സാമ്പത്തിക കാര്യത്തിലും സ്ഥാനമാനങ്ങളിലും ചില ഉയർച്ച താഴ്ച്ചകൾ കാണുന്നു. സാമ്പത്തിക നഷ്ടമോ വസ്തു നഷ്ടമോ ഉണ്ടാകാം. പണമിടപാടുകളിൽ സൂക്ഷിക്കണം. ഏറ്റവും അടുത്ത കൂട്ടാളികളുമായോ ബന്ധുക്കളുമായോ തർക്കത്തിനു സാധ്യതയുള്ളതിനാൽ, ലജ്ജാവഹമായ സാഹചര്യങ്ങളിൽ അകപ്പെടാതിരിക്കുവാൻ നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കേണ്ടതാണ്.
Apr 10, 2023 - Jun 10, 2023
മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത വിധം നിങ്ങൾ നല്ല കരുത്ത് ആർജ്ജിക്കും. വ്യക്തിപരമായി നോക്കിയാൽ, പ്രിയപ്പെട്ടവർ അവരുടെ ആവശ്യങ്ങൾക്കും ആശ്വാസത്തിനുമായി നിങ്ങളെ ആശ്രയിക്കും. നിങ്ങൾ പേരും പ്രശസ്തിയും ആർജ്ജിക്കും. നിങ്ങളുടെ മാനസിക ഉന്മേഷം മഹത്തായിരിക്കും. പ്രധാനമായി, പങ്കാളിയോടൊപ്പമുള്ള നിങ്ങളുടെ ജീവിതം ഏറ്റവും മധുരകരമായിരിക്കും. കുട്ടി പിറക്കുവാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കീഴുദ്യോഗസ്ഥർ നിങ്ങൾക്കായി അവരുടെ പൂർണ പിൻതുണ നൽകും. മൊത്തത്തിൽ വളരെ സന്തോഷകരമായ കാലഘട്ടമാണിത്.
Jun 10, 2023 - Jun 29, 2023
കൂട്ടിച്ചേർക്കപ്പെട്ട ഗൃഹ ജീവിതത്തിന് നല്ല രീതിയിലുള്ള ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. കുടുംബ പ്രശ്നങ്ങളും വേവലാധിയും കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും. കുടുംബാംഗങ്ങളുമായി തർക്കങ്ങൾ ഉണ്ടാകും. കുടുംബത്തിൽ മരണം സംഭവിക്കുവാൻ സാധ്യതയുണ്ട്. ഭാരിച്ച രീതിയിൽ ധനനഷ്ട്ടവും വസ്തുനഷ്ട്ടവും ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. തൊണ്ട, വായ്, കണ്ണ് എന്നിവയെ രോഗങ്ങൾ അലട്ടും.
Jun 29, 2023 - Jul 29, 2023
വളരെ വിജയകരവും പരിപ്രേക്ഷ്യവുമായ കാലഘട്ടം നിങ്ങൾക്കായി മുന്നിൽ കാത്തിരിക്കുന്നു. നിർമ്മാണാത്മകമായ സമീപനവും കൂടുതലായി സമ്പാദിക്കുവാനുള്ള അവസരങ്ങളും നിങ്ങളുടെ ചീട്ടിലുണ്ട്. ഉന്നതാധികാരികളും മേൽനോട്ടകാരുമായി നിങ്ങൾ വളരെ നല്ല ഐക്യം പങ്കുവെക്കും. വരുമാനത്തിൽ ശ്രദ്ധേയമായ ഉയർച്ച സൂചിപ്പിക്കുന്നു. വ്യപാരം വിപുലീകരിക്കുകയും യശസ്സ് വർദ്ധിക്കുകയും ചെയ്യും. മൊത്തത്തിൽ നോക്കിയാൽ ഈ കാലഘട്ടം വിജയത്താൽ വളയം ചെയ്യപ്പെട്ടിരിക്കുന്നു.
