കാലം നിങ്ങൾക്ക് വളരെ അനുകൂലമാണ്. നിങ്ങളുടെ വഴിയേ വരുന്ന സന്തോഷങ്ങൾ ആസ്വദിക്കുക. ദീർഘനാളായുള്ള നിങ്ങളുടെ കഠിനപരിശ്രമത്തിൻറ്റെ ഫലവും വിജയവും ഒടുക്കം സ്വസ്ഥമായിരുന്ന് നിങ്ങൾക്ക് ആസ്വദിക്കാം. ഈ കാലഘട്ടം നിങ്ങളെ പ്രശസ്തരുടെ കൂട്ടത്തിൽ എത്തിക്കും. വിദേശരാജ്യങ്ങളിൽ നിന്നുള്ള നേട്ടം നിങ്ങളുടെ അന്തസ്സ് ഉയർത്തും. മേലുദ്യോഗസ്ഥരിൽ നിന്നും ഉന്നത അധികാരികളിൽ നിന്നും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ജീവിത പങ്കാളിയിൽ നിന്നും കുട്ടികളിൽ നിന്നും നിങ്ങൾക്ക് സന്തോഷം ലഭിക്കും. ഗൃഹത്തിൽ മതപരമായ ചടങ്ങ് നടക്കുകയും, അതുമൂലം പേരും പ്രശസ്തിയും ഭാഗ്യവും കൈവരുകയും ചെയ്യും.
Dec 10, 2024 - Feb 09, 2025
എതിർവശത്ത്, പ്രിയപ്പെട്ടവരുമായുള്ള സ്നേഹബന്ധം നഷ്ട്പ്പെടുവാനും, തർക്കങ്ങൾ ഉണ്ടാകുവാനുമുള്ള നല്ല സാധ്യത ഉണ്ട്. ഈ സമയത്ത് മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ആരോഗ്യവും സാമ്പത്തികസ്ഥിതിയും പ്രതിസന്ധിയിലാണ്. നിങ്ങൾക്ക് മാനഹാനി സംഭവിക്കുകയോ പ്രശസ്തിയ്ക്ക് കോട്ടം തട്ടുകയോ ചെയ്യാം. അപ്രതീക്ഷിതമായി പണം വന്നുചേരുമെങ്കിലും ചിലവ് വളരെ കൂടുതലായിരിക്കുമെന്നത് പറയേണ്ടതില്ല. അപകടങ്ങൾ ഈ കാലയളവിൻറ്റെ പ്രത്യേകത ആയതിനാൽ, അധികം ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. യാത്രകൾ ഫലപ്രദമാകുകയില്ല, ആയതിനാൽ അവ ഒഴിവാക്കുക.
Feb 09, 2025 - Feb 27, 2025
നിങ്ങൾ മുൻകൈയെടുക്കുന്ന ഏതുകാര്യങ്ങളും വിജയകരമായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾ എല്ലാം വിജയിക്കുകയും, പ്രതിബന്ധങ്ങളെ എല്ലാം നിങ്ങൾ തരണം ചെയ്യുകയും ചെയ്യും. നിങ്ങളുടെ ശത്രുക്കൾക്ക് പരാജയം അഭിമുഖീകരിക്കേണ്ടി വരും. പദവിയിൽ സ്ഥാനക്കയറ്റം ഉണ്ടായേക്കാം. നിങ്ങൾക്ക് ബഹുമാനവും പ്രശസ്തിയും കൈവരും. നിയമ നടപടികളിൽ നിങ്ങൾ വിജയിക്കും. മൊത്തത്തിൽ വിജയകരമായ കാലയളവാണിത്. പൊള്ളലുകളും കണ്ണ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാതെ നിങ്ങൾ ശ്രദ്ധിക്കണം. അമ്മയ്ക്കോ അമ്മ വഴിയുള്ള ബന്ധുക്കൾക്കോ രോഗങ്ങൾ ബാധിച്ചേക്കാം.
