നിങ്ങളുടെ ജോലിയിലും, സുഹൃത്തുക്കൾക്കിടയിലും കുടുംബത്തിലും യോജിപ്പോടുകൂടിയ നിങ്ങളുടെ വ്യക്തിത്വത്തെ നിലനിർത്തുന്നതിനായി പുതിയ വഴികൾ നിങ്ങൾ പഠിക്കുകയാണ്. നിങ്ങളുടെ സഹോദരനിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. രാജകീയമായ നേട്ടങ്ങളോ ഉന്നത അധികാരികളിൽ നിന്നുമുള്ള നേട്ടങ്ങളോ നിങ്ങൾ കരസ്ഥമാക്കും. ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന മാറ്റങ്ങൾ ആഴത്തിൽ സ്പർശിക്കുന്നതും ഏറെക്കാലം നീണ്ടുനിൽക്കുന്നതും ആയിരിക്കും. നിങ്ങൾ നല്ല ആരോഗ്യസ്ഥിതി നിലനിർത്തും.
Feb 15, 2023 - Mar 05, 2023
ഇത് നിങ്ങൾക്ക് മിശ്രഫലമാർന്ന കാലയളവാണ്. നിങ്ങളുടെ പദ്ധതികളും രൂപരേഖകളും സഫലികരിക്കുവാൻ സ്വാധീനമുള്ളതും നിങ്ങൾക്ക് തുണയാകാൻ തയ്യാറായിട്ടുള്ളതുമായ ആളുകളെ നിങ്ങൾക്ക് ആകർഷിക്കുവാൻ കഴിയും. നിങ്ങളുടെ കഠിനാധ്വാനത്തിന് ന്യായമായ പ്രതിഫലം ലഭിക്കുവാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല. കൂടപ്പിറപ്പുകളാൽ വേവലാധിയും പ്രശ്നങ്ങളും ഉണ്ടായേക്കാം. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിൽ ചില പ്രശ്നങ്ങൾ കാണുന്നതിനാൽ നിങ്ങൾ അവരുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള സാധ്യത കാണുന്നു. സാമ്പത്തികമായി നോക്കിയാൽ ഈ വർഷം നിങ്ങൾക്ക് അതിശ്രേഷ്ഠമാണ്.
Mar 05, 2023 - Apr 05, 2023
ശാരീരികമായും മാനസികമായും നിങ്ങൾക്ക് അനുകൂലമായ കാലമല്ലിത്. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ നിങ്ങൾ ബുദ്ധിമുട്ടുകയും അത് നിങ്ങളുടെ മനശാന്തിയെ അലട്ടുകയും ചെയ്യും. നിങ്ങളുടെ എതിരാളികൾ വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ നിങ്ങളുടെ പ്രതിഛായയെ കളങ്കപ്പെടുത്താൻ ശ്രമിച്ചുവെന്ന് വരാം, അതിനാൽ കഴിവതും നിങ്ങൾ അവരിൽ നിന്നും ഒഴിഞ്ഞുനിൽക്കണമെന്ന് അനുശാസിക്കുന്നു. ഈ കാലയളവിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ ഏറെയാണ് അതിനാൽ ആരോഗ്യകാര്യത്തിൽ നിങ്ങൾ വളരെ ശ്രദ്ധ ചെലുത്തേണ്ടതാണ്. നിങ്ങളുടെ പങ്കാളിക്കും അസുഖങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്.
Apr 05, 2023 - Apr 26, 2023
ലാഘവത്തോടുള്ള പ്രകൃതവും ആത്മസംതൃപ്തിയും നിങ്ങൾ ഒഴിവാക്കണം, നിങ്ങളുടെ സ്വഭാവത്തിലെ പ്രഭാകമ്പമായ വശം മാറ്റി ജീവിതത്തിൽ വിജയിക്കണമെങ്കിൽ പഴയ പരിഷ്കാരത്തിലുള്ള അധ്വാനിക്കുന്ന ആളായി മാറുക. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കാലഘട്ടമാണിത്. ഈ കാലയളവിൽ മോഷണം, മാനഹാനി, വാദപ്രതിവാദം എന്നിവയെ അഭിമുഖീകരിക്കേണ്ടി വരും. ജോലിഭാരം കൂടുന്നതും ജോലിയിലുള്ള ഉത്തവാദിത്ത്വത്തിൻറ്റെ അളവ് ഉയരുന്നതും ആയി കാണാം. ആരോഗ്യപരമായി നിങ്ങൾക്ക് മോശമായ സമയമാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. ചെവിക്കും കണ്ണിനും പ്രശ്നങ്ങൾ അഭുമുഖീകരിക്കേണ്ടി വരാം. നിങ്ങളുടെ ജീവിതപങ്കാളിക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ മനസ്സമാധാനം അസ്വസ്ഥമായിത്തന്നെ തുടരും.
