പെട്ടെന്നുള്ള സാമ്പത്തിക നഷ്ടത്തിൽ നിങ്ങൾ പെടാം. ശ്രമങ്ങളിലുള്ള പരാജയം നിങ്ങളെ അസ്വസ്ഥനാക്കും. ജോലിഭാരം കൂടുന്നതിനാൽ നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യേണ്ടതായി വരും. സ്ഥാനമാറ്റമോ, സ്ഥലമാറ്റമോ വിദേശത്തുള്ള പ്രശ്നങ്ങളോ ഉണ്ടാകാം. ചീത്തക്കൂട്ടുകെട്ടുകളിൽ പെടുവാനുള്ള സാധ്യതയുള്ളതിനാൽ, അക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. നിങ്ങൾ ആരോഗ്യപരമായി ക്ഷീണിതനും നിങ്ങൾക്ക് പലവിധ രോഗങ്ങൾ പിടിപെടുകയും ചെയ്യും. നിങ്ങളുടെ സാമൂഹിക പ്രശസ്തിയ്ക്ക് കോട്ടം തട്ടിയേക്കാം. സമൂഹത്തിലെ നല്ല ആളുകളുമായി തർക്കങ്ങൾ ഉണ്ടാകാം.
Aug 5, 2022 - Oct 02, 2022
ഈ കാലഘട്ടത്തിലുടനീളം നിങ്ങളുടെ പ്രതിഛായ ശരാശരി നിലവാരത്തിലുള്ളതായിരിക്കും. നിങ്ങൾ നിങ്ങളുടെ നേട്ടങ്ങളിൽ മാത്രം ശ്രദ്ധചെലുത്താതെ തൊഴിൽപരമായ പുരോഗതിക്കായി പ്രവർത്തിക്കുക. ഈ കാലയളവിൽ ഉണ്ടാകുന്ന വ്യക്തിപരമായ പ്രശ്നങ്ങളും ചെറിയ ആരോഗ്യ പ്രശ്നങ്ങളും ജോലിയെ പ്രതികൂലമായി ബാധിക്കാം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വെല്ലുവിളികളും പുതുതായ തിരഞ്ഞെടുക്കലുകളും ഉണ്ടാകാം. പുതിയ പദ്ധതികൾ പൂർണ്ണമായും ഒഴിവാക്കണം. തൊഴിൽ മേഖലയിലെ മത്സരവും നിങ്ങളുടെ ശാഠ്യവും ഈ കാലയളവിൽ ചില പ്രതിബന്ധങ്ങൾ ഉണ്ടാക്കിയേക്കാം. സ്ഥലമോ യന്ത്രങ്ങളോ വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നീട്ടിവയ്ക്കുക.
Oct 02, 2022 - Nov 23, 2022
നിങ്ങൾക്ക് ചുറ്റുമുള്ള ആളുകൾ നിങ്ങളുടെ യഥാർത്ഥ മൂല്യം തിരിച്ചറിയുകയും അതിനാൽ നിങ്ങൾ സന്തുഷ്ടനാവുകയും അത് സ്ഥിരമായി നിങ്ങളുടെ മികച്ചത് നൽകുവാനുള്ള ശക്തമായ പ്രചോദന ഘടകമായി മാറുകയും ചെയ്യും. ഇത് നിങ്ങൾക്ക് യാത്രകൾക്ക് പറ്റിയ വളരെ നല്ല സമയമാണ്. നിങ്ങളുടെ വഴിയെവരുന്ന സന്തോഷങ്ങളെ വെറുതെ പോയി ആസ്വദിക്കുക. ഒടുക്കം നിങ്ങൾക്ക് ദീർഘകാലത്തെ കഠിനാധ്വാനത്തിൻറ്റെ വിജയവും ഫലവും സമാധാനമായി ആസ്വദിക്കാം. പ്രശസ്തരുടെ നടുവിലേക്ക് ഈ കാലഘട്ടം നിങ്ങളെ കൊണ്ടെത്തിക്കും. കുട്ടിയുണ്ടാവണമെന്ന ആഗ്രഹം സഫലമാകും. നിങ്ങളുടെ സർഗ്ഗവൈഭവം മറ്റുള്ളവരാൽ അംഗീകരിക്കപ്പെടും.
