Mahima Chaudhary
Sep 13, 1974
12:00:00
Columbia
90 W 12
38 N 26
-6.0
Dirty Data
മലിനമായ വസ്തുതകൾ (DD)
നിങ്ങളുടെ വ്യാവസായിക ജീവിതത്തിൽ ആധികാരികതയും നിർബന്ധബുദ്ധിയും ഉള്ള വ്യക്തിയാണ്. നിങ്ങൾ അനുയായി ആകുന്നതിനെക്കാൾ നേതാവാകണം. ഔദ്യോഗിക സന്തോഷവും വിജയവും കൈവരിക്കുന്നതിന് നിങ്ങളെ ദുർബലനാക്കിയേക്കാവുന്ന പിടിവാശി മൂലം തീരുമാനങ്ങൾ എടുക്കാതെ, പ്രശ്നങ്ങളെ കാര്യകാരണ സഹിതം കാണുവാൻ ശ്രമിക്കുക.
നിങ്ങളിൽ അന്തർലീനമായിരിക്കുന്ന യത്നവും മുന്നേറ്റവും വളരെ ഉപയോഗപ്രദമായ നേട്ടങ്ങളാണ്. മറ്റുള്ളവർ സംവാദത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ, നിങ്ങൾ പ്രവർത്തിക്കുകയായിരിക്കും, കാരണം ആദ്യം വരുന്ന പക്ഷിക്ക് ഇര ലഭിക്കുന്നു. ലാളിത്യവും സൗമ്യതയും ആവശ്യമായ ജോലി അല്ലെങ്കിൽ വ്യവഹാരം ഏറ്റെടുക്കണമെന്ന ചിന്തപോലും നിങ്ങൾ ഉപേക്ഷിക്കേണ്ടതാണ്. ഉപരിതല ഗുണങ്ങളെ പരിഗണിക്കുന്ന കാര്യത്തിൽ നിങ്ങൾ ഒട്ടുംതന്നെ പ്രായോഗികത കാണിക്കാറില്ല. അവ നിങ്ങളെ അസ്വസ്ഥമാക്കുന്നു. നിങ്ങൾ പ്രവർത്തനക്ഷമതയുള്ള വ്യക്തിയാണ് കൂടാതെ, മറ്റെന്തിനെക്കാളും കഠിനവും സ്ഥിരവുമായ കഴിവിന് പ്രാധാന്യം നൽകുന്നു. യഥാർത്ഥ ജീവിതത്തിലും സിനിമയിലും ഒരു പര്യവേക്ഷകന്‍റെ വേഷം നിങ്ങൾ അത്ഭുതകരമായി കാഴ്ച്ച വയ്ക്കും. സാമ്പത്തിക ഉപദേശകനേക്കാൾ വളരെ മെച്ചപ്പെട്ട രീതിയിൽ ഒരു ശസ്ത്രക്രിയാ വിദഗ്ധനാകുവാൻ നിങ്ങൾക്ക് കഴിയും. വസ്തുക്കൾ ഉണ്ടാക്കുവാൻ കഴിവ് ആവശ്യമായ ഏത് ജോലിയിലും നിങ്ങൾ വിജയിക്കും. എഞ്ചിനിയറിംഗ് ഇത്തരമൊരു ജോലിക്കു ഉദാഹരണമാണ്. അസാമാന്യമായ രീതിയിൽ നിങ്ങൾക്ക് അനുയോജ്യമായ ധാരാളം ജോലികൾ സമുദ്രവുമായി ബന്ധപ്പെട്ട് ഉണ്ട്. വൈമാനികൻ എന്ന നിലയിൽ, ആവശ്യമായ പൗരുഷവും സാഹസികതയും നിങ്ങൾ പ്രകടിപ്പിക്കും. നിങ്ങളിലുള്ള ഊർജ്ജത്തിനു അനുയോജ്യമായ വിധം എണ്ണമറ്റ ജോലികൾ ഭൂമിയുമായി ബന്ധപ്പെട്ടുണ്ട്. നിങ്ങളെ ഒരു മികച്ച കർഷകനാക്കി മാറ്റുക മാത്രമല്ല, തതുല്യമായി തന്നെ സർവ്വേയർ, ഖനന എഞ്ചിനിയർ, ഖനിജാന്വേഷകൻ എന്നീ നിലകളിലും നിങ്ങൾ ശോഭിക്കും.
സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് മുൻകരുതലും ശ്രദ്ധയുമുണ്ടാകും കൂടാതെ ചെറിയ കാര്യങ്ങളിൽ പോലും പിശുക്ക് കാണിക്കുന്നതുവഴി സൽപ്പേര് ലഭിച്ചേക്കാം(പണം ചിലവഴിക്കാതതിനാൽ). ഭാവിയെ കുറിച്ച് നിങ്ങൾക്ക് അത്യുൽകണ്ഠ ആവാനുള്ള പ്രവണതയുണ്ട് കൂടാതെ ഈ കാരണത്താൽ വരും വർഷങ്ങളിലേക്ക് ആവശ്യമായ നല സാമാനങ്ങൾ ശേഖരിക്കുവാൻ നിങ്ങൾ പ്രയത്നിക്കും. നിങ്ങൾ ഒരു വ്യവസായി ആണെങ്കിൽ നിലവിലുള്ള പ്രവർത്തിയിൽ നിന്നും നേരത്തേ വിരമിക്കുവാനുള്ള സാധ്യതയുണ്ട്. സർക്കാർ കടപത്രത്തിലും ഓഹരിയിലും വ്യവസായത്തിലും നിങ്ങൾക്ക് സവിശേഷമായ കാഴ്ച്ചപ്പടുണ്ട്. നിങ്ങൾ ഓഹരിയിലേക്കു തിരിയുവാനുള്ള ശക്തമായ പ്രവണത കാണുന്നു. നിങ്ങൾ നിങ്ങളുടെതന്നെ ആശയങ്ങളെയും ഉൾവിളികളെയും പിന്തുടർന്നാൽ ഇത്പോലുള്ള കാര്യങ്ങളിൽ വിജയിക്കുവാൻ കഴിയും. അഥവാ നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും കിംവദന്തികളെയും ആശ്രയിച്ചാൽ, അത് നിങ്ങൾക്ക് വിനാശകരമായി തീരും.