എതിരാളികൾ ജാതകന് വഴിതടസ്സം നിൽക്കുവാൻ ഭയപ്പെടും. നിയമയുദ്ധങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ പേരും, പ്രശസ്തിയും, പണവും, വിജയവും ആസ്വദിക്കും. സഹോദരന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നും നല്ല പിന്തുണ കാണുന്നു. നിങ്ങൾ മതപരമായ സ്ഥലങ്ങൾ സന്ദർശിക്കുകയും ആളുകളിൽ നിന്നും സഹായം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിനും പ്രയത്നത്തിനുമുള്ള വിജയം ലഭിക്കും.
Feb 18, 2025 - Apr 11, 2025
വരുമാനനില വർദ്ധിക്കുകയും ബാങ്ക് ബാലൻസ് മെച്ചപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ പറ്റിയ സമയമാണിത്. പുതിയ സുഹൃത്തുക്കളും ബന്ധങ്ങളും അവർ വഴിയുള്ള നേട്ടങ്ങളുമാണ് ഈ കാലഘട്ടം സൂചിപ്പിക്കുന്നത്. മുൻപുള്ള ജോലിയും, അതുപോലെ പുതുതായി ആരംഭിക്കുന്ന ജോലിയും നല്ലതും ആഗ്രഹിക്കുന്നതായ ഫലം നൽക്കും, നിങ്ങൾ താലോലിക്കുന്ന ആഗ്രഹങ്ങൾ സഫലീകരിക്കും. പുതിയ കച്ചവടത്തിലോ കരാറുകളിലോ നിങ്ങൾ ഏർപ്പെടാം. നിങ്ങളുടെ മേലധികാരികളിൽ നിന്നോ സ്വാധീനതലങ്ങളിൽ ഇരിക്കുന്നതോ ഉത്തരവാദിത്വമുള്ള ആളുകളോ വഴി നിങ്ങൾക്ക് സഹായങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ കാലയളവിൽ മൊത്തത്തിലുള്ള സമൃദ്ധിയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതപങ്കാളിയുമായുള്ള ബന്ധത്തിൽ പ്രത്യേക ശ്രദ്ധയും ചില മുൻകരുതലുകളും ആവശ്യമാണ്.
Apr 11, 2025 - May 02, 2025
ഔദ്യോഗികമായും വ്യക്തിപരമായും ഉള്ള പങ്കാളിത്തം ഈ വർഷം നല്ലതാണ്. എന്നിരുന്നാലും, വളരെ നാളായി നിങ്ങൾ അത്യധികമായി കാത്തിരുന്ന, ജീവിതം തന്നെ മാറ്റിമറിക്കാവുന്ന ആ പ്രധാനപ്പെട്ട അനുഭവം ഉണ്ടായേക്കാം. ആശയവിനിമയവും ചർച്ചകളും നിങ്ങൾക്ക് അനുകൂലമാവുകയും പുതിയ അവസരങ്ങൾ കൊണ്ട് വരികയും ചെയ്യും. നിങ്ങൾ വളരെ ഉദാരമാവുകയും ആളുകളെ സഹായിക്കുകയും ചെയ്യും. വ്യാവസായികം/ജോലിസംബന്ധം മുതലായ അടിക്കടിയുള്ള യാത്രകളാൽ നിങ്ങൾക്ക് ഭാഗ്യം കൈവരും. ജോലിയുണ്ടെങ്കിൽ, സേവന ചുറ്റുപാട് മെച്ചപ്പെടും.
May 02, 2025 - Jul 02, 2025
ആഡംബരത്തിനും ആനന്ദത്തിനുമായി ഈ കാലയളവിൽ നിങ്ങൾ കൂടുതൽ ചിലവഴിക്കും പക്ഷെ അതൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. പ്രണയബന്ധത്തിൽ നിരാശയും കുടുംബജീവിതത്തിൽ പ്രശ്നങ്ങളും നേരിടേണ്ടി വരാം. നിങ്ങളുടെ എതിരാളികൾ നിങ്ങളെ ദ്രോഹിക്കുവാൻ സാദ്ധ്യമായ ഏതൊരു മാർഗ്ഗത്തിലൂടെയും ശ്രമിക്കും ആയതിനാൽ വ്യക്തിപരമോ ഔദ്യോഗികപരമോ ആയ കാര്യങ്ങളിൽ ഇടപെടുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. കുടുംബാഗങ്ങളുടെ ആരോഗ്യപ്രശ്നത്താൽ നിങ്ങൾ വ്യാകുലപ്പെടേണ്ടി വരുമെന്ന് കാണാം. സാമ്പത്തികമായി നിങ്ങൾക്ക് മോശസമയം അല്ലെങ്കിലും നിങ്ങളുടെ ചിലവുകളിന്മേൽ നിയന്ത്രണം വേണം. നിങ്ങളുടെ ആരോഗ്യത്തിൽ ശരിയായ ശ്രദ്ധ ചെലുത്തുക.