Apr 26, 2023 - Jun 20, 2023
ഈ കാലയളവിൽ നിങ്ങൾ ധൈര്യശാലിയും ഉന്നത നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾ ദാമ്പത്യപരമായ സന്തോഷം അനുഭവിക്കും. സ്വാധീനശേഷിയുള്ളവരുമായി നിങ്ങൾക്കുള്ള ബന്ധം ഉറപ്പായും വർദ്ധിക്കും. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളെ നേരിടുവാനുള്ള വിശ്വാസവും ധൈര്യവും നഷ്ടപ്പെട്ടേക്കാം. ബഹുദൂര യാത്രകൾ പ്രയോജനകരമായി തീരും. പ്രേമത്തിനും പ്രണയത്തിനും ഈ സമയം അനുഗ്രഹീതമാണ്. നിങ്ങൾ സാഹസികമായി പോരാടി ശത്രുക്കളെ അതിജീവിക്കുകയും ചെയ്യും. ചെറുരോഗങ്ങൾ കാണപ്പെടാം. കുടുംബ ബന്ധം വളരെ തൃപ്തികരമായിരിക്കും. എന്നിരുന്നാലും കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം അത്ര നല്ലതായെന്ന് വരില്ല.
Jun 20, 2023 - Aug 08, 2023
തൊഴിൽപരവും വ്യക്തിപരവുമായ മേഖലകളിൽ പങ്കാളിത്തം നിങ്ങൾക്ക് ഗുണകരമാകും. എന്നിരുന്നാലും, ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ നിങ്ങൾ ദീർഘനാളായി കാത്തിരുന്ന, ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന അത്യപൂർവ്വമായ അനുഭവങ്ങൾ നിങ്ങൾക്കുണ്ടാകും. നിങ്ങൾക്ക് ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ കഴിയുകയും മാതാപിതാക്കളും, കൂടപ്പിറപ്പുകളും, ബന്ധുക്കളുമായി അതേ അടുപ്പം നിലനിർത്തുവാൻ കഴിയുകയും ചെയ്യും. ആശയവിനിമയവും ചർച്ചകളും അനുകൂലമാവുകയും പുതിയ അവസരങ്ങൾക്ക് വഴി ഒരുക്കുകയും ചെയ്യും. വ്യവസായം/ജോലി സംബന്ധമായി തുടർച്ചയായ യാത്രകൾ ആവശ്യമായി വന്നേക്കാം. നിങ്ങൾ വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങും.
Aug 08, 2023 - Oct 04, 2023
ഈ കാലഘട്ടത്തെ നല്ല സമയത്തിൻറ്റെ ഉദയമെന്ന് വിളിക്കാം. ഉത്തമമായ ഉടമ്പടികളിൽ നിങ്ങൾ ഇടപെടുവാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ നിങ്ങൾ അതി സന്തോഷവാനായിരിക്കും. വിപരീത സാഹചര്യങ്ങളേയും കൈകാര്യം ചെയ്യുവാൻ നിങ്ങൾ പ്രാപ്തനായിരിക്കും. നിങ്ങൾക്ക് കുടുംബസന്തോഷം ഉറപ്പാണ്. എന്നിരുന്നാലും നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ചില ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാം. നിങ്ങളുടെ സ്വന്തം പരിശ്രമത്താൽ വരുമാനത്തിൽ വർദ്ധനവുണ്ടാകും. നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങളെ ദ്രോഹിക്കുവാൻ സാധിക്കുകയില്ല. ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ഉദ്യമത്തിന് സുഹൃത്തുക്കളും കൂട്ടാളികളും നിങ്ങളെ തുണയ്ക്കും.
