ഈ ജാതകന് തുടക്കം മുതൽക്കെ അസാധാരണമായ നേട്ടവും സമ്പത്തും ലഭിക്കും. ഇത് ഭാഗ്യക്കുറി, ഊഹക്കച്ചവടം, ഓഹരി മുതലായവ വഴിയോ ആവാം. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നിങ്ങളുടെ ഇടപാടുകളിൽ നിങ്ങളെ പിന്താങ്ങുകയും സഹകരിക്കുകയും ചെയ്യും. നിങ്ങൾ പദവിയും അന്തസ്സും നേടും. നിങ്ങൾ നല്ലതോതിൽ ബഹുമാനിക്കപ്പെടുകയും സൽക്കാരങ്ങൾ ആസ്വദിക്കുകയും ചെയ്യും.
Oct 31, 2025 - Dec 28, 2025
പുതിയ ദീർഘകാല ബന്ധങ്ങളോ/സൗഹൃദങ്ങളോ തുടങ്ങുവാൻ പറ്റിയ സമയമല്ലിത്. ആകാംക്ഷ ഉളവാക്കുവാൻ തക്കവണ്ണം നിർണ്ണായകമായ പ്രശ്നങ്ങൾ ഔദ്യോഗിക ജീവിതത്തിലോ വ്യക്തിജീവിതത്തിലോ ഉണ്ടാകാം. പ്രതികൂലവാദി ആയിരിക്കുന്നതിനേക്കാൾ നല്ലത് ശുഭാപ്തിവിശ്വാസി ആയിരിക്കുന്നതാണ്. സംതൃപ്തമല്ലാത്തതിനാൽ പ്രേമവും വികാരങ്ങളും സങ്കുചിതമായി പോയേക്കാം. പ്രേമത്തിൽ സന്തോഷമുണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്. കുഞ്ഞിൻറ്റെ ജനനം കുടുംബത്തിൽ സന്തോഷം കൊണ്ടുവരും. ഒരു പുതിയ ബന്ധം വാഗ്വാദത്തോടു കൂടിയല്ലാതെ തുടങ്ങുവാനുള്ള സാധ്യത ഇല്ലാത്തതും പ്രശ്നങ്ങൾ ഉടലെടുക്കുന്നതുമാണ്. കാറ്റും തണുപ്പും മൂലമുള്ള അസുഖങ്ങൾ ഉണ്ടാകാം. ഈ കാലഘട്ടത്തിൻറ്റെ അവസാന സമയങ്ങളിൽ നല്ല മാനസിക ശക്തി ഉണ്ടായിരിക്കുന്നതാണ്.
Dec 28, 2025 - Feb 18, 2026
ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും കഴിഞ്ഞു വരുന്ന വളരെ നല്ല കാലഘട്ടമാണിത്, ഒടുക്കം നിങ്ങൾക്ക് ദീർഘകാലത്തെ കഠിനാധ്വാനത്തിൻറ്റെ വിജയവും ഫലവും സമാധാനമായി ആസ്വദിക്കാം. അവ്യക്തമായ ഊഹാടിസ്ഥാനത്തിലുള്ള പ്രവൃത്തികൾ ഒഴിവാക്കിയാൽ നിങ്ങളുടെ സാമ്പത്തിക ഭാഗ്യം വളരെ നല്ലതായിരിക്കും. നിങ്ങൾക്ക് അനുയോജ്യരായ പങ്കാളികളുമായോ പുതിയ സുഹൃത്തുക്കളുമായോ ബന്ധപ്പെടുവാൻ യാത്രകൾ കൊണ്ട് സാധിച്ചേക്കാം. രാഷ്ട്രീയ പ്രവർത്തകരുമായോ ഉന്നത ഉദ്ദ്യോഗസ്ഥരുമായോ നിങ്ങൾ സൗഹൃദത്തിലാകാം.