Jul 02, 2025 - Jul 20, 2025
നിങ്ങളുടെ പ്രണയ ജീവിതത്തിന് കുറച്ച് ആസ്വാദ്യത കൂട്ടാവുന്ന വർഷമാണിത്. നിങ്ങളുടെ ഉടമ്പടികളിലും കരാറുകളിലും നിന്ന് ഫലപ്രാപ്തി ലഭിക്കുവാൻ ശ്രേഷ്ടമായ വർഷമാണിത്. ഏതൊരു ഇടപാടിൽ ഉൾപ്പെട്ടാലും അത് നിങ്ങൾക്ക് ഉറപ്പായും അനുകൂലമായിത്തീരുവാൻ പറ്റിയ സമയമാണ് ഇത്. വ്യവസായത്തിലും മറ്റ് സംരംഭങ്ങളിൽ നിന്നും ലഭിക്കുന്ന ആദായം വർദ്ധിക്കുകയും നിങ്ങളുടെ പദവിയും അന്തസ്സും ഉയരുകയും ചെയ്യും. ഇപ്പോൾ നിങ്ങളുടെ സ്വകാര്യജീവിത മേഖല മുഴുവനായും ഏകീകരിക്കുവാൻ ആവശ്യത്തിനു മുൻ ഉപാദികളുണ്ട്. നിങ്ങൾ വാഹനങ്ങളും മറ്റ് സുഖസൗകര്യങ്ങളും സ്വന്തമാക്കും. നിങ്ങളുടെ കുടുംബജീവിതത്തിന് പദവിയും അന്തസ്സും കൂട്ടിച്ചേർക്കുവാനുള്ള സമയമാണിത്. വരുമാനത്തിൽ സ്പഷ്ടമായ ഉയർച്ച രേഖപ്പെടുത്തിയിരിക്കുന്നു.
Jul 20, 2025 - Aug 19, 2025
ഈ കാലഘട്ടം നിങ്ങൾക്ക് കുത്തനെ ഉയരുവാനും ഔദ്യോഗികപരമായി വളരുവാനും പറ്റിയ ശ്രേഷ്ടമായ ചവിട്ടുപടിയാണ്. നിങ്ങളുടെ സഹായിയോ/പങ്കാളിയോ ഉപകാരപ്രദമാകുവാനുള്ള സാധ്യതയുണ്ട്. പങ്കാളിയിൽ നിന്നും സന്തോഷം ലഭിക്കും. പ്രേമവും പ്രണയവും ഉയർന്ന് നിൽക്കും. വിദേശയാത്രകളും വ്യപാരങ്ങളും ലാഭകരമാകും. ആരോഗ്യപരമായ പ്രശ്നങ്ങൾ നിങ്ങളുടെ മനശാന്തിയെ അലട്ടും. നിങ്ങളുടെ ആത്മശിക്ഷണവും, ആത്മനിരീക്ഷണവും ദൈനംദിന കാര്യക്രമവും നിങ്ങൾക്ക് സഹായകമായി തീരും. പനിയേയും വാതത്താലുള്ള വേദനയും സൂക്ഷിക്കുക. ഈ കാലഘട്ടത്തിൽ നിങ്ങളുടെ ജീവിത പങ്കാളിക്കും അസുഖങ്ങൾ ഉണ്ടാകാം എന്ന് സൂചിപ്പിക്കുന്നു.
Aug 19, 2025 - Sep 10, 2025
ഈ കാലയളവിൽ നിങ്ങൾ ശാരീരികമായും മാനസികമായും ധൈര്യശാലി ആയിരിക്കും. ഇത് നിങ്ങളുടെ ബന്ധുക്കൾക്ക് പ്രത്യേകിച്ച് സഹോദരന്മാർക്ക് ഉയർച്ച ഉണ്ടാകുവാൻ പറ്റിയ സമയമാണ്. വിജയം ഉറപ്പുള്ളതിനാൽ ഔദ്യോഗിക ജീവിതത്തിൽ ഉയർച്ചക്കായി ശ്രമിക്കാവുന്നതാണ്. ഭൗതിക വസ്തുക്കളുടെ നേട്ടം സൂചിപ്പിക്കുന്നു. ശത്രുക്കൾക്ക് നിങ്ങളെ പിന്തള്ളുവാൻ കഴിയില്ല. ഈ കാലയളവിൽ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കും. നിങ്ങൾ വിജയിയായി തീരും.
