ഇത് നിങ്ങൾക്ക് പ്രവർത്തന കാലഘട്ടമാണ്. വിവിധ തലങ്ങളിൽ നിന്നും പ്രതീക്ഷിക്കാത്ത പാരിതോഷികങ്ങളും നേട്ടവും നിങ്ങളിൽ ചൊരിയും. ഇത് നിങ്ങളുടെ ഔദ്യോഗിക നില മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള സമൃദ്ധി നൽകുകയും ചെയ്യും. എതിരാളികൾ നിങ്ങൾക്ക് വഴിതടസ്സം നിൽക്കുവാൻ ഭയപ്പെടുകയും നിങ്ങൾക്ക് ആകർഷണത്തിലും പ്രശസ്തിയിലും നിങ്ങളുടെ പങ്ക് ലഭിക്കുകയും ചെയ്യും. ഭരണാധികാരിയിൽ നിന്നോ, മേലധികാരിയിൽ നിന്നോ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നോ നിങ്ങൾക്ക് സഹായങ്ങൾ ലഭിക്കും. നിങ്ങൾക്ക് നല്ല ആരോഗ്യവും ശാരീരിക സ്ഥിതിയും ഉണ്ടാകും.
Jan 12, 2025 - Feb 02, 2025
വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളിൽ പ്രതിബന്ധങ്ങൾ കാണുന്നു. പ്രതികൂലസാഹചര്യങ്ങളെ ശാന്തമായും ബുദ്ധിപരമായും കൈകാര്യം ചെയ്യുവാൻ ശ്രമിക്കുക എന്തെന്നാൽ ഈ കാലയളവിൽ എടുത്തുചാട്ടം നിങ്ങളെ ഉറപ്പായും സഹായിക്കുകയില്ല. യാത്രകൾ ഗുണകരമല്ലാത്തതിനാൽ അവ ഒഴിവാക്കുവാൻ ശ്രമിക്കുക. കുടുംബത്തിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുകയില്ല. ഈ കാലയളവിൽ സന്താനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ കണ്ടേക്കാം. ശത്രുക്കൾ നിങ്ങളെ എല്ലാ തരത്തിലും ഉപദ്രവിക്കുവാൻ ശ്രമിക്കും. ന്യായമായ തീരുമാനങ്ങളിൽ തന്നെ ഉറച്ചു നിൽക്കുന്നത് നല്ലതായിരിക്കും. വയറിനുണ്ടാകുന്ന അസുഖം നിങ്ങളുടെ വ്യാകുലതയ്ക്ക് കാരണമാകും.
Feb 02, 2025 - Apr 04, 2025
നിങ്ങളുടെ വെല്ലുവിളികളെ നേരിടുന്നതിനായി നിങ്ങൾ പുതിയ ആശയങ്ങൾ കണ്ടെത്തും. നിങ്ങൾ നിങ്ങളുടെ എതിരാളികളിന്മേൽ വിജയം വരിക്കുന്നതിനാൽ, ഇടപാടുകളും വ്യവഹാരങ്ങളും തടസ്സമില്ലാതെയും അനായാസമായും നടക്കും. ഒന്നിൽ കൂടുതൽ സ്രോതസ്സിൽ നിന്നും നിങ്ങൾക്ക് വരുമാനം ലഭിക്കും.നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിങ്ങളുടെ വ്യക്തി ജീവിതത്തെ കൂടുതൽ സമ്പുഷ്ടവും ഫലപ്രദവും ആക്കും. കാലം കഴിയുന്തോറും നിങ്ങളുടെ ഇടപാടുകാർ, കൂട്ടാളികൾ, മറ്റ് അനുബന്ധ വ്യക്തികൾ എന്നിവരുമായി നിങ്ങൾക്കുള്ള ബന്ധം തീർച്ചയായും പുരോഗമിക്കും, ഈ കാലയളവിൽ നിങ്ങൾ ചില ആഡംബര വസ്തുക്കൾ വാങ്ങും. മൊത്തത്തിൽ, നിങ്ങൾക്കിത് വളരെ ഫലപ്രദമായ സമയമാണ്.
