സാമ്പത്തിക കാര്യത്തിലും സ്ഥാനമാനങ്ങളിലും ചില ഉയർച്ച താഴ്ച്ചകൾ കാണുന്നു. സാമ്പത്തിക നഷ്ടമോ വസ്തു നഷ്ടമോ ഉണ്ടാകാം. പണമിടപാടുകളിൽ സൂക്ഷിക്കണം. ഏറ്റവും അടുത്ത കൂട്ടാളികളുമായോ ബന്ധുക്കളുമായോ തർക്കത്തിനു സാധ്യതയുള്ളതിനാൽ, ലജ്ജാവഹമായ സാഹചര്യങ്ങളിൽ അകപ്പെടാതിരിക്കുവാൻ നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കേണ്ടതാണ്.
Feb 21, 2023 - Mar 15, 2023
ഒരു ഘട്ടത്തിൽ തന്ത്രവൈദഗ്ദ്ധ്യത്തിൽ കുഴച്ചിലും കൂട്ടാളിയോ വ്യാവസായിക പങ്കാളിയും ആയിട്ടുള്ള തെറ്റിദ്ധാരണയോ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പ്രബലമായ വിപുലീകരണവും ദീർഘകാല പദ്ധതികളും തൽക്കാലം തടഞ്ഞു വെക്കേണ്ടതാണ്. ഈ കാലയളവിൽ ഉടനീളം, നിലവിലുള്ള സ്രോതസ്സിൽ നിന്നുമുള്ള ലാഭത്തിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. കഴിയുന്നിടത്തോളം യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ശത്രുക്കൾ അവരുടെ കഴിവിൻറ്റെ പരമാവധി നിങ്ങളെ ഉപദ്രവിക്കുവാൻ ശ്രമിക്കും. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ വരെ സൂക്ഷിക്കണം കാരണം അവർ നിങ്ങളെ വഞ്ചിക്കുമെന്ന് സൂചിപ്പിക്കുന്നു. ആയതിനാൽ നിങ്ങൾ നല്ലതുപോലെ സൂക്ഷിക്കുക കാരണം അത് നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമായേക്കാം. ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ് കാരണം തീരാവ്യാധി പിടിപ്പെടുവാനുള്ള സാധ്യത കാണുന്നു. ഈ കാലയളവിൽ പ്രായോഗികമാകുവാൻ ശ്രമിക്കുക. കാരണം എന്തെന്നൽ പ്രയോജനമില്ലാത്ത കാര്യങ്ങളുടെ പിറകേ പോകുവാൻ നിങ്ങൾ താത്പര്യപ്പെടും. ധന നഷ്ടം കാണപ്പെടുന്നു. സ്വഭാവസ്ഥിരതയില്ലാത്ത ആളുകളുമായി തർക്കങ്ങളിൽ ഏർപ്പെട്ടേക്കാം.
Mar 15, 2023 - May 15, 2023
നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങൾ ഇനി ശരിയായി നടന്നുവെന്ന് വരുകയില്ല, കൂടാതെ അവ കുടുംബപരമായും ഔദ്യോഗികമായും നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും പ്രതിഛായയെ ശുദ്ധീകരിക്കുവാൻ ശ്രമിക്കുകയും ചെയ്യുക. ഈ കാലയളവിൽ ലൗകിക ചിന്ത നിങ്ങളെ ദുർബലനാക്കുക മാത്രമല്ല നിങ്ങളുടെ മാനഹാനിക്കും കാരണമാകും. പങ്കാളിയുമായുള്ള നിങ്ങളുടെ നല്ല ബന്ധത്തിന് ഉലച്ചിൽ ഉണ്ടായേക്കാം. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തെ ബുദ്ധിമുട്ടിച്ചേക്കാം. അനിയന്ത്രിതമായ അനാവശ്യ ചിലവുകൾ ഉണ്ടാകുവാനുള്ള സാധ്യതകൾ ഉണ്ട്. മൊത്തത്തിൽ, ഇത് നിങ്ങൾക്ക് ഒട്ടും നല്ല സമയമല്ല. നിരുത്സാഹവും ശാരീരിക ദുർബ്ബലതയും നിങ്ങൾക്ക് അനുഭവപ്പെടും.
May 15, 2023 - Jun 02, 2023
ജീവിതത്തോട് നിങ്ങൾ വളരെ ആവേശഭരിതനായിരിക്കും. നിങ്ങൾ ധൈര്യശാലിയും ഉഗ്രകോപിയും ആയിരിക്കും. മാനസിക നിയന്ത്രണം ഇല്ലാതാവുകയും വിവേചനശക്തി നഷ്ട്പ്പെടുകയും ചെയ്യും. ജനങ്ങൾക്കിടയിലുള്ള നിങ്ങളുടെ പ്രസിദ്ധി കുറയുകയും, വാദപ്രതിവാദത്താൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തേക്കാം. പ്രേമത്തിനോ പ്രണയത്തിനോ നിങ്ങൾക്ക് ഈ കാലയളവ് അനുയോജ്യമല്ല. മക്കളും ജീവിതപങ്കാളിയും അനാരോഗ്യത്താൽ ബുദ്ധിമുട്ടും. അനുകൂലമായ കാര്യങ്ങൾ നോക്കിയാൽ, ഈ കാലയളവിൽ നിങ്ങൾക്ക് കുട്ടിപിറക്കുകയോ, ഉന്നത അധികാരികളിൽ നിന്നും നേട്ടങ്ങൾ ഉണ്ടാവുകയോ ചെയ്യാം.