Sep 10, 2025 - Nov 04, 2025
ഈ കാലഘട്ടത്തിൽ സ്ഥലമാറ്റവും ജോലി മാറ്റവും രേഖപ്പെടുത്തിയിരിക്കുന്നു. മാനസിക ആകുലതയാൽ നിങ്ങൾ ക്ലേശിക്കും. നിങ്ങൾക്ക് മനസമാധാനം ലഭിച്ചുവെന്ന് വരില്ല. കുടുംബാംഗങ്ങളുടെ മനോഭാവം തികച്ചും വ്യത്യസ്തമായിരിക്കും. വലിയ നിക്ഷേപങ്ങൾ നടത്തരുത് എന്തെന്നാൽ, നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ കാര്യങ്ങൾ നടന്നുവെന്ന് വരില്ല. നിങ്ങളുടെ സുഹൃത്തുക്കളും കൂട്ടാളികളും അവരുടെ വാഗ്ദാനം പാലിക്കില്ല. ചീത്ത കൂട്ടുകാരെ സൂക്ഷിക്കണം, എന്തെന്നാൽ അവരാൽ നിങ്ങളുടെ പ്രശസ്തിയ്ക്ക് കോട്ടം സംഭവിക്കാം. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാം എന്നതിനാൽ നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ആയതിനാൽ യാത്രകൾ ഇപ്പോൾ ആസൂത്രണം ചെയ്യേണ്ട. ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള സാധ്യതയും ഉണ്ട്.
Nov 04, 2025 - Dec 22, 2025
നിങ്ങളുടെ സംഗീതപരമായ കഴിവ് പങ്ക് വെക്കുന്നതിൽ നിങ്ങൾ ആനന്ദിക്കുകയും, പുതിയ സംഗീത രചന രൂപം നൽകുകയും ചെയ്യുവാനുള്ള ശക്തമായ സാധ്യതയുണ്ട്. ജോലി സംബന്ധമായതോ സാമൂഹികമായതോ ആയ നിങ്ങളുടെ ഉന്നത തത്ത്വങ്ങൾ വളരെ വിജയകരമായി പ്രകടിപ്പിക്കും. നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. ഉറപ്പായും പണം നിങ്ങളുടെ വഴിയേ വരുകയും കൂടാതെ നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളേയും, സ്വപ്നങ്ങളേയും തത്വശാസ്ത്രങ്ങളേയും അവ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. ശത്രുക്കൾക്ക് നിങ്ങളെ അതിജീവിക്കുവാൻ കഴിയുകയില്ല. മൊത്തത്തിൽ, ഈ കാലഘട്ടത്തിൽ സന്തോഷം ഉറപ്പാണ്. കുടുംബാംഗങ്ങളുടെ എണ്ണം വർദ്ധിക്കാം.
Dec 22, 2025 - Feb 18, 2026
ഈ കാലയളവിൽ നിങ്ങൾ ശാരീരികമായും മാനസികമായും വളരെ ധൈര്യശാലി ആയിരിക്കും. ഇത് നിങ്ങളുടെ ബന്ധുക്കൾക്ക് നല്ല സമയമാണ്. വിജയം ഉറപ്പുള്ളതിനാൽ ഔദ്യോഗിക ജീവിതത്തിനായ് പരിശ്രമങ്ങൾ നടത്തുക. ഭൗതികവസ്തുക്കളുടെ നേട്ടവും സൂചിപ്പിക്കുന്നു. ഈ കാലയളവിൽ നിങ്ങൾ വസ്തുവും യന്ത്രങ്ങളും വാങ്ങും. വ്യാപാരത്തിലും വ്യവസായത്തിലും ഗണ്യമായ നേട്ടം ഉറപ്പാണ്. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളെ തരംതാഴ്ത്താൻ കഴിയുകയില്ല. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരുമായി നിങ്ങൾ ബന്ധം സ്ഥാപിക്കും. പ്രണയ ജീവിതത്തെ സംബന്ധിച്ച് ഇത് വളരെ നല്ല സമയമാണ്. കുടുംബാംഗങ്ങളിൽ നിന്നും മുഴുവൻ പിന്തുണയും നിങ്ങൾക്ക് ലഭിക്കും.