ജീവിതത്തിൻറ്റെ വിവിധ മേഖലകളിൽ നിന്നും അംഗീകാരം ലഭിക്കുവാൻ നിങ്ങളുടെ ബുദ്ധിവൈഭവം നിങ്ങളെ സഹായിക്കും. ഉദ്യോഗത്തിലും വ്യവസായത്തിലും നിങ്ങൾ ശോഭിക്കും. കുടുംബത്തിൽ ഒരു കുഞ്ഞിൻറ്റെ പിറവി നിങ്ങൾക്ക് സന്തോഷവും ആനന്ദവും നൽകും. നിങ്ങൾക്ക് അറിവിനും മതപരമായ പഠനത്തിനും വേണ്ടിയുള്ള വിശേഷപ്പെട്ട കാലഘട്ടമാണിത്. മതപരമായ സ്ഥലങ്ങളിലോ വിനോദത്തിനു വേണ്ടിയുള്ള സ്ഥലങ്ങളിലോ നിങ്ങൾ സന്ദർശനം നടത്തും. ഭരണാധികാരികളിൽ നിന്നും ഉന്നത അധികാരികളിൽ നിന്നും നിങ്ങൾക്ക് ആദരവും അംഗീകാരവും ലഭിക്കും.
Apr 6, 2023 - May 31, 2023
ഈ കാലഘട്ടത്തിൽ സ്ഥലമാറ്റവും ജോലി മാറ്റവും രേഖപ്പെടുത്തിയിരിക്കുന്നു. മാനസിക ആകുലതയാൽ നിങ്ങൾ ക്ലേശിക്കും. നിങ്ങൾക്ക് മനസമാധാനം ലഭിച്ചുവെന്ന് വരില്ല. കുടുംബാംഗങ്ങളുടെ മനോഭാവം തികച്ചും വ്യത്യസ്തമായിരിക്കും. വലിയ നിക്ഷേപങ്ങൾ നടത്തരുത് എന്തെന്നാൽ, നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ കാര്യങ്ങൾ നടന്നുവെന്ന് വരില്ല. നിങ്ങളുടെ സുഹൃത്തുക്കളും കൂട്ടാളികളും അവരുടെ വാഗ്ദാനം പാലിക്കില്ല. ചീത്ത കൂട്ടുകാരെ സൂക്ഷിക്കണം, എന്തെന്നാൽ അവരാൽ നിങ്ങളുടെ പ്രശസ്തിയ്ക്ക് കോട്ടം സംഭവിക്കാം. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാം എന്നതിനാൽ നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ആയതിനാൽ യാത്രകൾ ഇപ്പോൾ ആസൂത്രണം ചെയ്യേണ്ട. ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള സാധ്യതയും ഉണ്ട്.
May 31, 2023 - Jul 18, 2023
എങ്ങനെയായാലും, കാലവും ഭാഗ്യവും നിങ്ങളിലും നിങ്ങളുടെ പ്രവർത്തികളിലും വെളിച്ചം വീശും. നിങ്ങളുടെ പ്രയത്നങ്ങൾക്ക് അംഗീകാരം ലഭിക്കുകയും മറ്റുള്ളവർ നിങ്ങളെ തിരിച്ചറിയുകയും നിങ്ങളെ ഉറ്റുനോക്കുകയും ചെയ്യുന്ന നല്ല സമയമാണിത്. നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങൾ അഭിവൃദ്ധിയാർന്നതായി തീരും എന്നത് എടുത്ത് പറയേണ്ട കാര്യമില്ല. കുട്ടികളാൽ നിങ്ങൾക്ക് സന്തോഷം കൈവരും. അടുത്ത് തന്നെ യാത്രകൾ ഉണ്ടാവുകയും ആളുകൾ നിങ്ങളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുകയും ചെയ്യും. ധ്യാനത്തിനും മനുഷ്യ നിലനിൽപ്പ് സംബന്ധിച്ച സത്യത്തെക്കുറിച്ചുള്ള അന്വേഷണത്തിനും ഈ കാലയളവ് കാരണമാകും.വിലപിടിപ്പുള്ളതും വിരളമായതുമായ ചില നേട്ടങ്ങൾ ഉണ്ടാകും. മൊത്തത്തിൽ, ഈ കാലഘട്ടം വളരെ ഫലപ്രദമാണ്.
