നിങ്ങൾ എല്ലാവിധ സമൃദ്ധിയും സ്വസ്ഥതയും ആസ്വദിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ച് സന്തുഷ്ടകരമായ ഒരു ജീവിതം നയിക്കുന്ന കാലഘട്ടമാണിത്. നിങ്ങളുടെ പേരും പ്രശസ്തിയും വർദ്ധിച്ചുകൊണ്ടിരിക്കും. നിങ്ങൾക്ക് സ്ഥാനകയറ്റമോ അന്തസ്സ് മെച്ചപ്പെടുകയോ ചെയ്യാം. മന്ത്രിമാരും സർക്കരും നിങ്ങളെ അനുകൂലിക്കും. നിങ്ങൾ ബന്ധുക്കളെയും സമൂഹത്തെയും സഹായിക്കും.
Nov 7, 2025 - Nov 29, 2025
തൊഴിൽപരമായി കാര്യങ്ങൾ മന്ദഗതിയിൽ ആകുമ്പോൾ ആവശ്യമില്ലാത്ത മാനസിക പിരിമുറുക്കം മാറ്റി ശാന്തമാകുവാൻ നിങ്ങൾ പഠിക്കണം. നിരാശയാലും ഇച്ഛാഭംഗത്താലും ജോലി മാറ്റണമെന്ന നിങ്ങളുടെ പ്രേരണയെ ചെറുക്കുക. ഈ കാലയളവിൽ ഉപേക്ഷയാലും അശ്രദ്ധയാലും വിഷമങ്ങൾ ഉടലെടുക്കുകയോ പരിസ്ഥിതി താറുമാറാവുകയോ ചെയ്യുകയും അനാവശ്യ പ്രശ്നങ്ങളും അസ്വാസ്ഥ്യങ്ങളും സൃഷ്ടിച്ചുവെന്നും വരാം. അപകടങ്ങളും മുറിവുകളും നിങ്ങളുടെ ചീട്ടിലുള്ളതിനാൽ ആരോഗ്യത്തിൽ അത്യാവശ്യമായി ശ്രദ്ധ ചെലുത്തേണ്ടതാണ്. കുടുംബജീവിതത്തിൽ അസ്വാസ്ഥ്യം ഉണ്ടായേക്കാം കൂടാതെ നിങ്ങൾ ലൈംഗിക രോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കേണ്ടതാണ്.
Nov 29, 2025 - Jan 22, 2026
ഈ കാലയളവിൽ നിങ്ങൾ ധൈര്യശാലിയും ഉന്നത നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾ ദാമ്പത്യപരമായ സന്തോഷം അനുഭവിക്കും. സ്വാധീനശേഷിയുള്ളവരുമായി നിങ്ങൾക്കുള്ള ബന്ധം ഉറപ്പായും വർദ്ധിക്കും. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളെ നേരിടുവാനുള്ള വിശ്വാസവും ധൈര്യവും നഷ്ടപ്പെട്ടേക്കാം. ബഹുദൂര യാത്രകൾ പ്രയോജനകരമായി തീരും. പ്രേമത്തിനും പ്രണയത്തിനും ഈ സമയം അനുഗ്രഹീതമാണ്. നിങ്ങൾ സാഹസികമായി പോരാടി ശത്രുക്കളെ അതിജീവിക്കുകയും ചെയ്യും. ചെറുരോഗങ്ങൾ കാണപ്പെടാം. കുടുംബ ബന്ധം വളരെ തൃപ്തികരമായിരിക്കും. എന്നിരുന്നാലും കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം അത്ര നല്ലതായെന്ന് വരില്ല.