Apr 04, 2025 - Apr 23, 2025
പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ ഉണ്ടായേക്കാം. ബന്ധുക്കളുമായി സ്നേഹപൂർവമായ ബന്ധം നിലനിർത്തുന്നത് ഉചിതമായിരിക്കും. ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ദീർഘകാല രോഗാവസ്ഥ കാണുന്നു. ജീവിത പങ്കാളിയുടെയും മക്കളുടെയും ആരോഗ്യസ്ഥിതി പരിശോധിച്ചിരിക്കേണ്ടതാണ്. നിന്ദ്യമായ ഇടപാടുകൾ ഉപേക്ഷിക്കേണ്ടതാണ്. എല്ലാകാര്യങ്ങളും ഉറപ്പുവരുത്തിയതിനു ശേഷമേ വ്യാപാരകാര്യങ്ങളിൽ ഇടപെടാവൂ. തൊലിയിൽ ഉണ്ടാവുന്ന കുരുക്കളാൽ നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കും.
Apr 23, 2025 - May 23, 2025
ഇത് നിങ്ങൾക്ക് ശ്രേഷ്ടമായ കാലഘട്ടമാണ് കൂടാതെ നിങ്ങൾ ധനപരമായ ഭാഗ്യവും നേടും. ആനന്തകരമായ വിസ്മയങ്ങളും കൂടാതെ ബന്ധുക്കളും കുടുംബാഗങ്ങളുമായി ഒരുപാട് ഒത്തുചേരലുകളും നടക്കും. ഇത് നിങ്ങൾക്ക് അനുകൂലകരമായ സമയമാണ്, ആയതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. സ്ത്രികളിൽ നിന്നും നേട്ടവും മേലധികാരികളിൽ നിന്നും സഹായവും ലഭിക്കും. സാമ്പത്തിക കാര്യത്തിൽ ഇത് നിങ്ങൾക്ക് വളരെ ഫലവത്തായ കാലഘട്ടമാണ്.
May 23, 2025 - Jun 13, 2025
ഈ കാലയളവിൽ നിങ്ങൾ ശാരീരികമായും മാനസികമായും ധൈര്യശാലി ആയിരിക്കും. ഇത് നിങ്ങളുടെ ബന്ധുക്കൾക്ക് പ്രത്യേകിച്ച് സഹോദരന്മാർക്ക് ഉയർച്ച ഉണ്ടാകുവാൻ പറ്റിയ സമയമാണ്. വിജയം ഉറപ്പുള്ളതിനാൽ ഔദ്യോഗിക ജീവിതത്തിൽ ഉയർച്ചക്കായി ശ്രമിക്കാവുന്നതാണ്. ഭൗതിക വസ്തുക്കളുടെ നേട്ടം സൂചിപ്പിക്കുന്നു. ശത്രുക്കൾക്ക് നിങ്ങളെ പിന്തള്ളുവാൻ കഴിയില്ല. ഈ കാലയളവിൽ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കും. നിങ്ങൾ വിജയിയായി തീരും.
Jun 13, 2025 - Aug 07, 2025
ഈ കാലയളവിൽ നിങ്ങൾ ധൈര്യശാലിയും ഉന്നത നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾ ദാമ്പത്യപരമായ സന്തോഷം അനുഭവിക്കും. സ്വാധീനശേഷിയുള്ളവരുമായി നിങ്ങൾക്കുള്ള ബന്ധം ഉറപ്പായും വർദ്ധിക്കും. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളെ നേരിടുവാനുള്ള വിശ്വാസവും ധൈര്യവും നഷ്ടപ്പെട്ടേക്കാം. ബഹുദൂര യാത്രകൾ പ്രയോജനകരമായി തീരും. പ്രേമത്തിനും പ്രണയത്തിനും ഈ സമയം അനുഗ്രഹീതമാണ്. നിങ്ങൾ സാഹസികമായി പോരാടി ശത്രുക്കളെ അതിജീവിക്കുകയും ചെയ്യും. ചെറുരോഗങ്ങൾ കാണപ്പെടാം. കുടുംബ ബന്ധം വളരെ തൃപ്തികരമായിരിക്കും. എന്നിരുന്നാലും കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം അത്ര നല്ലതായെന്ന് വരില്ല.
