നിങ്ങൾ എല്ലാവിധ സമൃദ്ധിയും സ്വസ്ഥതയും ആസ്വദിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ച് സന്തുഷ്ടകരമായ ഒരു ജീവിതം നയിക്കുന്ന കാലഘട്ടമാണിത്. നിങ്ങളുടെ പേരും പ്രശസ്തിയും വർദ്ധിച്ചുകൊണ്ടിരിക്കും. നിങ്ങൾക്ക് സ്ഥാനകയറ്റമോ അന്തസ്സ് മെച്ചപ്പെടുകയോ ചെയ്യാം. മന്ത്രിമാരും സർക്കരും നിങ്ങളെ അനുകൂലിക്കും. നിങ്ങൾ ബന്ധുക്കളെയും സമൂഹത്തെയും സഹായിക്കും.
May 15, 2024 - Jul 15, 2024
ബൃഹത്തായ ക്രിയാത്മകതയും ബൗദ്ധികമായ ഉന്മേഷവുമാണ് ഈ കാലയളവിൽ നിങ്ങൾക്കുള്ള പ്രവണത. നിങ്ങൾക്ക് കാവ്യാത്മകത അനുഭവപ്പെടുകയും നിങ്ങളുടെ ജോലിയെ ഒരു കലയായ് കാണുകയും പുതിയ ആശയങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യും. ബന്ധങ്ങളും ആശയവിനിമയവും കൂടുതൽ അവസരങ്ങൾ നൽകുകയും ഇത് വികസനത്തിനുള്ള അന്തർലീന ശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യും. ധൈര്യപൂർണ്ണമായ പ്രവർത്തികളും നിങ്ങളിലെ തികഞ്ഞ പ്രതിഭയും പണവും ആത്മീയതയും തുല്യ അളവിൽ ലഭ്യമാക്കും. യോജിപ്പുള്ള കുടുംബജീവിതം ഉറപ്പാണ്. ചെറിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ഗൃഹനിർമ്മാണമോ വാഹനം വാങ്ങുകയോ ചെയ്യുന്നതായി കാണുന്നു. വളരെ ഗുണകരമായ കാലഘട്ടമാണിത്.
Jul 15, 2024 - Aug 02, 2024
പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ ഉണ്ടായേക്കാം. ബന്ധുക്കളുമായി സ്നേഹപൂർവമായ ബന്ധം നിലനിർത്തുന്നത് ഉചിതമായിരിക്കും. ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ദീർഘകാല രോഗാവസ്ഥ കാണുന്നു. ജീവിത പങ്കാളിയുടെയും മക്കളുടെയും ആരോഗ്യസ്ഥിതി പരിശോധിച്ചിരിക്കേണ്ടതാണ്. നിന്ദ്യമായ ഇടപാടുകൾ ഉപേക്ഷിക്കേണ്ടതാണ്. എല്ലാകാര്യങ്ങളും ഉറപ്പുവരുത്തിയതിനു ശേഷമേ വ്യാപാരകാര്യങ്ങളിൽ ഇടപെടാവൂ. തൊലിയിൽ ഉണ്ടാവുന്ന കുരുക്കളാൽ നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കും.
Aug 02, 2024 - Sep 02, 2024
സാമ്പത്തിക സ്ഥിരതയുടെ കാലഘട്ടമാണിത്. ഈ കാലഘട്ടത്തിൽ നിങ്ങളുടെ ആഗ്രഹങ്ങളിലും പ്രതീക്ഷകളിലും പ്രവർത്തിച്ച് അവ കുറച്ചുകൂടി മെച്ചപ്പെടുത്തുവാൻ കഴിയും. ഇത് പ്രേമത്തിനും പ്രണയത്തിനും അനുയോജ്യമായ സമയമാണ്. നിങ്ങൾ പുതിയ സുഹൃത്ബന്ധങ്ങൾ സ്ഥാപിക്കും, അത് നിങ്ങൾക്ക് വളരെ സഹായകരവും പരിതോഷികം അർഹിക്കുന്നതും ആയിരിക്കും. അറിവുള്ള ആളുകളിൽ നിന്ന് ആദരവും ബഹുമാനവും നിങ്ങൾ ആസ്വദിക്കുകയും എതിർലിംഗക്കാർക്കിടയിൽ നിങ്ങൾ പ്രിയങ്കരനാവുകയും ചെയ്യും. ബഹുദൂര യാത്രകളും സൂചിപ്പിക്കുന്നു.