Jan 22, 2026 - Mar 12, 2026
നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളിൽ നിന്നും പഠിച്ച ആശയങ്ങൾ പര്യവേക്ഷണം നടത്തുന്നവഴി, കുടുംബവുമായി ആഴത്തിലുള്ളതും വൈകാരികവുമായ ഒരു ബന്ധം നിങ്ങൾ ആഗ്രഹിക്കുന്നു. യോജിപ്പുള്ള കുടുംബജീവിതം ഉറപ്പാണ്. നിങ്ങൾക്ക് വല്യതോതിലുള്ള വ്യക്തിഗത മൂല്യവും, നല്ല ആദർശവാദിയുമായിരിക്കുന്നതിനാൽ മറ്റുള്ളവരിൽ നിന്നും അനുഗ്രഹവും പാരിതോഷികവും ആകർഷിക്കുന്നതിന് കാരണമാകും. അതിനാൽ നിങ്ങളുടെ പ്രസരിപ്പ് കൂടുതലായും സ്വകാര്യ ബന്ധുത്വത്തിനും പങ്കാളിത്തത്തിനും വേണ്ടി നൽകും. ജീവിതത്തിൽ നിങ്ങൾ അനുഭവിക്കപ്പെട്ട മാറ്റങ്ങൾ വളരെ ആഴത്തിൽ അവസാനം അറിയുവാൻ കഴിയും. ഉയർന്ന ഉദ്ദ്യോഗസ്ഥരും ഭരണാധികാരികളുമായി നിങ്ങൾ ബന്ധപ്പെടും. നിങ്ങളുടെ പേരും പ്രശസ്തിയും കൂടിക്കൊണ്ടിരിക്കും. നല്ല ഒന്നിനോ ലാഭത്തിനോ വേണ്ടി നിങ്ങളുടെ വാഹനം കച്ചവടം ചെയ്യും.
Mar 12, 2026 - May 09, 2026
ഇത് നിങ്ങൾക്ക് അത്ര സംതൃപ്തിയേകുന്ന കാലഘട്ടമല്ല. പെട്ടന്നുണ്ടാകുന്ന ധന നഷ്ടത്തിൽ നിങ്ങൾ ഏർപ്പെടും. കലഹത്താലും നിയമ വ്യവഹാരത്താലും നിങ്ങൾക്ക് ധന നഷ്ടം ഉണ്ടാകുവാൻ സാധ്യതയുണ്ട്. പരിശ്രമങ്ങളിലുണ്ടാകുന്ന പരാജയം നിങ്ങളെ അസ്വസ്ഥനാക്കാം. ജോലിഭാരം കൂടുതലായതിനാൽ നിങ്ങൾക്ക് കഠിന പരിശ്രമം ചെയ്യേണ്ടി വരും. കുടുംബ ജീവിതവും അസ്വസ്ഥതകൾക്ക് കാരണമാകും. ഈ കാലഘട്ടം നിങ്ങൾക്ക് അനുയോജ്യമല്ലാത്തതിനാൽ വ്യവസായ സംബന്ധമായ കാര്യങ്ങളിൽ സാഹസം ഏറ്റെടുക്കാൻ ശ്രമിക്കരുത്. ശത്രുക്കൾ നിങ്ങളുടെ പ്രതിഛായ തകർക്കുവാൻ ശ്രമിക്കും. ധന നഷ്ടവും തെളിഞ്ഞുകാണുന്നു.
May 09, 2026 - Jun 29, 2026
എന്തുതന്നെ ആയാലും നിങ്ങളുടെ ഭാഗ്യപരീക്ഷണം ബഹുദൂരം വലിച്ചുനീട്ടുന്നത് ഒഴിവാക്കണം. വിവിധ കാര്യങ്ങളിൽ പണം പെട്ടുകിടക്കുന്നതിനാൽ കാശിൻറ്റെ കാര്യത്തിൽ ചില ഞെരുക്കം അനുഭവപ്പെടാം. ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടും. പ്രത്യേകിച്ചും ചുമ, കഫപ്രകൃതമായ പ്രശ്നങ്ങൾ, നേത്രപീഡ, പകർച്ച പനി എന്നിവ ശല്യം ചെയ്യും. സുഹൃത്തുക്കളും, ബന്ധുക്കളും കൂട്ടാളിയുമായി ഇടപാടുകളിൽ ഏർപ്പെടുന്നത് സൂക്ഷിച്ചുവേണം. യാത്രകൾ ഫലവത്താകില്ല അതിനാൽ ഒഴിവാക്കേണ്ടതാണ്. ചെറിയ കാര്യങ്ങളിൽ പോലും തർക്കം ചീട്ടിൽ കാണാം. ഈ കാലയളവിൽ ഉപേക്ഷയാലും അശ്രദ്ധയാലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പരിസ്ഥിതി താറുമാറാവുകയും ചെയ്തുവെന്ന് വരാം. യാത്രകൾ ഒഴിവാക്കണം.