Nov 23, 2022 - Dec 14, 2022
ഇത് സമ്മിശ്രഫലങ്ങൾ നിറഞ്ഞ കാലയളവാണ്. ഈ കാലയളവിൽ മാനസിക പിരിമുറുക്കവും സമ്മർദ്ദവും അനുഭവിക്കേണ്ടി വരും. പങ്കാളിത്ത വ്യവസായത്തിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരും. സാമ്പത്തികമായി ഇത് നല്ല സമയമല്ല. യാത്രകൾ ഫലപ്രദമാവുകയില്ല. സാഹസം ഏറ്റെടുക്കുവാനുള്ള പ്രവണത പൂർണ്ണമായും നിയന്ത്രിക്കണം. ഏറ്റവും പ്രിയപ്പെട്ടവരുമയി നിങ്ങൾ തർക്കത്തിൽ ഏർപ്പെടാം, ആയതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കുക. എന്നിരുന്നാലും, ഇത് പ്രേമത്തിനും പ്രണയത്തിനും അനുയോജ്യമായ സമയമല്ല. പ്രേമത്തിലും ബന്ധങ്ങളിലും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് കാരണം അവ നിങ്ങൾക്ക് അപമാനത്തിനും അനാദരവിനും കാരണമായേക്കാം.
Dec 14, 2022 - Feb 13, 2023
ജനങ്ങൾ നിങ്ങളെ ഉറ്റുനോക്കുകയും നിങ്ങളുടെ ഉപദേശം തേടിവരുകയും ചെയ്യും. കാര്യങ്ങളൊക്കെ ചിട്ടപ്പെടുവാൻ തുടങ്ങും. ഇത് നിങ്ങൾക്ക് മൊത്തത്തിൽ വളരെ സാധ്യതയേറിയതും പ്രസരിപ്പാർന്നതുമായ കാലഘട്ടമാണ്. സമയം നിങ്ങൾക്ക് ഭാഗ്യവും കഴിവും ധൈര്യവും കൊണ്ടുവരും. എന്നിരുന്നാലും സാരവത്തായ നേട്ടവും മേലധികാരികളാൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. അതിനാൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുവാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കുവാനും പറ്റിയ നല്ല സമയമാണിത്. ഈ കാലഘട്ടത്തിൽ നിങ്ങൾ വാഹനം സ്വന്തമാക്കുവാനുള്ള സാധ്യത കാണുന്നു. കൂടുതൽ ആളുകളുമായി നിങ്ങൾ ബന്ധപ്പെടുകയും കൊടുക്കൽ വാങ്ങൽ കാര്യങ്ങളിൽ ആ ബന്ധം നല്ലരീതിയിൽ പ്രയോജനപ്പെടുത്തുകയും ചെയ്യും. ഈ കാലഘട്ടത്ത് നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് സന്തോഷവും വിജയവും കൈവരും.
Feb 13, 2023 - Mar 03, 2023
എപ്പോൾ വേണമെങ്കിലും രോഗങ്ങൾ പിടിപെടാവുന്ന ശാരീരികസ്ഥിതി ആയതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് പ്രയാസമാർന്ന ജോലികൾ ചെയ്യുവാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ധർമ്മനീതിയില്ലാത്ത കാര്യങ്ങളിൽ നിങ്ങൾ ഏർപ്പെട്ടേക്കാം. കാർഷികരംഗത്ത് നിങ്ങൾക്ക് നഷ്ട്ടങ്ങൾ സംഭവിക്കും. ഉന്നത അധികാരികളിൽ നിന്ന് നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിട്ടേക്കാം. മാതാവിൻറ്റെ അനാരോഗ്യം നിങ്ങളെ വ്യാകുലനാക്കും. വാസസ്ഥലത്തിന് ആഗ്രഹിക്കാത്ത മാറ്റങ്ങൾ സംഭവിക്കും. അശ്രദ്ധമായി വണ്ടി ഓടിക്കരുത്.
Mar 03, 2023 - Apr 03, 2023
ഈ കാലഘട്ടം നിങ്ങൾക്ക് കുത്തനെ ഉയരുവാനും ഔദ്യോഗികപരമായി വളരുവാനും പറ്റിയ ശ്രേഷ്ടമായ ചവിട്ടുപടിയാണ്. നിങ്ങളുടെ സഹായിയോ/പങ്കാളിയോ ഉപകാരപ്രദമാകുവാനുള്ള സാധ്യതയുണ്ട്. പങ്കാളിയിൽ നിന്നും സന്തോഷം ലഭിക്കും. പ്രേമവും പ്രണയവും ഉയർന്ന് നിൽക്കും. വിദേശയാത്രകളും വ്യപാരങ്ങളും ലാഭകരമാകും. ആരോഗ്യപരമായ പ്രശ്നങ്ങൾ നിങ്ങളുടെ മനശാന്തിയെ അലട്ടും. നിങ്ങളുടെ ആത്മശിക്ഷണവും, ആത്മനിരീക്ഷണവും ദൈനംദിന കാര്യക്രമവും നിങ്ങൾക്ക് സഹായകമായി തീരും. പനിയേയും വാതത്താലുള്ള വേദനയും സൂക്ഷിക്കുക. ഈ കാലഘട്ടത്തിൽ നിങ്ങളുടെ ജീവിത പങ്കാളിക്കും അസുഖങ്ങൾ ഉണ്ടാകാം എന്ന് സൂചിപ്പിക്കുന്നു.