Sep 02, 2024 - Sep 23, 2024
ഇതു നിങ്ങൾക്ക് തിളക്കമാർന്ന കാലമാണ് അതിനാൽ, അതിൻറ്റെ ഫലം നേടിയെടുക്കുവാൻ ശ്രമിക്കണം. നിങ്ങളുടെ എല്ലാവിധ സമ്മർദ്ധങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിച്ചേക്കാം. കുടുംബാന്തരീക്ഷവും ഔദ്യോഗിക അന്തരീക്ഷവും നിങ്ങൾക്ക് തുണയായിരിക്കും. വാഹനം ഓടിക്കുമ്പോൾ നിങ്ങൾ അല്പം ശ്രദ്ധക്കണം. നിങ്ങൾ ശത്രുക്കളെ തവിടുപൊടിയാക്കുവാൻ പ്രാപ്തനായതിനാൽ നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ അഭിമുഖീകരിക്കുവാൻ ഭയക്കും. നിങ്ങൾ ധൈര്യശാലിയാവുകയും ഔദ്യോഗിക ഉന്നതി ഉണ്ടാകുകയും ചെയ്യും.
Sep 23, 2024 - Nov 17, 2024
ലാഭകരമായ ഇടപാടുകളിൽ ഉൾപ്പെടുന്നതിനുള്ള നല്ല സാധ്യത കാണുന്നു. നിങ്ങൾ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യതയും ഉണ്ട്. ഔദ്യോഗികപരവും വ്യക്തിപരവുമായ ചുമതലകൾ ബുദ്ധിപരമായി തുലനം ചെയ്യുവാൻ നിങ്ങൾ പ്രാപ്തനാവുകയും ജീവിതത്തിൽ പ്രാധാന്യമുള്ള ഈ രണ്ടു വശങ്ങളും നിങ്ങളാൽ കഴിയുന്ന വിധം മികവുറ്റതാക്കുകയും ചെയ്യും. നിങ്ങളുടെ ഏറ്റവും പരിപോഷിപ്പിക്കപ്പെട്ട ആഗ്രഹങ്ങൾ ബുദ്ധിമുട്ടുകളോടുകൂടിയേ സഫലീകരിക്കുകയുള്ളുവെങ്കിലും ഒടുക്കം അത് സമൃദ്ധിയും പ്രശസ്തിയും കൂടാതെ നല്ല വരുമാനം അല്ലെങ്കിൽ ലാഭവും കൊണ്ടുവരും. മുഖാമുഖങ്ങളിൽ നിങ്ങൾ വിജയിക്കുകെകയും മത്സരങ്ങളിൽ നിങ്ങൾ വിജയിയായി ഉയർന്നുവരുകയും ചെയ്യും.
Nov 17, 2024 - Jan 04, 2025
ഇപ്പോൾ നിങ്ങൾ നിങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും അമിതഭാരം വഹിക്കുവാനുള്ള സാധ്യത ഒഴിവാക്കുകയും, അങ്ങനെ ദീർഘകാലം മുന്നോട്ട് പോകുവാൻ നിങ്ങൾക്ക് കഴിയും ചെയ്യും. ചില നിരാശകൾ ഉണ്ടാകാം. നിങ്ങളുടെ ധൈര്യവും ദൃഢവിശ്വാസവും നിങ്ങളുടെ ശക്തമായ ഗുണങ്ങളാണ്, പക്ഷെ ദൃഢസ്വഭാവിയായതിനാൽ അത് കുറച്ച് വേദനിപ്പിച്ചേക്കാം. വലിയ നിക്ഷേപങ്ങൾ അരുത് കാരണം അത് നിങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമായി മാറിയെന്ന് വരാം. നിങ്ങളുടെ സുഹൃത്തുക്കളിൽനിന്നും കൂട്ടാളികളിൽ നിന്നും ശരിയായ സഹായം ലഭിച്ചില്ലെന്ന് വരാം. കുടുംബാംഗങ്ങളുടെ പ്രകൃതം തീർത്തും വ്യത്യസ്തമായിരിക്കും. ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാവുകയും ജലദോഷം, പനി, കർണ്ണ രോഗങ്ങൾ, ഛർദ്ദി എന്നീ രോഗങ്ങൾ പിടിപെടുകയും ചെയ്യാം.