Jun 29, 2026 - Jul 21, 2026
വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളിൽ പ്രതിബന്ധങ്ങൾ കാണുന്നു. പ്രതികൂലസാഹചര്യങ്ങളെ ശാന്തമായും ബുദ്ധിപരമായും കൈകാര്യം ചെയ്യുവാൻ ശ്രമിക്കുക എന്തെന്നാൽ ഈ കാലയളവിൽ എടുത്തുചാട്ടം നിങ്ങളെ ഉറപ്പായും സഹായിക്കുകയില്ല. യാത്രകൾ ഗുണകരമല്ലാത്തതിനാൽ അവ ഒഴിവാക്കുവാൻ ശ്രമിക്കുക. കുടുംബത്തിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുകയില്ല. ഈ കാലയളവിൽ സന്താനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ കണ്ടേക്കാം. ശത്രുക്കൾ നിങ്ങളെ എല്ലാ തരത്തിലും ഉപദ്രവിക്കുവാൻ ശ്രമിക്കും. ന്യായമായ തീരുമാനങ്ങളിൽ തന്നെ ഉറച്ചു നിൽക്കുന്നത് നല്ലതായിരിക്കും. വയറിനുണ്ടാകുന്ന അസുഖം നിങ്ങളുടെ വ്യാകുലതയ്ക്ക് കാരണമാകും.
Jul 21, 2026 - Sep 20, 2026
ബൃഹത്തായ ക്രിയാത്മകതയും ബൗദ്ധികമായ ഉന്മേഷവുമാണ് ഈ കാലയളവിൽ നിങ്ങൾക്കുള്ള പ്രവണത. നിങ്ങൾക്ക് കാവ്യാത്മകത അനുഭവപ്പെടുകയും നിങ്ങളുടെ ജോലിയെ ഒരു കലയായ് കാണുകയും പുതിയ ആശയങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യും. ബന്ധങ്ങളും ആശയവിനിമയവും കൂടുതൽ അവസരങ്ങൾ നൽകുകയും ഇത് വികസനത്തിനുള്ള അന്തർലീന ശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യും. ധൈര്യപൂർണ്ണമായ പ്രവർത്തികളും നിങ്ങളിലെ തികഞ്ഞ പ്രതിഭയും പണവും ആത്മീയതയും തുല്യ അളവിൽ ലഭ്യമാക്കും. യോജിപ്പുള്ള കുടുംബജീവിതം ഉറപ്പാണ്. ചെറിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ഗൃഹനിർമ്മാണമോ വാഹനം വാങ്ങുകയോ ചെയ്യുന്നതായി കാണുന്നു. വളരെ ഗുണകരമായ കാലഘട്ടമാണിത്.
Sep 20, 2026 - Oct 08, 2026
ഇത് പ്രയാസകരമായ കാലയളവാണ്. ഭാഗ്യം നിങ്ങൾക്ക് എതിരായി കാണുന്നു. നിങ്ങളുടെ വ്യവസായ പങ്കാളികൾ നിങ്ങളോട് കലഹിച്ചേക്കാം. വ്യവസായ സംബന്ധമായ യാത്രകൾ ഫലപ്രദമായേക്കില്ല. പൊതുവായി പറയുകയാണെങ്കിൽ, ലജ്ജാവഹമായ സാഹചര്യങ്ങളിൽ ഏർപ്പെടാതെ നിങ്ങളുടെ കോപത്തെ അടക്കിക്കൊള്ളുക. പങ്കാളിയുടെ മോശമായ ആരോഗ്യസ്ഥിതിയിൽ നിങ്ങൾ വ്യാകുലനാകും. നിങ്ങളും രോഗങ്ങളാലും മാനസിക പിരിമുറുക്കത്താലും ബുദ്ധിമുട്ടിയേക്കാം. നിങ്ങളുടെ തലയ്ക്കോ, കണ്ണിനോ, പാദത്തിനോ, കരത്തിനോ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം.
Oct 08, 2026 - Nov 07, 2026
ഇത് നിങ്ങൾക്ക് ശ്രേഷ്ടമായ കാലഘട്ടമാണ് കൂടാതെ നിങ്ങൾ ധനപരമായ ഭാഗ്യവും നേടും. ആനന്തകരമായ വിസ്മയങ്ങളും കൂടാതെ ബന്ധുക്കളും കുടുംബാഗങ്ങളുമായി ഒരുപാട് ഒത്തുചേരലുകളും നടക്കും. ഇത് നിങ്ങൾക്ക് അനുകൂലകരമായ സമയമാണ്, ആയതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. സ്ത്രികളിൽ നിന്നും നേട്ടവും മേലധികാരികളിൽ നിന്നും സഹായവും ലഭിക്കും. സാമ്പത്തിക കാര്യത്തിൽ ഇത് നിങ്ങൾക്ക് വളരെ ഫലവത്തായ കാലഘട്ടമാണ്.