നിങ്ങളുടെ ജോലിയിലും, സുഹൃത്തുക്കൾക്കിടയിലും കുടുംബത്തിലും യോജിപ്പോടുകൂടിയ നിങ്ങളുടെ വ്യക്തിത്വത്തെ നിലനിർത്തുന്നതിനായി പുതിയ വഴികൾ നിങ്ങൾ പഠിക്കുകയാണ്. നിങ്ങളുടെ സഹോദരനിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. രാജകീയമായ നേട്ടങ്ങളോ ഉന്നത അധികാരികളിൽ നിന്നുമുള്ള നേട്ടങ്ങളോ നിങ്ങൾ കരസ്ഥമാക്കും. ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന മാറ്റങ്ങൾ ആഴത്തിൽ സ്പർശിക്കുന്നതും ഏറെക്കാലം നീണ്ടുനിൽക്കുന്നതും ആയിരിക്കും. നിങ്ങൾ നല്ല ആരോഗ്യസ്ഥിതി നിലനിർത്തും.
Feb 6, 2023 - Feb 24, 2023
ഇത് പ്രയാസകരമായ കാലയളവാണ്. ഭാഗ്യം നിങ്ങൾക്ക് എതിരായി കാണുന്നു. നിങ്ങളുടെ വ്യവസായ പങ്കാളികൾ നിങ്ങളോട് കലഹിച്ചേക്കാം. വ്യവസായ സംബന്ധമായ യാത്രകൾ ഫലപ്രദമായേക്കില്ല. പൊതുവായി പറയുകയാണെങ്കിൽ, ലജ്ജാവഹമായ സാഹചര്യങ്ങളിൽ ഏർപ്പെടാതെ നിങ്ങളുടെ കോപത്തെ അടക്കിക്കൊള്ളുക. പങ്കാളിയുടെ മോശമായ ആരോഗ്യസ്ഥിതിയിൽ നിങ്ങൾ വ്യാകുലനാകും. നിങ്ങളും രോഗങ്ങളാലും മാനസിക പിരിമുറുക്കത്താലും ബുദ്ധിമുട്ടിയേക്കാം. നിങ്ങളുടെ തലയ്ക്കോ, കണ്ണിനോ, പാദത്തിനോ, കരത്തിനോ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം.
Feb 24, 2023 - Mar 27, 2023
ഇത് നിങ്ങൾക്ക് ശ്രേഷ്ടമായ കാലഘട്ടമാണ് കൂടാതെ നിങ്ങൾ ധനപരമായ ഭാഗ്യവും നേടും. ആനന്തകരമായ വിസ്മയങ്ങളും കൂടാതെ ബന്ധുക്കളും കുടുംബാഗങ്ങളുമായി ഒരുപാട് ഒത്തുചേരലുകളും നടക്കും. ഇത് നിങ്ങൾക്ക് അനുകൂലകരമായ സമയമാണ്, ആയതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. സ്ത്രികളിൽ നിന്നും നേട്ടവും മേലധികാരികളിൽ നിന്നും സഹായവും ലഭിക്കും. സാമ്പത്തിക കാര്യത്തിൽ ഇത് നിങ്ങൾക്ക് വളരെ ഫലവത്തായ കാലഘട്ടമാണ്.
Mar 27, 2023 - Apr 17, 2023
നിങ്ങളുടെ മേലധികാരികളിൽ നിന്നോ സ്വാധീനതലങ്ങളിൽ ഇരിക്കുന്നതോ ഉത്തരവാദിത്വമുള്ള ആളുകളോ വഴി നിങ്ങൾക്ക് മുഴുവൻ സഹകരണങ്ങളും ലഭിക്കും. ഔദ്യോഗികപരമായി നിങ്ങൾക്ക് നല്ല പുരോഗതി കൈവരിക്കാം. ഔദ്യോഗികവും സ്വകാര്യവുമായ ഉത്തരവാദിത്ത്വങ്ങൾ ഓരേ പോലെ തോളിൽ ഏൽക്കേണ്ടി വരും. ഔദ്യോഗിക ജോലിക്കോ യാത്രയ്ക്കോ ഇടയിൽ നിങ്ങൾക്ക് അനുരൂപമായ ആളുകളുമായി ബന്ധപ്പെടുവാൻ നല്ല അവസരങ്ങൾ ഉണ്ടായെന്ന് വരാം. നിങ്ങൾ വിലപിടിപ്പിള്ള ലോഹങ്ങളും, കല്ലുകളും, ആഭരണങ്ങളും വാങ്ങും. ഈ കാലഘട്ടത്തിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കാരണം അവർക്ക് അപകട സാധ്യതകൾ ഏറെയാണ്.