Feb 18, 2026 - Mar 11, 2026
ഔദ്യോഗികമായും വ്യക്തിപരമായും ഉള്ള പങ്കാളിത്തം ഈ വർഷം നല്ലതാണ്. എന്നിരുന്നാലും, വളരെ നാളായി നിങ്ങൾ അത്യധികമായി കാത്തിരുന്ന, ജീവിതം തന്നെ മാറ്റിമറിക്കാവുന്ന ആ പ്രധാനപ്പെട്ട അനുഭവം ഉണ്ടായേക്കാം. ആശയവിനിമയവും ചർച്ചകളും നിങ്ങൾക്ക് അനുകൂലമാവുകയും പുതിയ അവസരങ്ങൾ കൊണ്ട് വരികയും ചെയ്യും. നിങ്ങൾ വളരെ ഉദാരമാവുകയും ആളുകളെ സഹായിക്കുകയും ചെയ്യും. വ്യാവസായികം/ജോലിസംബന്ധം മുതലായ അടിക്കടിയുള്ള യാത്രകളാൽ നിങ്ങൾക്ക് ഭാഗ്യം കൈവരും. ജോലിയുണ്ടെങ്കിൽ, സേവന ചുറ്റുപാട് മെച്ചപ്പെടും.
Mar 11, 2026 - May 11, 2026
ബൃഹത്തായ ക്രിയാത്മകതയും ബൗദ്ധികമായ ഉന്മേഷവുമാണ് ഈ കാലയളവിൽ നിങ്ങൾക്കുള്ള പ്രവണത. നിങ്ങൾക്ക് കാവ്യാത്മകത അനുഭവപ്പെടുകയും നിങ്ങളുടെ ജോലിയെ ഒരു കലയായ് കാണുകയും പുതിയ ആശയങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യും. ബന്ധങ്ങളും ആശയവിനിമയവും കൂടുതൽ അവസരങ്ങൾ നൽകുകയും ഇത് വികസനത്തിനുള്ള അന്തർലീന ശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യും. ധൈര്യപൂർണ്ണമായ പ്രവർത്തികളും നിങ്ങളിലെ തികഞ്ഞ പ്രതിഭയും പണവും ആത്മീയതയും തുല്യ അളവിൽ ലഭ്യമാക്കും. യോജിപ്പുള്ള കുടുംബജീവിതം ഉറപ്പാണ്. ചെറിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ഗൃഹനിർമ്മാണമോ വാഹനം വാങ്ങുകയോ ചെയ്യുന്നതായി കാണുന്നു. വളരെ ഗുണകരമായ കാലഘട്ടമാണിത്.
May 11, 2026 - May 29, 2026
പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ ഉണ്ടായേക്കാം. ബന്ധുക്കളുമായി സ്നേഹപൂർവമായ ബന്ധം നിലനിർത്തുന്നത് ഉചിതമായിരിക്കും. ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ദീർഘകാല രോഗാവസ്ഥ കാണുന്നു. ജീവിത പങ്കാളിയുടെയും മക്കളുടെയും ആരോഗ്യസ്ഥിതി പരിശോധിച്ചിരിക്കേണ്ടതാണ്. നിന്ദ്യമായ ഇടപാടുകൾ ഉപേക്ഷിക്കേണ്ടതാണ്. എല്ലാകാര്യങ്ങളും ഉറപ്പുവരുത്തിയതിനു ശേഷമേ വ്യാപാരകാര്യങ്ങളിൽ ഇടപെടാവൂ. തൊലിയിൽ ഉണ്ടാവുന്ന കുരുക്കളാൽ നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കും.
May 29, 2026 - Jun 28, 2026
അനാവശ്യ ചിലവിൽ നിങ്ങൾ മുഴുകും. പ്രേമത്തോടും പ്രണയത്തോടും ജീവിതത്തോടും ഉള്ള നിങ്ങളുടെ സമീപനം അത്ര പ്രോത്സാഹിപ്പിക്കുവാൻ പറ്റുന്നതല്ല. ജീവിതത്തിൻറ്റെ വിവിധ അവസ്ഥകളിലേക്കുള്ള നിങ്ങളുടെ സമീപനം വളരെ ശാന്തവും സംതുലിതവുമായിരിക്കണമെന്ന് അനുശാസിക്കുന്നു. ഊഹപ്രവൃത്തി നിങ്ങൾക്ക് ഒരു മേഖലയിലും സഹായകം ആകില്ല ആയതിനാൽ അവയെ ഉപേക്ഷിക്കേണ്ടതാണ്. ആരോഗ്യപരമായി ഉദാസീനത, വിഷാദം, കണ്ണിനു പ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം. കാപട്യം പറയുന്നതുമൂലം നിങ്ങൾ പല പ്രശ്നങ്ങളും സൃഷ്ടിക്കും.
