അടുത്ത ബന്ധുവിൻറ്റെയോ കുടുംബാംഗത്തിൻറ്റെയോ മരണവാർത്ത നിങ്ങൾ കേൾക്കും. രോഗങ്ങളാൽ ബുദ്ധിമുട്ടുവാനുള്ള സാദ്ധ്യതയുള്ളതിനാൽ നിങ്ങൾ സ്വയം വളരെയധികം ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുന്നു. സമ്പത്ത് നഷ്ടപ്പെടുക, ആത്മവിശ്വാസം നഷ്ടപ്പെടുക, ഫലം ലഭിക്കാതിരിക്കുക, മാനസിക പിരിമുറുക്കം എന്നിവ അനുഭവപ്പെടാം. അസൂയാലുക്കളായ ആളുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. മോഷണം മൂലം സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. ചീത്ത കൂട്ടുകെട്ടിലും ചീത്ത ശീലങ്ങളിലും നിങ്ങൾ അകപ്പെട്ടേക്കാം.
May 2, 2022 - Jun 25, 2022
ഈ കാലഘട്ടത്തിൽ സ്ഥലമാറ്റവും ജോലി മാറ്റവും രേഖപ്പെടുത്തിയിരിക്കുന്നു. മാനസിക ആകുലതയാൽ നിങ്ങൾ ക്ലേശിക്കും. നിങ്ങൾക്ക് മനസമാധാനം ലഭിച്ചുവെന്ന് വരില്ല. കുടുംബാംഗങ്ങളുടെ മനോഭാവം തികച്ചും വ്യത്യസ്തമായിരിക്കും. വലിയ നിക്ഷേപങ്ങൾ നടത്തരുത് എന്തെന്നാൽ, നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ കാര്യങ്ങൾ നടന്നുവെന്ന് വരില്ല. നിങ്ങളുടെ സുഹൃത്തുക്കളും കൂട്ടാളികളും അവരുടെ വാഗ്ദാനം പാലിക്കില്ല. ചീത്ത കൂട്ടുകാരെ സൂക്ഷിക്കണം, എന്തെന്നാൽ അവരാൽ നിങ്ങളുടെ പ്രശസ്തിയ്ക്ക് കോട്ടം സംഭവിക്കാം. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാം എന്നതിനാൽ നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ആയതിനാൽ യാത്രകൾ ഇപ്പോൾ ആസൂത്രണം ചെയ്യേണ്ട. ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള സാധ്യതയും ഉണ്ട്.
Jun 25, 2022 - Aug 13, 2022
എങ്ങനെയായാലും, കാലവും ഭാഗ്യവും നിങ്ങളിലും നിങ്ങളുടെ പ്രവർത്തികളിലും വെളിച്ചം വീശും. നിങ്ങളുടെ പ്രയത്നങ്ങൾക്ക് അംഗീകാരം ലഭിക്കുകയും മറ്റുള്ളവർ നിങ്ങളെ തിരിച്ചറിയുകയും നിങ്ങളെ ഉറ്റുനോക്കുകയും ചെയ്യുന്ന നല്ല സമയമാണിത്. നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങൾ അഭിവൃദ്ധിയാർന്നതായി തീരും എന്നത് എടുത്ത് പറയേണ്ട കാര്യമില്ല. കുട്ടികളാൽ നിങ്ങൾക്ക് സന്തോഷം കൈവരും. അടുത്ത് തന്നെ യാത്രകൾ ഉണ്ടാവുകയും ആളുകൾ നിങ്ങളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുകയും ചെയ്യും. ധ്യാനത്തിനും മനുഷ്യ നിലനിൽപ്പ് സംബന്ധിച്ച സത്യത്തെക്കുറിച്ചുള്ള അന്വേഷണത്തിനും ഈ കാലയളവ് കാരണമാകും.വിലപിടിപ്പുള്ളതും വിരളമായതുമായ ചില നേട്ടങ്ങൾ ഉണ്ടാകും. മൊത്തത്തിൽ, ഈ കാലഘട്ടം വളരെ ഫലപ്രദമാണ്.
