കാലം നിങ്ങൾക്ക് വളരെ അനുകൂലമാണ്. നിങ്ങളുടെ വഴിയേ വരുന്ന സന്തോഷങ്ങൾ ആസ്വദിക്കുക. ദീർഘനാളായുള്ള നിങ്ങളുടെ കഠിനപരിശ്രമത്തിൻറ്റെ ഫലവും വിജയവും ഒടുക്കം സ്വസ്ഥമായിരുന്ന് നിങ്ങൾക്ക് ആസ്വദിക്കാം. ഈ കാലഘട്ടം നിങ്ങളെ പ്രശസ്തരുടെ കൂട്ടത്തിൽ എത്തിക്കും. വിദേശരാജ്യങ്ങളിൽ നിന്നുള്ള നേട്ടം നിങ്ങളുടെ അന്തസ്സ് ഉയർത്തും. മേലുദ്യോഗസ്ഥരിൽ നിന്നും ഉന്നത അധികാരികളിൽ നിന്നും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ജീവിത പങ്കാളിയിൽ നിന്നും കുട്ടികളിൽ നിന്നും നിങ്ങൾക്ക് സന്തോഷം ലഭിക്കും. ഗൃഹത്തിൽ മതപരമായ ചടങ്ങ് നടക്കുകയും, അതുമൂലം പേരും പ്രശസ്തിയും ഭാഗ്യവും കൈവരുകയും ചെയ്യും.
Apr 28, 2026 - Jun 21, 2026
ഈ കാലയളവിൽ നിങ്ങൾ ധൈര്യശാലിയും ഉന്നത നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾ ദാമ്പത്യപരമായ സന്തോഷം അനുഭവിക്കും. സ്വാധീനശേഷിയുള്ളവരുമായി നിങ്ങൾക്കുള്ള ബന്ധം ഉറപ്പായും വർദ്ധിക്കും. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളെ നേരിടുവാനുള്ള വിശ്വാസവും ധൈര്യവും നഷ്ടപ്പെട്ടേക്കാം. ബഹുദൂര യാത്രകൾ പ്രയോജനകരമായി തീരും. പ്രേമത്തിനും പ്രണയത്തിനും ഈ സമയം അനുഗ്രഹീതമാണ്. നിങ്ങൾ സാഹസികമായി പോരാടി ശത്രുക്കളെ അതിജീവിക്കുകയും ചെയ്യും. ചെറുരോഗങ്ങൾ കാണപ്പെടാം. കുടുംബ ബന്ധം വളരെ തൃപ്തികരമായിരിക്കും. എന്നിരുന്നാലും കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം അത്ര നല്ലതായെന്ന് വരില്ല.
Jun 21, 2026 - Aug 09, 2026
നിങ്ങളുടെ ഭൗതീക ആവശ്യം നിറവേറ്റുന്നതിന് കൂടുതൽ വ്യക്തിഗത സുരക്ഷിതത്വം ഉറപ്പാക്കുവാൻ മറ്റുള്ളവരിൽ നിന്നും അതിശക്തമായ സ്വാധീനം ഉണ്ടാകും. ഉറപ്പായും പണം നിങ്ങളുടെ വഴിയേ വരുകയും കൂടാതെ നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളേയും, സ്വപ്നങ്ങളേയും തത്വശാസ്ത്രങ്ങളേയും അവ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. സർക്കാരിൽ നിന്നും ഉന്നതാധികാരികളിൽ നിന്നും നിങ്ങളുടെ കഴിവിന് അനുസൃതമായ അംഗീകാരം ലഭിക്കും. നിങ്ങൾക്ക് സൗഹൃദപരമായ പ്രകൃതമാണ്, വിവിധ സാമൂഹിക രംഗങ്ങളുടെ ഊർജ്ജസ്വലമായ കൂട്ടായ്മയിൽ ആശ്വാസകരമായ ആനന്ദം നിങ്ങൾക്ക് അനുഭവപ്പെടും; ആരോഗ്യസ്ഥിയിലെ വ്യതിയാനം നിങ്ങളെ അലട്ടിയേക്കാം. പുറമേയുള്ള മാറ്റത്തേക്കാൾ വളരെ അധികം പ്രശംസ അർഹിക്കുന്നതാണ് വ്യക്തി പരമായ മാറ്റം.