Jun 28, 2026 - Jul 20, 2026
വിജയങ്ങൾ വാഗ്ദാനം ചെയ്യുന്ന ചില നല്ല കാലഘട്ടം ആയേക്കാം ഇത്, അതിനുവേണ്ടി നിങ്ങൾ പരിശ്രമിക്കുവാനും തയ്യാറാണ്. ബോധപൂർവ്വം തിരയാതെ തന്നെ പുതിയ അവസരങ്ങൾ നിങ്ങളുടെ വഴിയേ വരും. ഗൃഹമോ ജോലിസ്ഥലമോ മാറുന്നത് നിങ്ങൾക്ക് സൗഭാഗ്യകരം ആയേക്കാം. പുരോഗതിയുടെ പാതയിലേക്ക് നിർണ്ണായകമായ ചുവടുകൾ നിങ്ങൾ എടുത്തുവെക്കും. ചിലവുകൾ കൂടിയേക്കാം അത് നിങ്ങൾ നിയന്ത്രിക്കേണ്ടതും ആണ്. ആത്മവിശ്വാസത്തിലും പ്രസരിപ്പിലും നിങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നതായി കാണാം.
Jul 20, 2026 - Sep 13, 2026
ഈ കാലഘട്ടത്തിൽ സ്ഥലമാറ്റവും ജോലി മാറ്റവും രേഖപ്പെടുത്തിയിരിക്കുന്നു. മാനസിക ആകുലതയാൽ നിങ്ങൾ ക്ലേശിക്കും. നിങ്ങൾക്ക് മനസമാധാനം ലഭിച്ചുവെന്ന് വരില്ല. കുടുംബാംഗങ്ങളുടെ മനോഭാവം തികച്ചും വ്യത്യസ്തമായിരിക്കും. വലിയ നിക്ഷേപങ്ങൾ നടത്തരുത് എന്തെന്നാൽ, നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ കാര്യങ്ങൾ നടന്നുവെന്ന് വരില്ല. നിങ്ങളുടെ സുഹൃത്തുക്കളും കൂട്ടാളികളും അവരുടെ വാഗ്ദാനം പാലിക്കില്ല. ചീത്ത കൂട്ടുകാരെ സൂക്ഷിക്കണം, എന്തെന്നാൽ അവരാൽ നിങ്ങളുടെ പ്രശസ്തിയ്ക്ക് കോട്ടം സംഭവിക്കാം. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാം എന്നതിനാൽ നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ആയതിനാൽ യാത്രകൾ ഇപ്പോൾ ആസൂത്രണം ചെയ്യേണ്ട. ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള സാധ്യതയും ഉണ്ട്.
Sep 13, 2026 - Oct 31, 2026
നിങ്ങളുടെ ജോലിയിലും, സുഹൃത്തുക്കൾക്കിടയിലും കുടുംബത്തിനും യോജിപ്പോടുകൂടിയ നിങ്ങളുടെ വ്യക്തിത്വത്തെ നിലനിർത്തുന്നതിനായി പുതിയ വഴികൾ നിങ്ങൾ പഠിക്കുകയാണ്. ആശയവിനിമയ വൈദഗ്ദ്ധ്യം വിപുലീകരിക്കുവാൻ പഠിക്കുന്നതു വഴി വലിയ പാരിതോഷികങ്ങൾ നിങ്ങൾ നേടുകയും, സ്വകാര്യ ആവശ്യങ്ങൾക്കും നിങ്ങളുടെ ഉള്ളിൻറ്റെ ഉള്ളിലും നിങ്ങൾ ആത്മാർത്ഥമായിരിക്കുകയും ചെയ്യും. ജീവിതത്തിൽ നിങ്ങൾ അനുഭവിക്കപ്പെട്ട മാറ്റങ്ങൾ വളരെ ആഴത്തിൽ അവസാനം അറിയുവാൻ കഴിയുകയും അത് നീണ്ട് നിൽക്കുകയും ചെയ്യും. നിങ്ങളുടെ നല്ല പരിശ്രമങ്ങളെ അവഗണിക്കുന്നതായി നിങ്ങൾ കരുതിയ ആളുകൾ ഭാവിയിൽ നിങ്ങൾക്ക് മഹത്തായതും വളരെ തുണയേകുന്നതുമായ മിത്രങ്ങളായിരിക്കും. മംഗളപരമായ ഒരു ചടങ്ങ് നിങ്ങളുടെ കുടുംബത്തിൽ നടക്കുവാൻ സാധ്യതയുണ്ട്. ഈ കാലഘട്ടം നിങ്ങളുടെ കുട്ടികൾക്ക് സമൃദ്ധിയും സന്തോഷവും വിജയവും കൊണ്ടുവരും.