Apr 03, 2023 - Apr 24, 2023
മിശ്രഫലമാണ് ഇപ്പൊഴത്തെ സമയം കാണിക്കുന്നത്. ചെറിയ ആരോഗ്യപ്രശ്നങ്ങളെ ശ്രദ്ധിക്കാതിരിക്കരുത് കാരണം, അതു പിന്നെ വലുതായി മാറും. അൾസർ, വാതരോഗം, ഛർദ്ദി, തലയ്ക്കും കണ്ണിനുമുള്ള പ്രശ്നങ്ങൾ, സന്ധി വേദന അല്ലെങ്കിൽ ഭാരമേറിയ ലോഹദണ്ഡ് വീണതുമൂലമുള്ള മുറിവ് എന്നിവ പ്രത്യേകിച്ചും ശ്രദ്ധ ചെലുത്തേണ്ട ചില രോഗങ്ങൾ ആണ്. നിങ്ങൾക്ക് പല പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ടി വന്നേക്കാം പക്ഷെ ഒരിക്കലും നിങ്ങൾ പ്രതീക്ഷ കൈവെടിയരുത് എന്തെന്നാൽ നിങ്ങളുടെ ആത്മവിശ്വാസം നിങ്ങൾക്ക് അനുകൂലമായിരിക്കും. സർക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി തർക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കണം. ഊഹക്കച്ചവടത്തിനോ സാഹസ പ്രവർത്തികൾക്കോ ഇത് അനുകൂല സമയമല്ല.
Apr 24, 2023 - Jun 18, 2023
ചിലവിൽ സ്ഥായിയായ വർദ്ധനവുണ്ടാകുമെന്നതിനാൽ ഈ വർഷം നിങ്ങൾ സൂക്ഷ്മനിരീക്ഷണം നടത്തുന്ന മേഖലകൾ നഷ്ടമുണ്ടാക്കുന്നവയോ നേട്ടം നൽകാത്തവയോ ദീർഘ കാലത്തേക്കുള്ളതോ ആയിരിക്കും. എതിരാളികളിൽ നിന്നും നിയമപ്രശ്നങ്ങളിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. നിലവിലുള്ള ജോലിയിൽ തുടർന്നു പോകുവാൻ നിങ്ങൾ പ്രാപ്തനായിരിക്കുകയും ഒതുങ്ങിയ പാർശ്വദർശനത്തിൽ നിലകൊള്ളുകയും കൂടാതെ വീക്ഷണഗതി സ്ഥിരത കൈവരിക്കുകയും ചെയ്യും. നേട്ടങ്ങൾക്കായുള്ള വീക്ഷണഗതി ഹ്രസ്വകാലത്തേക്കായിരിക്കും. മദ്ധ്യകാല ദീർഘകാല പദ്ധതികൾ ആരംഭിക്കുന്നത് നല്ലതായിരിക്കും. കണ്ണ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. എതിർലിംഗത്തിൽപെട്ടവരുമായുള്ള കൂട്ടുകെട്ട് ഹൃദ്യമായിരിക്കില്ല. സൂക്ഷ്മനിരീക്ഷണം നടത്തിയതിനു ശേഷം മാത്രമേ പെട്ടന്ന് പണം സമ്പാദിക്കുവാനുള്ള പദ്ധതിയിൽ ഏർപ്പെടാവു. നിങ്ങളുടെ ആൺ/പെൺ സുഹൃത്തിന് പ്രശ്നങ്ങൾ ഉണ്ടായേക്കാം.
Jun 18, 2023 - Aug 06, 2023
പക്ഷെ കഷ്ടതകളും വീഴ്ച്ചകളും വരാനിരിക്കുന്നു, നിങ്ങൾ കാര്യങ്ങൾ വ്യക്തമായ രീതിയിൽ പഠിക്കുവാനും ഓരോ കാര്യങ്ങളും അപൂർണ്ണമല്ലാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. നിങ്ങൾ ജോലിസ്ഥലത്ത് ഓരോ കാര്യങ്ങളാൽ തിരക്കിലായിരിക്കും. പെട്ടന്ന് നഷ്ടങ്ങൾ സംഭവിക്കുവാനും സാധ്യതയുണ്ട്. വിദേശ സോത്രസ്സ് വഴി നേട്ടങ്ങൾ കൈവരാം. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടും. ലാഭകരമല്ലാത്ത ഇടപാടുകളിൽ നിങ്ങൾ അകപ്പെട്ടെന്ന് വരാം. കുടുംബാന്തരീക്ഷം അത്ര സുഖകരമായിരിക്കില്ല. നിങ്ങളുടെ പ്രതിഛായ നശിപ്പിക്കുന്നതിനായി ശത്രുക്കൾ എല്ലാ തരത്തിലും ശ്രമിക്കും. നിങ്ങൾക്കിത് ഒട്ടും നല്ല സമയമല്ല.