Aug 09, 2026 - Oct 06, 2026
ഇത് നിങ്ങൾക്ക് അത്ര സംതൃപ്തിയേകുന്ന കാലഘട്ടമല്ല. പെട്ടന്നുണ്ടാകുന്ന ധന നഷ്ടത്തിൽ നിങ്ങൾ ഏർപ്പെടും. കലഹത്താലും നിയമ വ്യവഹാരത്താലും നിങ്ങൾക്ക് ധന നഷ്ടം ഉണ്ടാകുവാൻ സാധ്യതയുണ്ട്. പരിശ്രമങ്ങളിലുണ്ടാകുന്ന പരാജയം നിങ്ങളെ അസ്വസ്ഥനാക്കാം. ജോലിഭാരം കൂടുതലായതിനാൽ നിങ്ങൾക്ക് കഠിന പരിശ്രമം ചെയ്യേണ്ടി വരും. കുടുംബ ജീവിതവും അസ്വസ്ഥതകൾക്ക് കാരണമാകും. ഈ കാലഘട്ടം നിങ്ങൾക്ക് അനുയോജ്യമല്ലാത്തതിനാൽ വ്യവസായ സംബന്ധമായ കാര്യങ്ങളിൽ സാഹസം ഏറ്റെടുക്കാൻ ശ്രമിക്കരുത്. ശത്രുക്കൾ നിങ്ങളുടെ പ്രതിഛായ തകർക്കുവാൻ ശ്രമിക്കും. ധന നഷ്ടവും തെളിഞ്ഞുകാണുന്നു.
Oct 06, 2026 - Nov 27, 2026
ഇത് നിങ്ങൾക്ക് അത്ര തൃപ്തികരമായ കാലഘട്ടമല്ല. അനിയന്ത്രിതമായി പെട്ടന്ന് സാമ്പത്തിക നഷ്ടം സംഭവിക്കാം. പരിശ്രമങ്ങളിൽ ഉള്ള പരാജയം നിങ്ങളെ അസ്വസ്ഥനാക്കാം. ജോലിഭാരം വളരെ കൂടുതൽ ആയതിനാൽ നിങ്ങൾ കഠിനപരിശ്രമം ചെയ്യേണ്ടിവരും. കുടുംബജീവിതവും മാനസികസമ്മർദ്ധം ഉണ്ടാക്കും. ഈ കാലഘട്ടം നിങ്ങൾക്ക് തീരെ അനുയോജ്യമല്ലാത്തതിനാൽ വ്യവസായ സംബന്ധമായ കാര്യങ്ങളിൽ സാഹസമരുത്. എതിരാളികൾ നിങ്ങളുടെ പ്രതിഛായയ്ക്ക് മങ്ങൽ വരുത്തുവാൻ ശ്രമിക്കും. അനിയന്ത്രിതമായ അനാവശ്യ ചിലവുകളും നിങ്ങൾക്ക് ഉണ്ടായേക്കാം. ആരോഗ്യവും ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ച്, പ്രായമായവർക്ക് കഫം, ജലദോഷം മുതലായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.
Nov 27, 2026 - Dec 18, 2026
വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളിൽ പ്രതിബന്ധങ്ങൾ കാണുന്നു. പ്രതികൂലസാഹചര്യങ്ങളെ ശാന്തമായും ബുദ്ധിപരമായും കൈകാര്യം ചെയ്യുവാൻ ശ്രമിക്കുക എന്തെന്നാൽ ഈ കാലയളവിൽ എടുത്തുചാട്ടം നിങ്ങളെ ഉറപ്പായും സഹായിക്കുകയില്ല. യാത്രകൾ ഗുണകരമല്ലാത്തതിനാൽ അവ ഒഴിവാക്കുവാൻ ശ്രമിക്കുക. കുടുംബത്തിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുകയില്ല. ഈ കാലയളവിൽ സന്താനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ കണ്ടേക്കാം. ശത്രുക്കൾ നിങ്ങളെ എല്ലാ തരത്തിലും ഉപദ്രവിക്കുവാൻ ശ്രമിക്കും. ന്യായമായ തീരുമാനങ്ങളിൽ തന്നെ ഉറച്ചു നിൽക്കുന്നത് നല്ലതായിരിക്കും. വയറിനുണ്ടാകുന്ന അസുഖം നിങ്ങളുടെ വ്യാകുലതയ്ക്ക് കാരണമാകും.
