ബന്ധുക്കളുമായി ഹൃദ്യമായ ബന്ധം നിലനിർത്തുന്നത് ഉചിതമായിരിക്കും. സുദീർഘമായ അസുഖം പിടിപെടുവാനുള്ള സാദ്ധ്യതയുള്ളതിനാൽ ആരോഗ്യസ്ഥിതി പരിശോധിച്ചിരിക്കേണ്ടത് അത്യാവശമാണ്. ശത്രുക്കൾ നിങ്ങളെ ഉപദ്രവിക്കുവാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കത്തതിനാൽ അവരിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. കുടുംബാംഗങ്ങളുടെ ആരോഗ്യനില നിങ്ങളുടെ മനശാന്തിയെ ശല്യപ്പെടുത്തിയെന്ന് വരാം. സാമ്പത്തികമായി സന്തോഷവും സമാധാനവും നിലനിർത്തുവാൻ നിങ്ങൾ ബാദ്ധ്യതയും കടംവാങ്ങലുകളും നിയന്ത്രിക്കണം. മോഷ്ടാക്കളോ തർക്കങ്ങളോ മൂലം അമിതചിലവോ നഷ്ടങ്ങളോ ഉണ്ടാകാം. അധികാരികളുമായി വാദപ്രതിവാദമോ അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടാകാം.
Jan 6, 2026 - Mar 08, 2026
നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങൾ ഇനി ശരിയായി നടന്നുവെന്ന് വരുകയില്ല, കൂടാതെ അവ കുടുംബപരമായും ഔദ്യോഗികമായും നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും പ്രതിഛായയെ ശുദ്ധീകരിക്കുവാൻ ശ്രമിക്കുകയും ചെയ്യുക. ഈ കാലയളവിൽ ലൗകിക ചിന്ത നിങ്ങളെ ദുർബലനാക്കുക മാത്രമല്ല നിങ്ങളുടെ മാനഹാനിക്കും കാരണമാകും. പങ്കാളിയുമായുള്ള നിങ്ങളുടെ നല്ല ബന്ധത്തിന് ഉലച്ചിൽ ഉണ്ടായേക്കാം. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തെ ബുദ്ധിമുട്ടിച്ചേക്കാം. അനിയന്ത്രിതമായ അനാവശ്യ ചിലവുകൾ ഉണ്ടാകുവാനുള്ള സാധ്യതകൾ ഉണ്ട്. മൊത്തത്തിൽ, ഇത് നിങ്ങൾക്ക് ഒട്ടും നല്ല സമയമല്ല. നിരുത്സാഹവും ശാരീരിക ദുർബ്ബലതയും നിങ്ങൾക്ക് അനുഭവപ്പെടും.
Mar 08, 2026 - Mar 26, 2026
നിങ്ങൾ മുൻകൈയെടുക്കുന്ന ഏതുകാര്യങ്ങളും വിജയകരമായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾ എല്ലാം വിജയിക്കുകയും, പ്രതിബന്ധങ്ങളെ എല്ലാം നിങ്ങൾ തരണം ചെയ്യുകയും ചെയ്യും. നിങ്ങളുടെ ശത്രുക്കൾക്ക് പരാജയം അഭിമുഖീകരിക്കേണ്ടി വരും. പദവിയിൽ സ്ഥാനക്കയറ്റം ഉണ്ടായേക്കാം. നിങ്ങൾക്ക് ബഹുമാനവും പ്രശസ്തിയും കൈവരും. നിയമ നടപടികളിൽ നിങ്ങൾ വിജയിക്കും. മൊത്തത്തിൽ വിജയകരമായ കാലയളവാണിത്. പൊള്ളലുകളും കണ്ണ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാതെ നിങ്ങൾ ശ്രദ്ധിക്കണം. അമ്മയ്ക്കോ അമ്മ വഴിയുള്ള ബന്ധുക്കൾക്കോ രോഗങ്ങൾ ബാധിച്ചേക്കാം.