Aug 13, 2022 - Oct 10, 2022
ഈ കാലഘട്ടത്തിലുടനീളം നിങ്ങളുടെ പ്രതിഛായ ശരാശരി നിലവാരത്തിലുള്ളതായിരിക്കും. നിങ്ങൾ നിങ്ങളുടെ നേട്ടങ്ങളിൽ മാത്രം ശ്രദ്ധചെലുത്താതെ തൊഴിൽപരമായ പുരോഗതിക്കായി പ്രവർത്തിക്കുക. ഈ കാലയളവിൽ ഉണ്ടാകുന്ന വ്യക്തിപരമായ പ്രശ്നങ്ങളും ചെറിയ ആരോഗ്യ പ്രശ്നങ്ങളും ജോലിയെ പ്രതികൂലമായി ബാധിക്കാം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വെല്ലുവിളികളും പുതുതായ തിരഞ്ഞെടുക്കലുകളും ഉണ്ടാകാം. പുതിയ പദ്ധതികൾ പൂർണ്ണമായും ഒഴിവാക്കണം. തൊഴിൽ മേഖലയിലെ മത്സരവും നിങ്ങളുടെ ശാഠ്യവും ഈ കാലയളവിൽ ചില പ്രതിബന്ധങ്ങൾ ഉണ്ടാക്കിയേക്കാം. സ്ഥലമോ യന്ത്രങ്ങളോ വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നീട്ടിവയ്ക്കുക.
Oct 10, 2022 - Dec 01, 2022
ഈ കാലഘട്ടം നിങ്ങൾക്ക് ക്ലേശാവഹമായ ജോലി പട്ടികയാണ് സംഭാവന ചെയ്തിരിക്കുന്നത് എന്നിരുന്നാലും നല്ല ഔദ്യോഗിക പുരോഗതി പ്രതിഫലിക്കും. നിങ്ങൾ നല്ലരീതിയിൽ അധ്വാനിക്കാൻ തയ്യാറാണെങ്കിൽ ഈ കാലഘട്ടം വിജയം വാഗ്ദാനം ചെയ്യുന്ന അത്യുജ്ജ്വലമായ കാലഘട്ടമായേക്കാം. കുടുംബത്തിൽ നിന്നുമുള്ള സഹകരണം കാണാം. നിങ്ങൾക്ക് യശസ്സ് ആർജ്ജിക്കാവുന്ന കാലഘട്ടം ആണിത്. ഔദ്യോഗികപരമായി നല്ല പുരോഗതി കൈവരിക്കാം. ശത്രുക്കളിലെല്ലാം വിജയം കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. പുതിയ വ്യാപരങ്ങളും പുതിയ സുഹൃത്തുക്കളെയും നിങ്ങൾ സ്വന്തമാക്കും. എല്ലാവരുമായും നല്ല യോജിപ്പുള്ള ബന്ധം നിങ്ങൾ നിലനിർത്തും.
Dec 01, 2022 - Dec 22, 2022
ഔദ്യോഗികമായും വ്യക്തിപരമായും ഉള്ള പങ്കാളിത്തം ഈ വർഷം നല്ലതാണ്. എന്നിരുന്നാലും, വളരെ നാളായി നിങ്ങൾ അത്യധികമായി കാത്തിരുന്ന, ജീവിതം തന്നെ മാറ്റിമറിക്കാവുന്ന ആ പ്രധാനപ്പെട്ട അനുഭവം ഉണ്ടായേക്കാം. ആശയവിനിമയവും ചർച്ചകളും നിങ്ങൾക്ക് അനുകൂലമാവുകയും പുതിയ അവസരങ്ങൾ കൊണ്ട് വരികയും ചെയ്യും. നിങ്ങൾ വളരെ ഉദാരമാവുകയും ആളുകളെ സഹായിക്കുകയും ചെയ്യും. വ്യാവസായികം/ജോലിസംബന്ധം മുതലായ അടിക്കടിയുള്ള യാത്രകളാൽ നിങ്ങൾക്ക് ഭാഗ്യം കൈവരും. ജോലിയുണ്ടെങ്കിൽ, സേവന ചുറ്റുപാട് മെച്ചപ്പെടും.
Dec 22, 2022 - Feb 21, 2023
ഈ കാലയളവിലെ എല്ലാ പോക്കുവരവുകളിലും നിങ്ങൾ വിജയിക്കും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ സന്തോഷകരമായ ഉയർച്ച അംഗീകാരവും പ്രശസ്തിയും നേടിത്തരും. വിനോദത്തിനും പ്രണയത്തിനുമുള്ള സന്തോഷകരമായ കാലഘട്ടമാണിത്. നിങ്ങളുടെ സഹോദരൻമാർക്കും സഹോദരികൾക്കും ഉയർച്ചയുണ്ടാവുന്ന കാലഘട്ടമാണിത്. നിങ്ങളുടെ സ്വന്തം പരിശ്രമത്താൽ വരുമാനം വർദ്ധിക്കും. കുടുംബജീവിതം തീർത്തും സന്തോഷകരമായിരിക്കും. ആവേശം കൊള്ളിക്കുന്ന ജോലി വാഗ്ദാനം ചെയ്യപ്പെടുകയോ, പ്രശസ്തിയോ, അംഗീകാരമോ അല്ലെങ്കിൽ സ്ഥാനകയറ്റമോ സാദ്ധ്യമാണ്. നിങ്ങൾ സ്വർണ്ണം, വിലപിടിപ്പുള്ള കല്ലുകൾ എന്നിവ വാങ്ങാം. പൊതുവേ, സുഹൃത്തുക്കളുമായും/കൂട്ടാളികളുമായും കൂടാതെ ജീവിതത്തിൻറ്റെ പല തലങ്ങളിൽ ഉള്ളവരുമായും നിങ്ങൾ നല്ല ബന്ധം പുലർത്തും.