Apr 17, 2023 - Jun 11, 2023
നിങ്ങളുടെ ഔദ്യോഗികപരമായ ഉയർച്ചയ്ക്കും കുത്തനെയുള്ള വളർച്ചയ്ക്കും ഈ കാലഘട്ടം ഉത്തമമായ ചവിട്ടുപടിയാണ്. കൂട്ടാളികളിൽ/പങ്കാളികളിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ള സാധ്യതയുണ്ട്. നീതികരമല്ലാത്ത മാർഗങ്ങളിലൂടെ സമ്പാദിക്കുവാനുള്ള പ്രവണത നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ ആത്മശിക്ഷണവും ആത്മനിരീക്ഷണവും കൂടാതെ ദൈനംദിന പ്രവർത്തികളിലുള്ള നിയന്ത്രണവും നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. മുതിർന്ന ഉദ്യോഗസ്ഥർ/അധികാരികളുമായി നിങ്ങൾക്ക് ഹൃദ്യമായ ബന്ധം ഉണ്ടാവുകയും നിങ്ങളുടെ വ്യവസായ വലയം വർദ്ധിക്കുകയും ചെയ്യും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളുടെ മനശാന്തിയെ അലട്ടും.
Jun 11, 2023 - Jul 30, 2023
ഈ കാലയളവ് നിങ്ങൾക്ക് എല്ലാ അധികാരവും കൊണ്ടുവരും. വിദേശബന്ധം നീണ്ട കാലയളവ് വരെ നിങ്ങളെ നല്ലരീതിയിൽ സഹായിക്കുകയും അത് അപ്രതീക്ഷിതമായ അധിക വരുമാനത്തിനും നിങ്ങൾ പരിശ്രമിക്കുന്ന അധികാരത്തിനുമുള്ള സ്രോതസ്സായിരിക്കുകയും ചെയ്യും. നിങ്ങളുടെ പരിശ്രമവും കഴിവിലുള്ള വിശ്വാസവും നിലനിർത്തിയാൽ, പൂർണ്ണമായും പുതിയൊരു സ്ഥാനത്തേക്ക് ഈ വർഷം നിങ്ങളെ നയിക്കും. കുടുംബാന്തരീക്ഷം വളരെ അധികം തുണയാകും. ദീർഘദൂര യാത്രകൾ ഫലവത്താകും. മതപരമായ കാര്യങ്ങളിൽ നിങ്ങൾ താത്പര്യം കാണിക്കുകയും കാരുണ്യപ്രവർത്തികൾ നടത്തുകയും ചെയ്യും.
Jul 30, 2023 - Sep 25, 2023
ഔദ്യോഗികമായി ബുദ്ധിമുട്ടുള്ള കാലയളവിലാണ് ഈ കാലഘട്ടം ആരംഭിക്കുന്നത്. പരിശ്രമത്തിലും അവസരത്തിലും താഴ്ച്ച അനുഭവപ്പെടും, ഔദ്യോഗികപരമായി അപ്രസക്തമായ പ്രവർത്തനങ്ങളിൽ വർദ്ധനവുണ്ടാകും. നഷ്ട സാധ്യതയുള്ളതിനാൽ പുതിയ നിക്ഷേപ പദ്ധതികളും സാഹസകരമായ ഇടപാടുകളും ഒഴിവാക്കേണ്ടതാണ്. പുതിയ പദ്ധതികൾ തുടങ്ങുന്നതും പുതിയ നിക്ഷേപങ്ങൾ നടത്തുന്നതും നല്ലതായിരിക്കുകയില്ല. ഉയർന്ന ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരിൽ നിന്നും സഹായം സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതെ നിങ്ങളുടെ സ്വന്തം കഴിവും ഉത്സാഹവും ഉപയോഗിക്കുന്നതായിരിക്കും നല്ലത്. മോഷണത്തിനുള്ള സാധ്യതയോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ ധന നഷ്ടമുണ്ടാകുവാനുള്ള സാധ്യതയോ കാണുന്നുണ്ട്. നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും കാര്യത്തിൽ ശരിയായ ശ്രദ്ധ നൽകുക. ആരുടെയെങ്കിലും മരണസംബന്ധമായ ദുഖവാർത്ത കേൾക്കുവാൻ ഇടവരും.