Feb 27, 2025 - Mar 30, 2025
വളരെ വിജയകരവും പരിപ്രേക്ഷ്യവുമായ കാലഘട്ടം നിങ്ങൾക്കായി മുന്നിൽ കാത്തിരിക്കുന്നു. നിർമ്മാണാത്മകമായ സമീപനവും കൂടുതലായി സമ്പാദിക്കുവാനുള്ള അവസരങ്ങളും നിങ്ങളുടെ ചീട്ടിലുണ്ട്. ഉന്നതാധികാരികളും മേൽനോട്ടകാരുമായി നിങ്ങൾ വളരെ നല്ല ഐക്യം പങ്കുവെക്കും. വരുമാനത്തിൽ ശ്രദ്ധേയമായ ഉയർച്ച സൂചിപ്പിക്കുന്നു. വ്യപാരം വിപുലീകരിക്കുകയും യശസ്സ് വർദ്ധിക്കുകയും ചെയ്യും. മൊത്തത്തിൽ നോക്കിയാൽ ഈ കാലഘട്ടം വിജയത്താൽ വളയം ചെയ്യപ്പെട്ടിരിക്കുന്നു.
Mar 30, 2025 - Apr 20, 2025
സാമ്പത്തിക നേട്ടങ്ങൾക്ക് ഇത് അനുകൂല സമയമല്ല. നിങ്ങളുടെ കുടുംബത്തിൽ ഒരു മരണം സംഭവിച്ചേക്കാം. കുടുംബ തർക്കവും നിങ്ങളുടെ മനശാന്തി കെടുത്തിയേക്കാം. കഠിനമായ വാക്കുകളോ സംസാരമോ നിങ്ങളെ കുഴപ്പത്തിൽ ചാടിച്ചേക്കാം. വ്യവസായം സംബന്ധിച്ച് ചില ഖേദകരമായ വാർത്തകൾ കേൾക്കേണ്ടി വരാം. വൻ നഷ്ടങ്ങൾ സൂചിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ ശല്യം ചെയ്തേക്കാം.
Apr 20, 2025 - Jun 14, 2025
നിങ്ങളുടെ ഔദ്യോഗികപരമായ ഉയർച്ചയ്ക്കും കുത്തനെയുള്ള വളർച്ചയ്ക്കും ഈ കാലഘട്ടം ഉത്തമമായ ചവിട്ടുപടിയാണ്. കൂട്ടാളികളിൽ/പങ്കാളികളിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ള സാധ്യതയുണ്ട്. നീതികരമല്ലാത്ത മാർഗങ്ങളിലൂടെ സമ്പാദിക്കുവാനുള്ള പ്രവണത നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ ആത്മശിക്ഷണവും ആത്മനിരീക്ഷണവും കൂടാതെ ദൈനംദിന പ്രവർത്തികളിലുള്ള നിയന്ത്രണവും നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. മുതിർന്ന ഉദ്യോഗസ്ഥർ/അധികാരികളുമായി നിങ്ങൾക്ക് ഹൃദ്യമായ ബന്ധം ഉണ്ടാവുകയും നിങ്ങളുടെ വ്യവസായ വലയം വർദ്ധിക്കുകയും ചെയ്യും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളുടെ മനശാന്തിയെ അലട്ടും.
Jun 14, 2025 - Aug 02, 2025
പക്ഷെ കഷ്ടതകളും വീഴ്ച്ചകളും വരാനിരിക്കുന്നു, നിങ്ങൾ കാര്യങ്ങൾ വ്യക്തമായ രീതിയിൽ പഠിക്കുവാനും ഓരോ കാര്യങ്ങളും അപൂർണ്ണമല്ലാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. നിങ്ങൾ ജോലിസ്ഥലത്ത് ഓരോ കാര്യങ്ങളാൽ തിരക്കിലായിരിക്കും. പെട്ടന്ന് നഷ്ടങ്ങൾ സംഭവിക്കുവാനും സാധ്യതയുണ്ട്. വിദേശ സോത്രസ്സ് വഴി നേട്ടങ്ങൾ കൈവരാം. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടും. ലാഭകരമല്ലാത്ത ഇടപാടുകളിൽ നിങ്ങൾ അകപ്പെട്ടെന്ന് വരാം. കുടുംബാന്തരീക്ഷം അത്ര സുഖകരമായിരിക്കില്ല. നിങ്ങളുടെ പ്രതിഛായ നശിപ്പിക്കുന്നതിനായി ശത്രുക്കൾ എല്ലാ തരത്തിലും ശ്രമിക്കും. നിങ്ങൾക്കിത് ഒട്ടും നല്ല സമയമല്ല.