Mar 26, 2026 - Apr 26, 2026
ഇത് നിങ്ങൾക്ക് ശ്രേഷ്ടമായ കാലഘട്ടമാണ് കൂടാതെ നിങ്ങൾ ധനപരമായ ഭാഗ്യവും നേടും. ആനന്തകരമായ വിസ്മയങ്ങളും കൂടാതെ ബന്ധുക്കളും കുടുംബാഗങ്ങളുമായി ഒരുപാട് ഒത്തുചേരലുകളും നടക്കും. ഇത് നിങ്ങൾക്ക് അനുകൂലകരമായ സമയമാണ്, ആയതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. സ്ത്രികളിൽ നിന്നും നേട്ടവും മേലധികാരികളിൽ നിന്നും സഹായവും ലഭിക്കും. സാമ്പത്തിക കാര്യത്തിൽ ഇത് നിങ്ങൾക്ക് വളരെ ഫലവത്തായ കാലഘട്ടമാണ്.
Apr 26, 2026 - May 17, 2026
ഇതു നിങ്ങൾക്ക് തിളക്കമാർന്ന കാലമാണ് അതിനാൽ, അതിൻറ്റെ ഫലം നേടിയെടുക്കുവാൻ ശ്രമിക്കണം. നിങ്ങളുടെ എല്ലാവിധ സമ്മർദ്ധങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിച്ചേക്കാം. കുടുംബാന്തരീക്ഷവും ഔദ്യോഗിക അന്തരീക്ഷവും നിങ്ങൾക്ക് തുണയായിരിക്കും. വാഹനം ഓടിക്കുമ്പോൾ നിങ്ങൾ അല്പം ശ്രദ്ധക്കണം. നിങ്ങൾ ശത്രുക്കളെ തവിടുപൊടിയാക്കുവാൻ പ്രാപ്തനായതിനാൽ നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ അഭിമുഖീകരിക്കുവാൻ ഭയക്കും. നിങ്ങൾ ധൈര്യശാലിയാവുകയും ഔദ്യോഗിക ഉന്നതി ഉണ്ടാകുകയും ചെയ്യും.
May 17, 2026 - Jul 11, 2026
പുതിയ നിക്ഷേപങ്ങളും സാഹസങ്ങളും പൂർണ്ണമായും ഒഴിവാക്കണം. ഈ കാലഘട്ടത്തിൽ പ്രതിബന്ധങ്ങളും തർക്കങ്ങളും ഉണ്ടായേക്കും. ഔദ്യോഗികപരമായ തൊഴിലാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ, ദീർഘകാലം സമചിത്ത നിലപാടോടുകൂടി കഠിനപരിശ്രമം ചെയ്താൽ, ഈ വർഷം നിങ്ങൾക്ക് പുരോഗതി ഉണ്ടാകും. വിജയത്തിലേക്ക് കുറുക്കുവഴികൾ ഒന്നും തന്നെ ഇല്ല. മികച്ച ഫലത്തിനായി ദൃഢവും സുസ്ഥിരവുമായ മനോഭാവത്തോടുകൂടി പരിശ്രമിക്കണം. ഈ വർഷത്തിൻറ്റെ ആരംഭത്തിൽ തൊഴിൽ മേഖല സമ്മർദ്ദം നിറഞ്ഞതും ചഞ്ചലവുമായിരിക്കും. ഈ കാലഘട്ടത്തിൽ പുതിയ പദ്ധതികളും വലിയ പ്രവർത്തനങ്ങളും ഒഴിവാക്കണം. ഈ കാലഘട്ടത്തിൻറ്റെ അനുകൂലമായ സമയത്ത് വാക്ക് പാലിക്കുവാൻ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അനുവദിക്കുകയില്ല. ആരോഗ്യം പരിശോധിക്കേണ്ടത് ആവശ്യമാണ് കൂടാതെ മിക്കവാറും പനിമൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
Jul 11, 2026 - Aug 29, 2026
പക്ഷെ കഷ്ടതകളും വീഴ്ച്ചകളും വരാനിരിക്കുന്നു, നിങ്ങൾ കാര്യങ്ങൾ വ്യക്തമായ രീതിയിൽ പഠിക്കുവാനും ഓരോ കാര്യങ്ങളും അപൂർണ്ണമല്ലാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. നിങ്ങൾ ജോലിസ്ഥലത്ത് ഓരോ കാര്യങ്ങളാൽ തിരക്കിലായിരിക്കും. പെട്ടന്ന് നഷ്ടങ്ങൾ സംഭവിക്കുവാനും സാധ്യതയുണ്ട്. വിദേശ സോത്രസ്സ് വഴി നേട്ടങ്ങൾ കൈവരാം. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടും. ലാഭകരമല്ലാത്ത ഇടപാടുകളിൽ നിങ്ങൾ അകപ്പെട്ടെന്ന് വരാം. കുടുംബാന്തരീക്ഷം അത്ര സുഖകരമായിരിക്കില്ല. നിങ്ങളുടെ പ്രതിഛായ നശിപ്പിക്കുന്നതിനായി ശത്രുക്കൾ എല്ലാ തരത്തിലും ശ്രമിക്കും. നിങ്ങൾക്കിത് ഒട്ടും നല്ല സമയമല്ല.