Oct 04, 2023 - Nov 25, 2023
എന്തുതന്നെ ആയാലും നിങ്ങളുടെ ഭാഗ്യപരീക്ഷണം ബഹുദൂരം വലിച്ചുനീട്ടുന്നത് ഒഴിവാക്കണം. വിവിധ കാര്യങ്ങളിൽ പണം പെട്ടുകിടക്കുന്നതിനാൽ കാശിൻറ്റെ കാര്യത്തിൽ ചില ഞെരുക്കം അനുഭവപ്പെടാം. ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടും. പ്രത്യേകിച്ചും ചുമ, കഫപ്രകൃതമായ പ്രശ്നങ്ങൾ, നേത്രപീഡ, പകർച്ച പനി എന്നിവ ശല്യം ചെയ്യും. സുഹൃത്തുക്കളും, ബന്ധുക്കളും കൂട്ടാളിയുമായി ഇടപാടുകളിൽ ഏർപ്പെടുന്നത് സൂക്ഷിച്ചുവേണം. യാത്രകൾ ഫലവത്താകില്ല അതിനാൽ ഒഴിവാക്കേണ്ടതാണ്. ചെറിയ കാര്യങ്ങളിൽ പോലും തർക്കം ചീട്ടിൽ കാണാം. ഈ കാലയളവിൽ ഉപേക്ഷയാലും അശ്രദ്ധയാലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പരിസ്ഥിതി താറുമാറാവുകയും ചെയ്തുവെന്ന് വരാം. യാത്രകൾ ഒഴിവാക്കണം.
Nov 25, 2023 - Dec 16, 2023
വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളിൽ പ്രതിബന്ധങ്ങൾ കാണുന്നു. പ്രതികൂലസാഹചര്യങ്ങളെ ശാന്തമായും ബുദ്ധിപരമായും കൈകാര്യം ചെയ്യുവാൻ ശ്രമിക്കുക എന്തെന്നാൽ ഈ കാലയളവിൽ എടുത്തുചാട്ടം നിങ്ങളെ ഉറപ്പായും സഹായിക്കുകയില്ല. യാത്രകൾ ഗുണകരമല്ലാത്തതിനാൽ അവ ഒഴിവാക്കുവാൻ ശ്രമിക്കുക. കുടുംബത്തിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുകയില്ല. ഈ കാലയളവിൽ സന്താനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ കണ്ടേക്കാം. ശത്രുക്കൾ നിങ്ങളെ എല്ലാ തരത്തിലും ഉപദ്രവിക്കുവാൻ ശ്രമിക്കും. ന്യായമായ തീരുമാനങ്ങളിൽ തന്നെ ഉറച്ചു നിൽക്കുന്നത് നല്ലതായിരിക്കും. വയറിനുണ്ടാകുന്ന അസുഖം നിങ്ങളുടെ വ്യാകുലതയ്ക്ക് കാരണമാകും.
Dec 16, 2023 - Feb 15, 2024
നിങ്ങൾക്ക് താത്പര്യമുള്ള പുണ്യസ്ഥല സന്ദർശനം കാണുന്നു. എന്നിരുന്നാലും, കാവ്യാത്മകവും സ്വാധീനശക്തിയുള്ളതുമായ നിങ്ങളുടെ പ്രകൃതം, നിങ്ങൾക്ക് അറിയാവുന്നവരുമായി നല്ലൊരു ബന്ധം നിലനിർത്തുവാനും പരിചയമില്ലാത്തവരുമായി ബന്ധം ആരംഭിക്കുവാൻ സഹായിക്കുകയും ചെയ്യും. ഇടപാടുകളിൽ നിന്നുള്ള നേട്ടം, നിങ്ങൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ സ്ഥാനക്കയറ്റം തുടങ്ങിയ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്നതാണ്. പുതിയ വാഹനം സ്വന്തമാക്കുകയോ പുതിയ സ്ഥലം വാങ്ങുകയോ ചെയ്യും. മൊത്തത്തിൽ, ഈ കാലയളവ് വളരെ നല്ലതാണ്.