Feb 21, 2023 - Mar 11, 2023
അക്രമണ പ്രകൃതം അരുത്, കാരണം അതു നിങ്ങളെ വളരെ ബുദ്ധിമുട്ടാർന്ന സാഹചര്യത്തിലേക്ക് തള്ളിവിടും. നിങ്ങളുടെ സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസവും, വഴക്കും, അടിയും ഉണ്ടാകാം. അതിനാൽ നല്ല ബന്ധം പുലർത്തുവാൻ ശ്രമിക്കുക അല്ലെങ്കിൽ അവരുമായി ബന്ധം നിലനിർത്തുവാൻ കഷ്ടത അനുഭവിക്കേണ്ടതായി വന്നേക്കാം. സാമ്പത്തികപരമായി ഉയർച്ചയും താഴ്ച്ചയും സംഭവിക്കാം. കുടുംബജീവിതത്തിൽ പൊരുത്തക്കുറവും ധാരണ ഇല്ലായ്മയും പ്രകടമാകുന്നു. ഭാര്യയിൽനിന്നും അമ്മയിൽനിന്നും ബുദ്ധിമുട്ടുണ്ടാകുവാൻ സാധ്യതയുള്ളതായി കാണുന്നു. ആരോഗ്യപരമായ ശ്രദ്ധ ആവശ്യമാണ്. അത്യാവശ്യമായി ശ്രദ്ധിക്കേണ്ട അസുഖങ്ങൾ ഇവയാണ് തലവേദന, കണ്ണ്, ഉദരസംബന്ധമായ രോഗങ്ങൾ, കാലിലെ നീർക്കെട്ട്.
Mar 11, 2023 - Apr 10, 2023
ഒരുപാട് അവസരങ്ങൾ നിങ്ങൾക്ക് വരുമെങ്കിലും അവ കൈക്കലാക്കുവാൻ നിങ്ങൾക്ക് കഴിയുകയില്ല പക്ഷെ എല്ലാം പാഴാകും. നിങ്ങൾക്കോ നിങ്ങളുടെ മാതാപിതാക്കൾക്കോ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം, അതിനാൽ അവരേയും അതുപോലെതന്നെ നിങ്ങളും സൂക്ഷിച്ചുകൊള്ളുക. ബഹുദൂര യാത്രകൾ സൂചിപ്പിക്കുന്നു, പക്ഷെ വലിയ നേട്ടങ്ങൾ ഉണ്ടായെന്നുവരില്ല അതിനാൽ ഒഴിവാക്കുക. നിങ്ങൾക്ക് മിശ്രിതമായ ഫലം ഉളവാകുന്ന കാലഘട്ടമാണിത്. പൊതുജനങ്ങളുമായും സഹപ്രവർത്തകരുമായും വാദപ്രതിവാദത്തിൽ ഏർപ്പെട്ടെന്നുവരാം. ജലദോഷവും പനിയും നിങ്ങൾക്ക് എളുപ്പത്തിൽ പിടിപ്പെട്ടുവെന്ന് വരാം. വ്യക്തമായ കാരണങ്ങളില്ലാതെ നിങ്ങൾ മാനസികപിരിമുറുക്കത്തിൽ പെട്ടുവെന്ന് വരാം.
Apr 10, 2023 - May 02, 2023
പരീക്ഷകളിൽ വിജയം, ജോലിക്കയറ്റം, തൊഴില്പരമായ അംഗീകാര വർദ്ധനവ് എന്നത് സുനിശ്ചിതമാണ്.കുടുംബത്തിൽ നിന്നും സഹകരണം വർദ്ധിക്കുന്നതായി കാണാം. ദൂര സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളിൽ നിന്നോ വിദേശപങ്കാളികളിൽ നിന്നോ സഹായങ്ങൾ ലഭിക്കാം. പുതിയ ഒരു കർത്തവ്യം നിങ്ങൾ ഏൽക്കുകയും അത് നിങ്ങൾക്ക് വളരെ പ്രയോജനകരമാവുകയും ചെയ്യും. ഏതൊരു തരത്തിലെയും പ്രതികൂല സാഹചര്യങ്ങൾ കൈകാര്യം ചെയ്യുവാൻ നിങ്ങൾക്ക് അത്യതിസാധാരണമായ ആത്മവിശ്വാസം ഉണ്ടാകും.