Jun 02, 2023 - Jul 02, 2023
ശാരീരികമായും മാനസികമായും നിങ്ങൾക്ക് അനുകൂലമായ കാലമല്ലിത്. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ നിങ്ങൾ ബുദ്ധിമുട്ടുകയും അത് നിങ്ങളുടെ മനശാന്തിയെ അലട്ടുകയും ചെയ്യും. നിങ്ങളുടെ എതിരാളികൾ വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ നിങ്ങളുടെ പ്രതിഛായയെ കളങ്കപ്പെടുത്താൻ ശ്രമിച്ചുവെന്ന് വരാം, അതിനാൽ കഴിവതും നിങ്ങൾ അവരിൽ നിന്നും ഒഴിഞ്ഞുനിൽക്കണമെന്ന് അനുശാസിക്കുന്നു. ഈ കാലയളവിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ ഏറെയാണ് അതിനാൽ ആരോഗ്യകാര്യത്തിൽ നിങ്ങൾ വളരെ ശ്രദ്ധ ചെലുത്തേണ്ടതാണ്. നിങ്ങളുടെ പങ്കാളിക്കും അസുഖങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്.
Jul 02, 2023 - Jul 24, 2023
തൊഴിൽപരമായി കാര്യങ്ങൾ മന്ദഗതിയിൽ ആകുമ്പോൾ ആവശ്യമില്ലാത്ത മാനസിക പിരിമുറുക്കം മാറ്റി ശാന്തമാകുവാൻ നിങ്ങൾ പഠിക്കണം. നിരാശയാലും ഇച്ഛാഭംഗത്താലും ജോലി മാറ്റണമെന്ന നിങ്ങളുടെ പ്രേരണയെ ചെറുക്കുക. ഈ കാലയളവിൽ ഉപേക്ഷയാലും അശ്രദ്ധയാലും വിഷമങ്ങൾ ഉടലെടുക്കുകയോ പരിസ്ഥിതി താറുമാറാവുകയോ ചെയ്യുകയും അനാവശ്യ പ്രശ്നങ്ങളും അസ്വാസ്ഥ്യങ്ങളും സൃഷ്ടിച്ചുവെന്നും വരാം. അപകടങ്ങളും മുറിവുകളും നിങ്ങളുടെ ചീട്ടിലുള്ളതിനാൽ ആരോഗ്യത്തിൽ അത്യാവശ്യമായി ശ്രദ്ധ ചെലുത്തേണ്ടതാണ്. കുടുംബജീവിതത്തിൽ അസ്വാസ്ഥ്യം ഉണ്ടായേക്കാം കൂടാതെ നിങ്ങൾ ലൈംഗിക രോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കേണ്ടതാണ്.
Jul 24, 2023 - Sep 16, 2023
നിങ്ങളുടെ പങ്കാളികൾ അല്ലെങ്കിൽ കൂട്ടാളികളുമായി നല്ല ബന്ധം നിലനിർത്തുവാൻ നിങ്ങൾ ഒരുപാട് ശ്രമിക്കുമെങ്കിലും അവയെല്ലാം വൃഥാവിലാകും. പുതിയ മേഖലയിൽ വളർച്ച അത്ര എളുപ്പത്തിൽ വരികയില്ല. വെല്ലുവിളികളോടും പ്രയാസങ്ങളോടും കൂടി ആയിരിക്കും ഈ കാലഘട്ടം ആരംഭിക്കുന്നത്. അനാവശ്യ കൈയേറ്റവും വാഗ്വാദവും ഉണ്ടായേക്കാം. പെട്ടന്നുള്ള നഷ്ടത്തിനും സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. ലാഭകരമല്ലാത്ത ഇടപാടുകളിൽ നിങ്ങൾ ഉൾപ്പെട്ടേക്കാം. അസമത്വത്തിനെതിരെ പ്രതിരോധം വളർത്തിയെടുക്കാൻ ശ്രമിക്കുക. സാഹസങ്ങൾ ഏറ്റെടുക്കുവാനുള്ള പ്രവണതയെ നിയന്ത്രിക്കുകയും എല്ലാ തരത്തിലുമുള്ള അനുമാനങ്ങളെ ഒഴിവാക്കുകയും വേണം.
