചിൽ ഉണ്ടായേക്കാം. നിങ്ങളുടെ ദൈനംദിന കർമ്മങ്ങളിൽ ശരിയായ ശ്രദ്ധ ചെലുത്തുക. ഈ കാലയളവിൽ നഷ്ട്ങ്ങൾ ഉണ്ടാകുവാനുള്ള നല്ല സാധ്യത ഉള്ളതിനൽ ഇത് വ്യവസായ സംബന്ധമായ സാഹസങ്ങൾ ഏറ്റെടുക്കുവാൻ പറ്റിയ സമയമല്ല. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളുടെ മനശാന്തി നഷ്ട്പ്പെടുത്തിയേക്കാം. കുടുംബത്തിൻറ്റെ പ്രതീക്ഷകൾ നിറവേറ്റുവാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്ന് വരില്ല.
May 15, 2027 - Jul 05, 2027
ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും കഴിഞ്ഞു വരുന്ന വളരെ നല്ല കാലഘട്ടമാണിത്, ഒടുക്കം നിങ്ങൾക്ക് ദീർഘകാലത്തെ കഠിനാധ്വാനത്തിൻറ്റെ വിജയവും ഫലവും സമാധാനമായി ആസ്വദിക്കാം. അവ്യക്തമായ ഊഹാടിസ്ഥാനത്തിലുള്ള പ്രവൃത്തികൾ ഒഴിവാക്കിയാൽ നിങ്ങളുടെ സാമ്പത്തിക ഭാഗ്യം വളരെ നല്ലതായിരിക്കും. നിങ്ങൾക്ക് അനുയോജ്യരായ പങ്കാളികളുമായോ പുതിയ സുഹൃത്തുക്കളുമായോ ബന്ധപ്പെടുവാൻ യാത്രകൾ കൊണ്ട് സാധിച്ചേക്കാം. രാഷ്ട്രീയ പ്രവർത്തകരുമായോ ഉന്നത ഉദ്ദ്യോഗസ്ഥരുമായോ നിങ്ങൾ സൗഹൃദത്തിലാകാം.
Jul 05, 2027 - Jul 27, 2027
ഇത് സമ്മിശ്രഫലങ്ങൾ നിറഞ്ഞ കാലയളവാണ്. ഈ കാലയളവിൽ മാനസിക പിരിമുറുക്കവും സമ്മർദ്ദവും അനുഭവിക്കേണ്ടി വരും. പങ്കാളിത്ത വ്യവസായത്തിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരും. സാമ്പത്തികമായി ഇത് നല്ല സമയമല്ല. യാത്രകൾ ഫലപ്രദമാവുകയില്ല. സാഹസം ഏറ്റെടുക്കുവാനുള്ള പ്രവണത പൂർണ്ണമായും നിയന്ത്രിക്കണം. ഏറ്റവും പ്രിയപ്പെട്ടവരുമയി നിങ്ങൾ തർക്കത്തിൽ ഏർപ്പെടാം, ആയതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കുക. എന്നിരുന്നാലും, ഇത് പ്രേമത്തിനും പ്രണയത്തിനും അനുയോജ്യമായ സമയമല്ല. പ്രേമത്തിലും ബന്ധങ്ങളിലും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് കാരണം അവ നിങ്ങൾക്ക് അപമാനത്തിനും അനാദരവിനും കാരണമായേക്കാം.
Jul 27, 2027 - Sep 25, 2027
എതിർവശത്ത്, പ്രിയപ്പെട്ടവരുമായുള്ള സ്നേഹബന്ധം നഷ്ട്പ്പെടുവാനും, തർക്കങ്ങൾ ഉണ്ടാകുവാനുമുള്ള നല്ല സാധ്യത ഉണ്ട്. ഈ സമയത്ത് മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ആരോഗ്യവും സാമ്പത്തികസ്ഥിതിയും പ്രതിസന്ധിയിലാണ്. നിങ്ങൾക്ക് മാനഹാനി സംഭവിക്കുകയോ പ്രശസ്തിയ്ക്ക് കോട്ടം തട്ടുകയോ ചെയ്യാം. അപ്രതീക്ഷിതമായി പണം വന്നുചേരുമെങ്കിലും ചിലവ് വളരെ കൂടുതലായിരിക്കുമെന്നത് പറയേണ്ടതില്ല. അപകടങ്ങൾ ഈ കാലയളവിൻറ്റെ പ്രത്യേകത ആയതിനാൽ, അധികം ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. യാത്രകൾ ഫലപ്രദമാകുകയില്ല, ആയതിനാൽ അവ ഒഴിവാക്കുക.
Sep 25, 2027 - Oct 14, 2027
ഇത് നിങ്ങൾക്ക് മിശ്രഫലമാർന്ന കാലയളവാണ്. നിങ്ങളുടെ പദ്ധതികളും രൂപരേഖകളും സഫലികരിക്കുവാൻ സ്വാധീനമുള്ളതും നിങ്ങൾക്ക് തുണയാകാൻ തയ്യാറായിട്ടുള്ളതുമായ ആളുകളെ നിങ്ങൾക്ക് ആകർഷിക്കുവാൻ കഴിയും. നിങ്ങളുടെ കഠിനാധ്വാനത്തിന് ന്യായമായ പ്രതിഫലം ലഭിക്കുവാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല. കൂടപ്പിറപ്പുകളാൽ വേവലാധിയും പ്രശ്നങ്ങളും ഉണ്ടായേക്കാം. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിൽ ചില പ്രശ്നങ്ങൾ കാണുന്നതിനാൽ നിങ്ങൾ അവരുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള സാധ്യത കാണുന്നു. സാമ്പത്തികമായി നോക്കിയാൽ ഈ വർഷം നിങ്ങൾക്ക് അതിശ്രേഷ്ഠമാണ്.
Oct 14, 2027 - Nov 13, 2027
സാമ്പത്തിക സ്ഥിരതയുടെ കാലഘട്ടമാണിത്. ഈ കാലഘട്ടത്തിൽ നിങ്ങളുടെ ആഗ്രഹങ്ങളിലും പ്രതീക്ഷകളിലും പ്രവർത്തിച്ച് അവ കുറച്ചുകൂടി മെച്ചപ്പെടുത്തുവാൻ കഴിയും. ഇത് പ്രേമത്തിനും പ്രണയത്തിനും അനുയോജ്യമായ സമയമാണ്. നിങ്ങൾ പുതിയ സുഹൃത്ബന്ധങ്ങൾ സ്ഥാപിക്കും, അത് നിങ്ങൾക്ക് വളരെ സഹായകരവും പരിതോഷികം അർഹിക്കുന്നതും ആയിരിക്കും. അറിവുള്ള ആളുകളിൽ നിന്ന് ആദരവും ബഹുമാനവും നിങ്ങൾ ആസ്വദിക്കുകയും എതിർലിംഗക്കാർക്കിടയിൽ നിങ്ങൾ പ്രിയങ്കരനാവുകയും ചെയ്യും. ബഹുദൂര യാത്രകളും സൂചിപ്പിക്കുന്നു.