Jul 18, 2023 - Sep 14, 2023
ഈ കാലഘട്ടത്തിലുടനീളം നിങ്ങളുടെ പ്രതിഛായ ശരാശരി നിലവാരത്തിലുള്ളതായിരിക്കും. നിങ്ങൾ നിങ്ങളുടെ നേട്ടങ്ങളിൽ മാത്രം ശ്രദ്ധചെലുത്താതെ തൊഴിൽപരമായ പുരോഗതിക്കായി പ്രവർത്തിക്കുക. ഈ കാലയളവിൽ ഉണ്ടാകുന്ന വ്യക്തിപരമായ പ്രശ്നങ്ങളും ചെറിയ ആരോഗ്യ പ്രശ്നങ്ങളും ജോലിയെ പ്രതികൂലമായി ബാധിക്കാം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വെല്ലുവിളികളും പുതുതായ തിരഞ്ഞെടുക്കലുകളും ഉണ്ടാകാം. പുതിയ പദ്ധതികൾ പൂർണ്ണമായും ഒഴിവാക്കണം. തൊഴിൽ മേഖലയിലെ മത്സരവും നിങ്ങളുടെ ശാഠ്യവും ഈ കാലയളവിൽ ചില പ്രതിബന്ധങ്ങൾ ഉണ്ടാക്കിയേക്കാം. സ്ഥലമോ യന്ത്രങ്ങളോ വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നീട്ടിവയ്ക്കുക.
Sep 14, 2023 - Nov 05, 2023
ഇത് നിങ്ങൾക്ക് അത്ര തൃപ്തികരമായ കാലഘട്ടമല്ല. അനിയന്ത്രിതമായി പെട്ടന്ന് സാമ്പത്തിക നഷ്ടം സംഭവിക്കാം. പരിശ്രമങ്ങളിൽ ഉള്ള പരാജയം നിങ്ങളെ അസ്വസ്ഥനാക്കാം. ജോലിഭാരം വളരെ കൂടുതൽ ആയതിനാൽ നിങ്ങൾ കഠിനപരിശ്രമം ചെയ്യേണ്ടിവരും. കുടുംബജീവിതവും മാനസികസമ്മർദ്ധം ഉണ്ടാക്കും. ഈ കാലഘട്ടം നിങ്ങൾക്ക് തീരെ അനുയോജ്യമല്ലാത്തതിനാൽ വ്യവസായ സംബന്ധമായ കാര്യങ്ങളിൽ സാഹസമരുത്. എതിരാളികൾ നിങ്ങളുടെ പ്രതിഛായയ്ക്ക് മങ്ങൽ വരുത്തുവാൻ ശ്രമിക്കും. അനിയന്ത്രിതമായ അനാവശ്യ ചിലവുകളും നിങ്ങൾക്ക് ഉണ്ടായേക്കാം. ആരോഗ്യവും ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ച്, പ്രായമായവർക്ക് കഫം, ജലദോഷം മുതലായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.
Nov 05, 2023 - Nov 26, 2023
ഔദ്യോഗികമായും വ്യക്തിപരമായും ഉള്ള പങ്കാളിത്തം ഈ വർഷം നല്ലതാണ്. എന്നിരുന്നാലും, വളരെ നാളായി നിങ്ങൾ അത്യധികമായി കാത്തിരുന്ന, ജീവിതം തന്നെ മാറ്റിമറിക്കാവുന്ന ആ പ്രധാനപ്പെട്ട അനുഭവം ഉണ്ടായേക്കാം. ആശയവിനിമയവും ചർച്ചകളും നിങ്ങൾക്ക് അനുകൂലമാവുകയും പുതിയ അവസരങ്ങൾ കൊണ്ട് വരികയും ചെയ്യും. നിങ്ങൾ വളരെ ഉദാരമാവുകയും ആളുകളെ സഹായിക്കുകയും ചെയ്യും. വ്യാവസായികം/ജോലിസംബന്ധം മുതലായ അടിക്കടിയുള്ള യാത്രകളാൽ നിങ്ങൾക്ക് ഭാഗ്യം കൈവരും. ജോലിയുണ്ടെങ്കിൽ, സേവന ചുറ്റുപാട് മെച്ചപ്പെടും.
Nov 26, 2023 - Jan 26, 2024
ആഡംബരത്തിനും ആനന്ദത്തിനുമായി ഈ കാലയളവിൽ നിങ്ങൾ കൂടുതൽ ചിലവഴിക്കും പക്ഷെ അതൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. പ്രണയബന്ധത്തിൽ നിരാശയും കുടുംബജീവിതത്തിൽ പ്രശ്നങ്ങളും നേരിടേണ്ടി വരാം. നിങ്ങളുടെ എതിരാളികൾ നിങ്ങളെ ദ്രോഹിക്കുവാൻ സാദ്ധ്യമായ ഏതൊരു മാർഗ്ഗത്തിലൂടെയും ശ്രമിക്കും ആയതിനാൽ വ്യക്തിപരമോ ഔദ്യോഗികപരമോ ആയ കാര്യങ്ങളിൽ ഇടപെടുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. കുടുംബാഗങ്ങളുടെ ആരോഗ്യപ്രശ്നത്താൽ നിങ്ങൾ വ്യാകുലപ്പെടേണ്ടി വരുമെന്ന് കാണാം. സാമ്പത്തികമായി നിങ്ങൾക്ക് മോശസമയം അല്ലെങ്കിലും നിങ്ങളുടെ ചിലവുകളിന്മേൽ നിയന്ത്രണം വേണം. നിങ്ങളുടെ ആരോഗ്യത്തിൽ ശരിയായ ശ്രദ്ധ ചെലുത്തുക.