Sep 25, 2023 - Nov 16, 2023
ആരോഗ്യ പ്രശ്നങ്ങളാൽ ദുരിതം അനുഭവിക്കും. ആഡംബരത്തിനും ആനന്ദത്തിനും ചിലവഴിക്കാനുള്ള പ്രവണത ഉള്ളതിനാൽ പണം സൂക്ഷിക്കുവാൻ നിങ്ങൾ വളരെ ബുദ്ധിമുട്ടും. ലാഘവത്തോടെ ഊഹക്കച്ചവടത്തിൽ ഏർപ്പെടുവാൻ പറ്റിയ സമയമല്ല ഇത്. ബാലിശമായ ലഹളയും, തെറ്റിധാരണയും വാദപ്രതിവാദവും കുടുംബത്തിൻറ്റെ ശാന്തിയേയും പ്രസാദത്തെയും ബാധിക്കും. അസൂയാലുക്കളായ ആളുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നു വരാം, അവർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തുകയും അത് നിങ്ങളുടെ കുടുംബത്തിൻറ്റെ സന്തോഷം നശിപ്പിക്കുകയും ചെയ്യും ആയതിനാൽ അവരെ സൂക്ഷിക്കുക. സ്ത്രീകളാൽ പല പ്രശ്നങ്ങളും ഉണ്ടായേക്കാം അതിനാൽ അവരെ നിങ്ങൾ വളരെ ശ്രദ്ധിക്കണം.
Nov 16, 2023 - Dec 07, 2023
നിങ്ങളുടെ ആഴത്തിലുള്ള സഞ്ചാരതൃഷ്ണമൂലം ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. ഒരു മൂലയിൽ ഒതുങ്ങികൂടാൻ ഇഷ്ടമല്ലാത്ത നിങ്ങളുടെ പ്രകൃതം ചില സമ്മർദ്ദങ്ങൾ ഉണ്ടാക്കിയേക്കാം. മതപരമായ പ്രവർത്തനങ്ങളിലേക്ക് നിങ്ങളുടെ മനസ്സ് തിരിയുകയും, പുണ്യസ്ഥലങ്ങളിലേക്ക് നിങ്ങൾ യാത്ര നടത്തുകയും ചെയ്യും. ഈ കാലഘട്ടം തുടങ്ങുന്നത് ഔദ്യോഗിക ജീവിതത്തിൽ ചില മാറ്റങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാക്കി കൊണ്ടാകും. സ്വന്തക്കാരും ബന്ധുക്കളുമായുള്ള നിങ്ങളുടെ നല്ല ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചേക്കാം. നിങ്ങളുടെ ദൈനംദിന കാര്യങ്ങളിൽ ശരിയായ ശ്രദ്ധ ചെലുത്തുക. കുടുംബത്തിൻറ്റെ പ്രതീക്ഷകൾ നിറവേറ്റുവാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്നു വരില്ല. വ്യവസായ സംബന്ധമായ കാര്യങ്ങളിൽ ഏർപ്പെടുവാൻ ഇത് ഒട്ടും അനുയോജ്യമായ സമയമല്ല. നിങ്ങളുടെ മാതാവിന് ഇത് പരീക്ഷണ കാലമാണ്.
Dec 07, 2023 - Feb 06, 2024
എതിർവശത്ത്, പ്രിയപ്പെട്ടവരുമായുള്ള സ്നേഹബന്ധം നഷ്ട്പ്പെടുവാനും, തർക്കങ്ങൾ ഉണ്ടാകുവാനുമുള്ള നല്ല സാധ്യത ഉണ്ട്. ഈ സമയത്ത് മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ആരോഗ്യവും സാമ്പത്തികസ്ഥിതിയും പ്രതിസന്ധിയിലാണ്. നിങ്ങൾക്ക് മാനഹാനി സംഭവിക്കുകയോ പ്രശസ്തിയ്ക്ക് കോട്ടം തട്ടുകയോ ചെയ്യാം. അപ്രതീക്ഷിതമായി പണം വന്നുചേരുമെങ്കിലും ചിലവ് വളരെ കൂടുതലായിരിക്കുമെന്നത് പറയേണ്ടതില്ല. അപകടങ്ങൾ ഈ കാലയളവിൻറ്റെ പ്രത്യേകത ആയതിനാൽ, അധികം ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. യാത്രകൾ ഫലപ്രദമാകുകയില്ല, ആയതിനാൽ അവ ഒഴിവാക്കുക.