Dec 18, 2026 - Feb 17, 2027
ഏതെങ്കിലും പദ്ധതിയിലോ ഊഹകച്ചവടത്തിലോ പരീക്ഷണം നടത്തണമെന്ന് തോന്നിയാൽ ഭാഗ്യം നിങ്ങൾക്ക് തുണയായിരിക്കും. ഔദ്യോഗികപരമായി നല്ല പുരോഗതി ഉണ്ടാകാം. നിങ്ങൾ നല്ലരീതിയിൽ അധ്വാനിക്കുവാൻ തയ്യാറാണെങ്കിൽ വിജയം വാഗ്ദാനം ചെയ്യുന്ന അത്യുജ്ജ്വലമായ കാലഘട്ടമായേക്കാം ഇത്. നിങ്ങൾ പുതിയ ആസ്തികൾ കൈവശപ്പെടുത്തുകയും വിവേകപരമായി ചില നിക്ഷേപങ്ങൾ നടത്തുകയും ചെയ്യും. പങ്കാളിയുടെ സാന്നിദ്ധ്യം നിങ്ങൾ ആസ്വദിക്കും. കുടുംബത്തിൽ നിന്നും ഉയർന്നരീതിയിലുള്ള സഹകരണം കാണാം. ശ്രേഷ്ഠവും രുചികരവുമായ ആഹാരത്തിനു വേണ്ടിയുള്ള ആഗ്രഹം നിങ്ങൾ വളർത്തും. ഗൃഹത്തിൽ ഒത്തുച്ചേരൽ കാണപ്പെടുന്നു.
Feb 17, 2027 - Mar 07, 2027
ഈ കാലയളവിൽ നിങ്ങൾക്ക് ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ഉണ്ടായിരിക്കുന്നതാണ്. സർക്കാരിലായാലും പൊതുജീവിതത്തിലായാലും അധികാരവും കരുത്തും നിങ്ങൾ ആജ്ജിച്ചുകൊണ്ടിരിക്കും. ചെറുദൂര യാത്രകൾ നിങ്ങൾക്ക് പ്രയോജനകരമാണെന്ന് തെളിയുന്നു. പണം നിങ്ങൾ ലാഘവത്തോടെ ചിലവഴിക്കും. നിങ്ങൾക്കോ ഒരു അടുത്ത കുടുംബാംഗത്തിനോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. പ്രത്യേകിച്ച് നിങ്ങളുടെ ജീവിതപങ്കാളിക്കു നല്ലരീതിയിൽ തലവേദനയോ കാഴ്ച്ച പ്രശ്നങ്ങളോ ഉണ്ടാകും എന്നാണ് സൂചിപ്പിക്കുന്നത്.
Mar 07, 2027 - Apr 06, 2027
ശാരീരികമായും മാനസികമായും നിങ്ങൾക്ക് അനുകൂലമായ കാലമല്ലിത്. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ നിങ്ങൾ ബുദ്ധിമുട്ടുകയും അത് നിങ്ങളുടെ മനശാന്തിയെ അലട്ടുകയും ചെയ്യും. നിങ്ങളുടെ എതിരാളികൾ വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ നിങ്ങളുടെ പ്രതിഛായയെ കളങ്കപ്പെടുത്താൻ ശ്രമിച്ചുവെന്ന് വരാം, അതിനാൽ കഴിവതും നിങ്ങൾ അവരിൽ നിന്നും ഒഴിഞ്ഞുനിൽക്കണമെന്ന് അനുശാസിക്കുന്നു. ഈ കാലയളവിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ ഏറെയാണ് അതിനാൽ ആരോഗ്യകാര്യത്തിൽ നിങ്ങൾ വളരെ ശ്രദ്ധ ചെലുത്തേണ്ടതാണ്. നിങ്ങളുടെ പങ്കാളിക്കും അസുഖങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്.
Apr 06, 2027 - Apr 28, 2027
ലാഘവത്തോടുള്ള പ്രകൃതവും ആത്മസംതൃപ്തിയും നിങ്ങൾ ഒഴിവാക്കണം, നിങ്ങളുടെ സ്വഭാവത്തിലെ പ്രഭാകമ്പമായ വശം മാറ്റി ജീവിതത്തിൽ വിജയിക്കണമെങ്കിൽ പഴയ പരിഷ്കാരത്തിലുള്ള അധ്വാനിക്കുന്ന ആളായി മാറുക. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കാലഘട്ടമാണിത്. ഈ കാലയളവിൽ മോഷണം, മാനഹാനി, വാദപ്രതിവാദം എന്നിവയെ അഭിമുഖീകരിക്കേണ്ടി വരും. ജോലിഭാരം കൂടുന്നതും ജോലിയിലുള്ള ഉത്തവാദിത്ത്വത്തിൻറ്റെ അളവ് ഉയരുന്നതും ആയി കാണാം. ആരോഗ്യപരമായി നിങ്ങൾക്ക് മോശമായ സമയമാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. ചെവിക്കും കണ്ണിനും പ്രശ്നങ്ങൾ അഭുമുഖീകരിക്കേണ്ടി വരാം. നിങ്ങളുടെ ജീവിതപങ്കാളിക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ മനസ്സമാധാനം അസ്വസ്ഥമായിത്തന്നെ തുടരും.