Aug 02, 2025 - Sep 28, 2025
ഈ കാലഘട്ടത്തെ നല്ല സമയത്തിൻറ്റെ ഉദയമെന്ന് വിളിക്കാം. ഉത്തമമായ ഉടമ്പടികളിൽ നിങ്ങൾ ഇടപെടുവാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ നിങ്ങൾ അതി സന്തോഷവാനായിരിക്കും. വിപരീത സാഹചര്യങ്ങളേയും കൈകാര്യം ചെയ്യുവാൻ നിങ്ങൾ പ്രാപ്തനായിരിക്കും. നിങ്ങൾക്ക് കുടുംബസന്തോഷം ഉറപ്പാണ്. എന്നിരുന്നാലും നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ചില ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാം. നിങ്ങളുടെ സ്വന്തം പരിശ്രമത്താൽ വരുമാനത്തിൽ വർദ്ധനവുണ്ടാകും. നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങളെ ദ്രോഹിക്കുവാൻ സാധിക്കുകയില്ല. ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ഉദ്യമത്തിന് സുഹൃത്തുക്കളും കൂട്ടാളികളും നിങ്ങളെ തുണയ്ക്കും.
Sep 28, 2025 - Nov 19, 2025
ആരോഗ്യ പ്രശ്നങ്ങളാൽ ദുരിതം അനുഭവിക്കും. ആഡംബരത്തിനും ആനന്ദത്തിനും ചിലവഴിക്കാനുള്ള പ്രവണത ഉള്ളതിനാൽ പണം സൂക്ഷിക്കുവാൻ നിങ്ങൾ വളരെ ബുദ്ധിമുട്ടും. ലാഘവത്തോടെ ഊഹക്കച്ചവടത്തിൽ ഏർപ്പെടുവാൻ പറ്റിയ സമയമല്ല ഇത്. ബാലിശമായ ലഹളയും, തെറ്റിധാരണയും വാദപ്രതിവാദവും കുടുംബത്തിൻറ്റെ ശാന്തിയേയും പ്രസാദത്തെയും ബാധിക്കും. അസൂയാലുക്കളായ ആളുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നു വരാം, അവർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തുകയും അത് നിങ്ങളുടെ കുടുംബത്തിൻറ്റെ സന്തോഷം നശിപ്പിക്കുകയും ചെയ്യും ആയതിനാൽ അവരെ സൂക്ഷിക്കുക. സ്ത്രീകളാൽ പല പ്രശ്നങ്ങളും ഉണ്ടായേക്കാം അതിനാൽ അവരെ നിങ്ങൾ വളരെ ശ്രദ്ധിക്കണം.
Nov 19, 2025 - Dec 10, 2025
നിങ്ങളുടെ ആഴത്തിലുള്ള സഞ്ചാരതൃഷ്ണമൂലം ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. ഒരു മൂലയിൽ ഒതുങ്ങികൂടാൻ ഇഷ്ടമല്ലാത്ത നിങ്ങളുടെ പ്രകൃതം ചില സമ്മർദ്ദങ്ങൾ ഉണ്ടാക്കിയേക്കാം. മതപരമായ പ്രവർത്തനങ്ങളിലേക്ക് നിങ്ങളുടെ മനസ്സ് തിരിയുകയും, പുണ്യസ്ഥലങ്ങളിലേക്ക് നിങ്ങൾ യാത്ര നടത്തുകയും ചെയ്യും. ഈ കാലഘട്ടം തുടങ്ങുന്നത് ഔദ്യോഗിക ജീവിതത്തിൽ ചില മാറ്റങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാക്കി കൊണ്ടാകും. സ്വന്തക്കാരും ബന്ധുക്കളുമായുള്ള നിങ്ങളുടെ നല്ല ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചേക്കാം. നിങ്ങളുടെ ദൈനംദിന കാര്യങ്ങളിൽ ശരിയായ ശ്രദ്ധ ചെലുത്തുക. കുടുംബത്തിൻറ്റെ പ്രതീക്ഷകൾ നിറവേറ്റുവാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്നു വരില്ല. വ്യവസായ സംബന്ധമായ കാര്യങ്ങളിൽ ഏർപ്പെടുവാൻ ഇത് ഒട്ടും അനുയോജ്യമായ സമയമല്ല. നിങ്ങളുടെ മാതാവിന് ഇത് പരീക്ഷണ കാലമാണ്.