Jan 04, 2025 - Mar 03, 2025
ജോലി സംബന്ധമായ കാര്യങ്ങൾ ശരാശരിയിലും താഴെ ആയിരിക്കുകയും കൂടാതെ അതൃപ്തികരമായിരിക്കുകയും ചെയ്യും. ഈ കാലയളവിൽ ജോലി ചെയ്യുന്ന സാഹചര്യം അസന്തുലിതവും സമ്മർദ്ദം നിറഞ്ഞതുമായിരിക്കും. സാഹസം ഏറ്റെടുക്കുവാനുള്ള ആവേശം പൂർണ്ണമായും ഒഴിവാക്കണം. ഈ കാലയളവിൽ നിങ്ങൾ ബൃഹത്തായ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഔദ്യോഗികപരമായ ജോലിയാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ, ഈ വർഷം പ്രതിബന്ധങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരും. ചില ആശയകുഴപ്പങ്ങളും അസ്ഥിരതയും ഉണ്ടാകാം. നിങ്ങളുടെ സ്വന്തം ആളുകളിൽ നിന്നും പൂർണ്ണമായ സഹായം ലഭിച്ചില്ലെന്ന് വരാം. നിങ്ങൾക്ക് എതിരായി ചില നിയമ നടപടികൾക്കുള്ള സാധ്യതയും കാണുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അനാരോഗ്യം നിങ്ങളിൽ ആകാംക്ഷ ഉളവാക്കിയേക്കാം. ഈ കാലയളവിൽ സന്താനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകാം. ഈ കാലയളവിൽ മാറ്റങ്ങൾ ഒഴിവാക്കി ഒതുങ്ങി ജീവിക്കുക.
Mar 03, 2025 - Apr 24, 2025
സംതൃപ്തി തോന്നിക്കുന്ന വിധം നിങ്ങൾ നേട്ടങ്ങൾ കൈവരിച്ച വളരെ സമൃദ്ധമായ വർഷമാണിത്. ഈ കാലഘട്ടത്തിൽ ജീവിതം വളരെ ശുഭാപ്തി വിശ്വാസവും ഊർജ്ജസ്വലതയും നിറഞ്ഞ ഒന്നായി നിങ്ങൾ ആസ്വദിക്കും. യാത്രയ്ക്കും പഠനത്തിനും ജീവിത പുരോഗതിക്കും ധാരാളം അവസരങ്ങൾ ഉണ്ടാകും. നിങ്ങളുടെ കർത്തവ്യമണ്ഡലത്തിൽ എതിർലിംഗക്കാർ സഹായകമാകുമെന്ന് നിങ്ങൾ അറിയും. അത്യധികമായി അർഹിക്കുന്ന ആദരവ് നിങ്ങൾക്ക് ലഭിക്കുകയും നിങ്ങളുടെ ജീവിതം കൂടുതൽ സ്ഥിരതയുള്ളതായി തീരുകയും ചെയ്യും. ഊഹാടിസ്ഥാനത്തിലുള്ള പ്രവൃത്തികൾ ലാഭകരമായിരിക്കും. വാഹനവും സ്ഥലവും സ്വന്തമാക്കും.
Apr 24, 2025 - May 15, 2025
ഇത് നിങ്ങൾക്ക് അത്ര വിജയകരമായ കാലഘട്ടമല്ല. അനാവശ്യ ചിലവുകളിൽ നിങ്ങൾ ഉൾപ്പെടാമെന്നതിനാൽ അവയ്ക്കുമേൽ ഒരു നിയന്ത്രണം ആവശ്യമാണ്. എല്ലാ തരത്തിലുമുള്ള ഊഹാപോഹങ്ങൾ ഒഴിവാക്കണം. ജോലിഭാരം കൂടുതലായതിനാൽ നിങ്ങൾ കഠിന പരിശ്രമം ചെയ്യേണ്ടി വരും. കാലം അനുകൂലമല്ലാത്തതിനാൽ വ്യവസായ സംബന്ധമായ സാഹസങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കരുത്. ശത്രുക്കൾ നിങ്ങളുടെ പ്രതിഛായയെ തകർക്കുവാൻ ശ്രമിക്കും. കുടുംബാന്തരീക്ഷം അത്ര ഐക്യമുള്ളതായിരിക്കുകയില്ല. നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ ഉത്കണ്ഠയ്ക്ക് കാരണമാകും. മന്ത്രങ്ങളിലേക്കും ആദ്ധ്യാത്മിക അനുഷ്ഠാനങ്ങളിലേക്കും നിങ്ങൾ തിരിയാം.