Aug 07, 2025 - Sep 25, 2025
ആദ്ധ്യാത്മിക വശത്തേക്ക് നിങ്ങൾ അടുക്കുന്തോറും നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ സാധിക്കുകയും, നിങ്ങളുടെ ആഴത്തിലുള്ള താത്വികമായ മാറ്റം ഉൾക്കൊള്ളുവാനുള്ള കഴിവുമായി നിങ്ങളുടെ വളർച്ച ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ പ്രതീക്ഷിച്ചിരുന്ന ബിരുദമോ അതിൻറ്റെ സർട്ടിഫിക്കറ്റോ ലഭിക്കുന്നത് നിങ്ങൾക്ക് നേട്ടമുണ്ടാക്കും. നിങ്ങളുടെ വ്യക്തിപരമായ വളർച്ചയിൽ നിങ്ങൾക്കുണ്ടായ ആഴത്തിലുള്ള ആന്തരിക മാറ്റം പ്രകടിപ്പിക്കുവാനുള്ള പ്രചോദനം പിന്തുടരുവാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ജോലി സംബന്ധമായതോ സാമൂഹികമായതോ ആയ നിങ്ങളുടെ ഉന്നത തത്വങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിങ്ങൾ വളരെയധികം വിജയിക്കും. ഈ കാലഘട്ടത്തിൽ നിങ്ങളുടെ മാനസികനില ശുഭപ്രതീക്ഷയുള്ളതും നിങ്ങളുടെ ശത്രുക്കൾ കുഴപ്പത്തിൽ പെടുന്നതുമാണ്. നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. സർക്കാരിൽ നിന്നോ മന്ത്രാലയത്തിൽ നിന്നോ നിങ്ങൾക്ക് നേട്ടമുണ്ടാവുകയോ, വിജയത്തിനായി അവരോടൊപ്പം പ്രവർത്തിക്കുകയോ ചെയ്യാം. വ്യാവസായിക വളർച്ചയോ അല്ലെങ്കിൽ സ്ഥാനക്കയറ്റമോ പ്രതീക്ഷിക്കാം. കുടുംബത്തിൻറ്റെ സന്തോഷം നിങ്ങൾക്ക് തീർച്ചപ്പെടുത്താവുന്നതാണ്.
Sep 25, 2025 - Nov 21, 2025
ഈ കാലഘട്ടത്തിലുടനീളം നിങ്ങളുടെ പ്രതിഛായ ശരാശരി നിലവാരത്തിലുള്ളതായിരിക്കും. നിങ്ങൾ നിങ്ങളുടെ നേട്ടങ്ങളിൽ മാത്രം ശ്രദ്ധചെലുത്താതെ തൊഴിൽപരമായ പുരോഗതിക്കായി പ്രവർത്തിക്കുക. ഈ കാലയളവിൽ ഉണ്ടാകുന്ന വ്യക്തിപരമായ പ്രശ്നങ്ങളും ചെറിയ ആരോഗ്യ പ്രശ്നങ്ങളും ജോലിയെ പ്രതികൂലമായി ബാധിക്കാം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വെല്ലുവിളികളും പുതുതായ തിരഞ്ഞെടുക്കലുകളും ഉണ്ടാകാം. പുതിയ പദ്ധതികൾ പൂർണ്ണമായും ഒഴിവാക്കണം. തൊഴിൽ മേഖലയിലെ മത്സരവും നിങ്ങളുടെ ശാഠ്യവും ഈ കാലയളവിൽ ചില പ്രതിബന്ധങ്ങൾ ഉണ്ടാക്കിയേക്കാം. സ്ഥലമോ യന്ത്രങ്ങളോ വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നീട്ടിവയ്ക്കുക.
Nov 21, 2025 - Jan 12, 2026
എന്തുതന്നെ ആയാലും നിങ്ങളുടെ ഭാഗ്യപരീക്ഷണം ബഹുദൂരം വലിച്ചുനീട്ടുന്നത് ഒഴിവാക്കണം. വിവിധ കാര്യങ്ങളിൽ പണം പെട്ടുകിടക്കുന്നതിനാൽ കാശിൻറ്റെ കാര്യത്തിൽ ചില ഞെരുക്കം അനുഭവപ്പെടാം. ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടും. പ്രത്യേകിച്ചും ചുമ, കഫപ്രകൃതമായ പ്രശ്നങ്ങൾ, നേത്രപീഡ, പകർച്ച പനി എന്നിവ ശല്യം ചെയ്യും. സുഹൃത്തുക്കളും, ബന്ധുക്കളും കൂട്ടാളിയുമായി ഇടപാടുകളിൽ ഏർപ്പെടുന്നത് സൂക്ഷിച്ചുവേണം. യാത്രകൾ ഫലവത്താകില്ല അതിനാൽ ഒഴിവാക്കേണ്ടതാണ്. ചെറിയ കാര്യങ്ങളിൽ പോലും തർക്കം ചീട്ടിൽ കാണാം. ഈ കാലയളവിൽ ഉപേക്ഷയാലും അശ്രദ്ധയാലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പരിസ്ഥിതി താറുമാറാവുകയും ചെയ്തുവെന്ന് വരാം. യാത്രകൾ ഒഴിവാക്കണം.