Aug 29, 2026 - Oct 25, 2026
ഈ കാലഘട്ടത്തെ നല്ല സമയത്തിൻറ്റെ ഉദയമെന്ന് വിളിക്കാം. ഉത്തമമായ ഉടമ്പടികളിൽ നിങ്ങൾ ഇടപെടുവാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ നിങ്ങൾ അതി സന്തോഷവാനായിരിക്കും. വിപരീത സാഹചര്യങ്ങളേയും കൈകാര്യം ചെയ്യുവാൻ നിങ്ങൾ പ്രാപ്തനായിരിക്കും. നിങ്ങൾക്ക് കുടുംബസന്തോഷം ഉറപ്പാണ്. എന്നിരുന്നാലും നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ചില ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാം. നിങ്ങളുടെ സ്വന്തം പരിശ്രമത്താൽ വരുമാനത്തിൽ വർദ്ധനവുണ്ടാകും. നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങളെ ദ്രോഹിക്കുവാൻ സാധിക്കുകയില്ല. ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ഉദ്യമത്തിന് സുഹൃത്തുക്കളും കൂട്ടാളികളും നിങ്ങളെ തുണയ്ക്കും.
Oct 25, 2026 - Dec 16, 2026
ആരോഗ്യ പ്രശ്നങ്ങളാൽ ദുരിതം അനുഭവിക്കും. ആഡംബരത്തിനും ആനന്ദത്തിനും ചിലവഴിക്കാനുള്ള പ്രവണത ഉള്ളതിനാൽ പണം സൂക്ഷിക്കുവാൻ നിങ്ങൾ വളരെ ബുദ്ധിമുട്ടും. ലാഘവത്തോടെ ഊഹക്കച്ചവടത്തിൽ ഏർപ്പെടുവാൻ പറ്റിയ സമയമല്ല ഇത്. ബാലിശമായ ലഹളയും, തെറ്റിധാരണയും വാദപ്രതിവാദവും കുടുംബത്തിൻറ്റെ ശാന്തിയേയും പ്രസാദത്തെയും ബാധിക്കും. അസൂയാലുക്കളായ ആളുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നു വരാം, അവർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തുകയും അത് നിങ്ങളുടെ കുടുംബത്തിൻറ്റെ സന്തോഷം നശിപ്പിക്കുകയും ചെയ്യും ആയതിനാൽ അവരെ സൂക്ഷിക്കുക. സ്ത്രീകളാൽ പല പ്രശ്നങ്ങളും ഉണ്ടായേക്കാം അതിനാൽ അവരെ നിങ്ങൾ വളരെ ശ്രദ്ധിക്കണം.
Dec 16, 2026 - Jan 06, 2027
തൊഴിൽപരമായി നോക്കിയാൽ ഈ വർഷം വളരെ ഉത്സാഹത്തോടെ ആരംഭിക്കും. കരുത്തും വളർച്ചയും ഉണ്ടാകും. എന്തായാലും, തൊഴിൽ മേഖല സമ്മർദ്ദം നിറഞ്ഞതായി നിലകൊള്ളുകയും മേലുദ്യോഗസ്ഥരുമായി വാഗ്വാദവും പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യാം. വളരെ അടുത്ത കൂട്ടാളികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അകലം പാലിക്കുന്നതിനാൽ പൊതുവേ ഈ വർഷം അത്ര നല്ലതായിരിക്കില്ല. അധികം മാറ്റങ്ങൾ പ്രതീക്ഷിക്കുകയോ നിർദേശിക്കുകയോ ചെയ്യുന്നില്ല. മോശമായ ഭാഷ ഉപയോഗിക്കുന്നതിനുള്ള നിങ്ങളുടെ മനോഭാവവും ശീലവും ഏറ്റവും പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തിന് സമ്മർദ്ദം സൃഷ്ടിച്ചേക്കാം. ആയതിനാൽ, വാക്കുകൾ നിയന്ത്രിക്കുവാൻ നിങ്ങൾ ശ്രമിക്കുക.