Jul 29, 2023 - Aug 19, 2023
കുടുംബാംഗങ്ങളുടെ അനാരോഗ്യം ഉത്കണ്ഠ ഉണ്ടാക്കിയേക്കാം. യാത്രകൾ ഫലപ്രദമാവുകയില്ലാത്തതിനാൽ അവ ഒഴിവാക്കാവുന്നതാണ്. അനാവശ്യ ചിലവുകൾ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നേക്കാം ആയതിനാൽ അതിൽ ശ്രദ്ധാലുവായിരിക്കണം. സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി ഇടപെടലുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. വിലയിരുത്തുവാനും വിവേചനത്തിനുമുള്ള നിങ്ങളുടെ കഴിവ് ചിലപ്പോൾ അശക്തമായേക്കാം. അഗ്നിയാലോ സ്ത്രീകളാലോ ഉള്ള മുറിവുകൾ ഉണ്ടാകാം. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഈ കാലയളവ് സൂചിപ്പിക്കുന്നു, ആയതിനാൽ നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കണം.
Aug 19, 2023 - Oct 13, 2023
മേലധികാരികളിൽ നിന്നോ ഉത്തരവാദിത്വപ്പെട്ടതോ സ്വാധീനം ചെലുത്താൻ കഴിയുന്നതോ ആയ തലങ്ങളിലുള്ളവരിൽ നിന്നോ നിങ്ങൾക്ക് പൂർണ്ണ സഹകരണം ലഭിക്കും. ഔദ്യോഗികപരമായി നിങ്ങൾക്ക് മഹത്തായ പുരോഗതി ഉണ്ടാക്കുവാൻ കഴിയും. വ്യവസായ/കച്ചവട വിജയ സാധ്യതയും മറ്റെവിടെയെങ്കിലുമാണ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതെങ്കിൽ സ്ഥാനകയറ്റവും പ്രതീക്ഷിക്കാവുന്നതാണ്. ഔദ്യോഗികമായും സ്വകാര്യപരമായും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ നിങ്ങൾക്ക് ഏറ്റെടുക്കേണ്ടി വരും. ഔദ്യോഗിക കൃത്യനിർവ്വഹണ വേളയിലോ/യാത്രകളിലോ വച്ച് അനുയോജ്യരായ ആളുകളുമായി ബന്ധപ്പെടുവാൻ നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. സഹോദരന്മാരും സഹോദരികളുമായിട്ടുള്ള നിങ്ങളുടെ ബന്ധം നല്ല രീതിയിലായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് പ്രശ്നങ്ങൾ ഉണ്ടായേക്കാം.
Oct 13, 2023 - Dec 01, 2023
നിങ്ങളുടെ സംഗീതപരമായ കഴിവ് പങ്ക് വെക്കുന്നതിൽ നിങ്ങൾ ആനന്ദിക്കുകയും, പുതിയ സംഗീത രചന രൂപം നൽകുകയും ചെയ്യുവാനുള്ള ശക്തമായ സാധ്യതയുണ്ട്. ജോലി സംബന്ധമായതോ സാമൂഹികമായതോ ആയ നിങ്ങളുടെ ഉന്നത തത്ത്വങ്ങൾ വളരെ വിജയകരമായി പ്രകടിപ്പിക്കും. നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. ഉറപ്പായും പണം നിങ്ങളുടെ വഴിയേ വരുകയും കൂടാതെ നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളേയും, സ്വപ്നങ്ങളേയും തത്വശാസ്ത്രങ്ങളേയും അവ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. ശത്രുക്കൾക്ക് നിങ്ങളെ അതിജീവിക്കുവാൻ കഴിയുകയില്ല. മൊത്തത്തിൽ, ഈ കാലഘട്ടത്തിൽ സന്തോഷം ഉറപ്പാണ്. കുടുംബാംഗങ്ങളുടെ എണ്ണം വർദ്ധിക്കാം.