Sep 16, 2023 - Nov 04, 2023
ഇത് നിങ്ങൾക്ക് അത്ര ഉചിതമായ കാലഘട്ടമല്ല. എതിരാളികൾ നിങ്ങളുടെ പ്രശസ്തിയെ കളങ്കപ്പെടുത്താൻ ശ്രമിക്കും. ലാഭമില്ലാത്ത ഇടപാടിൽ നിങ്ങൾക്ക് ഉൾപ്പെടേണ്ടി വന്നേക്കാം. പെട്ടന്നുണ്ടാകാവുന്ന സാമ്പത്തിക നഷ്ടവും കാണുന്നു. ഇത് നിങ്ങൾക്ക് അത്ര ഉചിതമായ സമയം അല്ലാത്തതിനാൽ സാഹസങ്ങൾ ഏറ്റെടുക്കുവാനുള്ള പ്രേരണ ഒഴിവാക്കേണ്ടതാണ്. ബന്ധുക്കളും സുഹൃത്തുക്കളുമായി ചെറിയതോതിലുള്ള തർക്കങ്ങൾ കാണുന്നു. നിങ്ങൾ കുഴപ്പത്തിലാകാം എന്നതിനാൽ വലിയ തീരുമാനങ്ങൾ എടുക്കരുത്. ഇത് കൂടാതെ, നന്ദിഹീനമായ പ്രവൃത്തികളിൽ നിങ്ങൾ അകപ്പെട്ടേക്കാം. സ്ത്രീകൾക്ക് ആർത്തവസംബന്ധമായ പ്രശ്നങ്ങളും വയറിളക്കവും കണ്ണ് പ്രശ്നങ്ങളും ഈ കാലഘട്ടം സൂചിപ്പിക്കുന്നു.
Nov 04, 2023 - Jan 01, 2024
ജോലി സംബന്ധമായ കാര്യങ്ങൾ ശരാശരിയിലും താഴെ ആയിരിക്കുകയും കൂടാതെ അതൃപ്തികരമായിരിക്കുകയും ചെയ്യും. ഈ കാലയളവിൽ ജോലി ചെയ്യുന്ന സാഹചര്യം അസന്തുലിതവും സമ്മർദ്ദം നിറഞ്ഞതുമായിരിക്കും. സാഹസം ഏറ്റെടുക്കുവാനുള്ള ആവേശം പൂർണ്ണമായും ഒഴിവാക്കണം. ഈ കാലയളവിൽ നിങ്ങൾ ബൃഹത്തായ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഔദ്യോഗികപരമായ ജോലിയാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ, ഈ വർഷം പ്രതിബന്ധങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരും. ചില ആശയകുഴപ്പങ്ങളും അസ്ഥിരതയും ഉണ്ടാകാം. നിങ്ങളുടെ സ്വന്തം ആളുകളിൽ നിന്നും പൂർണ്ണമായ സഹായം ലഭിച്ചില്ലെന്ന് വരാം. നിങ്ങൾക്ക് എതിരായി ചില നിയമ നടപടികൾക്കുള്ള സാധ്യതയും കാണുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അനാരോഗ്യം നിങ്ങളിൽ ആകാംക്ഷ ഉളവാക്കിയേക്കാം. ഈ കാലയളവിൽ സന്താനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകാം. ഈ കാലയളവിൽ മാറ്റങ്ങൾ ഒഴിവാക്കി ഒതുങ്ങി ജീവിക്കുക.
Jan 01, 2024 - Feb 21, 2024
വസ്തു ഇടപാടുവഴി ഈ കാലഘട്ടം നിങ്ങൾക്ക് നല്ല ലാഭം ലഭിച്ചേക്കാം. സാമ്പത്തിക തർക്കങ്ങൾ നിങ്ങൾക്ക് അനുകൂലമായി തീരുമാനിക്കപ്പെടും. പുതുതായ വരുമാന സ്രോതസ്സ് തിരിച്ചറിയുവാൻ നിങ്ങൾക്ക് സാധിക്കും. ദീർഘകാലം കാത്തിരുന്ന ശമ്പള വർദ്ധനവ് നടപ്പിലാകും. കച്ചവട സംബന്ധമായ യാത്രകൾ വിജയകരവും ഫലപ്രദവും ആയിത്തീരും. ഈ കാലഘട്ടത്തിൻറ്റെ ഏറ്റവും പ്രധാനമായ വിശേഷത എന്തെന്നാൽ നിങ്ങളുടെ ജീവിതാവസ്ഥ എന്തുതന്നെ ആയാലും നിങ്ങൾ ആസ്വദിക്കുന്ന ആദരവിൻറ്റെ നിലയിൽ പ്രത്യക്ഷമായ ഉയർച്ച നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങൾക്ക് ആഡംബര ചിലവുകൾക്ക് പ്രവണതയുണ്ടാകുകയും പുതുതായി വാഹനം വാങ്ങുകയും ചെയ്യും