Jan 26, 2024 - Feb 13, 2024
നിങ്ങളുടെ പ്രണയ ജീവിതത്തിന് കുറച്ച് ആസ്വാദ്യത കൂട്ടാവുന്ന വർഷമാണിത്. നിങ്ങളുടെ ഉടമ്പടികളിലും കരാറുകളിലും നിന്ന് ഫലപ്രാപ്തി ലഭിക്കുവാൻ ശ്രേഷ്ടമായ വർഷമാണിത്. ഏതൊരു ഇടപാടിൽ ഉൾപ്പെട്ടാലും അത് നിങ്ങൾക്ക് ഉറപ്പായും അനുകൂലമായിത്തീരുവാൻ പറ്റിയ സമയമാണ് ഇത്. വ്യവസായത്തിലും മറ്റ് സംരംഭങ്ങളിൽ നിന്നും ലഭിക്കുന്ന ആദായം വർദ്ധിക്കുകയും നിങ്ങളുടെ പദവിയും അന്തസ്സും ഉയരുകയും ചെയ്യും. ഇപ്പോൾ നിങ്ങളുടെ സ്വകാര്യജീവിത മേഖല മുഴുവനായും ഏകീകരിക്കുവാൻ ആവശ്യത്തിനു മുൻ ഉപാദികളുണ്ട്. നിങ്ങൾ വാഹനങ്ങളും മറ്റ് സുഖസൗകര്യങ്ങളും സ്വന്തമാക്കും. നിങ്ങളുടെ കുടുംബജീവിതത്തിന് പദവിയും അന്തസ്സും കൂട്ടിച്ചേർക്കുവാനുള്ള സമയമാണിത്. വരുമാനത്തിൽ സ്പഷ്ടമായ ഉയർച്ച രേഖപ്പെടുത്തിയിരിക്കുന്നു.
Feb 13, 2024 - Mar 15, 2024
നിങ്ങൾക്ക് പദ്ധതികൾ നടപ്പിലാക്കുവാൻ പറ്റിയ കാലഘട്ടമാണിത്. വൈവാഹിക നിർവൃതിയും ദാമ്പത്യ ജീവിതവും ആസ്വദിക്കുവാൻ നക്ഷത്രങ്ങൾ നിങ്ങൾക്ക് വളരെ അനുകൂലമാണ്. ലോകത്തിൻറ്റെ കവാടം നിങ്ങൾക്ക് വേണ്ടി തുറന്നേക്കാം പക്ഷെ അവസരങ്ങൾ വിന്നിയോഗിക്കുന്നതിനായി ചില കാര്യങ്ങൾ സജ്ജീകരിക്കേണ്ടതായുണ്ട്. നിങ്ങൾ ഗർഭിണി ആണെങ്കിൽ, സുരക്ഷിതമായ പ്രസവവും നിങ്ങളുടെ ചീട്ടിൽ കാണാം. നിങ്ങളുടെ രചനയ്ക്ക് പ്രശംസ ലഭിക്കും. വിദ്യാർത്ഥികൾക്ക് സർവകലാശാലയിൽ മികവുപുലർത്തുവാനും പഠനത്തിൽ ഉജ്ജ്വലമാകുവാനും പറ്റിയ സമയമാണിത്. കുട്ടി പിറക്കുവാനുള്ള നല്ല സാധ്യത ഈ കാലയളവിൽ കാണുന്നു, പ്രത്യേകിച്ചും പെൺകുഞ്ഞ്.
Mar 15, 2024 - Apr 05, 2024
സാമ്പത്തിക നേട്ടങ്ങൾക്ക് ഇത് അനുകൂല സമയമല്ല. നിങ്ങളുടെ കുടുംബത്തിൽ ഒരു മരണം സംഭവിച്ചേക്കാം. കുടുംബ തർക്കവും നിങ്ങളുടെ മനശാന്തി കെടുത്തിയേക്കാം. കഠിനമായ വാക്കുകളോ സംസാരമോ നിങ്ങളെ കുഴപ്പത്തിൽ ചാടിച്ചേക്കാം. വ്യവസായം സംബന്ധിച്ച് ചില ഖേദകരമായ വാർത്തകൾ കേൾക്കേണ്ടി വരാം. വൻ നഷ്ടങ്ങൾ സൂചിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ ശല്യം ചെയ്തേക്കാം.