Dec 01, 2023 - Jan 28, 2024
പുതിയ ദീർഘകാല ബന്ധങ്ങളോ/സൗഹൃദങ്ങളോ തുടങ്ങുവാൻ പറ്റിയ സമയമല്ലിത്. ആകാംക്ഷ ഉളവാക്കുവാൻ തക്കവണ്ണം നിർണ്ണായകമായ പ്രശ്നങ്ങൾ ഔദ്യോഗിക ജീവിതത്തിലോ വ്യക്തിജീവിതത്തിലോ ഉണ്ടാകാം. പ്രതികൂലവാദി ആയിരിക്കുന്നതിനേക്കാൾ നല്ലത് ശുഭാപ്തിവിശ്വാസി ആയിരിക്കുന്നതാണ്. സംതൃപ്തമല്ലാത്തതിനാൽ പ്രേമവും വികാരങ്ങളും സങ്കുചിതമായി പോയേക്കാം. പ്രേമത്തിൽ സന്തോഷമുണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്. കുഞ്ഞിൻറ്റെ ജനനം കുടുംബത്തിൽ സന്തോഷം കൊണ്ടുവരും. ഒരു പുതിയ ബന്ധം വാഗ്വാദത്തോടു കൂടിയല്ലാതെ തുടങ്ങുവാനുള്ള സാധ്യത ഇല്ലാത്തതും പ്രശ്നങ്ങൾ ഉടലെടുക്കുന്നതുമാണ്. കാറ്റും തണുപ്പും മൂലമുള്ള അസുഖങ്ങൾ ഉണ്ടാകാം. ഈ കാലഘട്ടത്തിൻറ്റെ അവസാന സമയങ്ങളിൽ നല്ല മാനസിക ശക്തി ഉണ്ടായിരിക്കുന്നതാണ്.
Jan 28, 2024 - Mar 19, 2024
യാത്രകൾ സന്തോഷപ്രദമാകുമെന്ന് തെളിയുകയും പൊരുത്തമുള്ള ആളുകളുമായി ആവേശകരമായ സമ്പർക്കം പുലർത്തുന്നതിനായി വഴി ഒരുക്കുകയും ചെയ്യും. ഔദ്യോഗികവും സ്വകാര്യവുമായ പ്രതിബദ്ധതകൾ ബുദ്ധിപരമായി സമതുല്യമായി കൊണ്ടുപോകുവാൻ കഴിയുകയും ജീവിതത്തിൻറ്റെ ഈ രണ്ട് നിർണ്ണയകമായ ഘടകത്തിനു വേണ്ടി നിങ്ങളുടെ മെച്ചപ്പെട്ടത് നൽകുകയും ചെയ്യും. നിങ്ങളുടെ വാൽസല്യഭാജനമായ ആഗ്രഹങ്ങൾ ബുദ്ധിമുട്ടുകളോടെ സഫലീകരിക്കുകയും അത് ഒടുക്കം നിങ്ങൾക്ക് ഐശ്വര്യമാർന്ന പ്രസിദ്ധിയും നല്ല ആദായമോ ലാഭമോ കൊണ്ട് വരികയും ചെയ്യും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുമെന്നും സൂചിപ്പിക്കുന്നു. നിങ്ങൾക്ക് എതിർലിംഗക്കാരുടെ ചങ്ങാത്തം ലഭിക്കും. നിങ്ങളുടെ മേലധികാരികളിൽ നിന്നോ സ്വാധീനതലങ്ങളിൽ ഇരിക്കുന്നതോ ഉത്തരവാദിത്വമുള്ള ആളുകളോ വഴി നിങ്ങൾക്ക് ചില സഹായങ്ങൾ ലഭിക്കും.
Mar 19, 2024 - Apr 10, 2024
ആത്മാവിഷ്കരണത്തിനും വിവിധ മേഖലകളിൽ നിങ്ങളുടെ ക്രിയാത്മകമായ കഴിവുകൾ ഉപയോഗിക്കുന്നതിനും ഈ വർഷം ഏറ്റവും അനുയോജ്യമാണ്. നിങ്ങളുടെ കുടുംബത്തിൽ ചില മംഗളകരമായ ചടങ്ങുകൾ ആഘോഷിച്ചേക്കാം. ഔദ്യോഗിക പ്രവർത്തനങ്ങളിലും ജോലിചെയ്യുന്ന ചുറ്റുപാടിലും നിങ്ങൾക്ക് മികവുറ്റ അപ്രതീക്ഷിതമായ മാറ്റങ്ങൾ പ്രതീക്ഷിക്കവുന്നതാണ്. വ്യക്തിപരവും ഔദ്യോഗികവുമായ ജീവിതത്തിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാവുകയും വ്യവസായ സംബന്ധമായി വളരെ ഫലപ്രദവും പ്രയോജനകരവുമായ യാത്രകൾ നടത്തുകയും ചെയ്യും. ഈ അതിശയകരമായ കാലയളവ് പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങൾ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുകയും ബഹുമാന്യരും ധർമ്മിഷ്ഠരുമായ ആളുകളുമായി ബന്ധപ്പെടുകയും ചെയ്യും.