പെട്ടെന്നുള്ള സാമ്പത്തിക നഷ്ടത്തിൽ നിങ്ങൾ പെടാം. ശ്രമങ്ങളിലുള്ള പരാജയം നിങ്ങളെ അസ്വസ്ഥനാക്കും. ജോലിഭാരം കൂടുന്നതിനാൽ നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യേണ്ടതായി വരും. സ്ഥാനമാറ്റമോ, സ്ഥലമാറ്റമോ വിദേശത്തുള്ള പ്രശ്നങ്ങളോ ഉണ്ടാകാം. ചീത്തക്കൂട്ടുകെട്ടുകളിൽ പെടുവാനുള്ള സാധ്യതയുള്ളതിനാൽ, അക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. നിങ്ങൾ ആരോഗ്യപരമായി ക്ഷീണിതനും നിങ്ങൾക്ക് പലവിധ രോഗങ്ങൾ പിടിപെടുകയും ചെയ്യും. നിങ്ങളുടെ സാമൂഹിക പ്രശസ്തിയ്ക്ക് കോട്ടം തട്ടിയേക്കാം. സമൂഹത്തിലെ നല്ല ആളുകളുമായി തർക്കങ്ങൾ ഉണ്ടാകാം.
Oct 27, 2023 - Dec 27, 2023
ഏതെങ്കിലും പദ്ധതിയിലോ ഊഹകച്ചവടത്തിലോ പരീക്ഷണം നടത്തണമെന്ന് തോന്നിയാൽ ഭാഗ്യം നിങ്ങൾക്ക് തുണയായിരിക്കും. ഔദ്യോഗികപരമായി നല്ല പുരോഗതി ഉണ്ടാകാം. നിങ്ങൾ നല്ലരീതിയിൽ അധ്വാനിക്കുവാൻ തയ്യാറാണെങ്കിൽ വിജയം വാഗ്ദാനം ചെയ്യുന്ന അത്യുജ്ജ്വലമായ കാലഘട്ടമായേക്കാം ഇത്. നിങ്ങൾ പുതിയ ആസ്തികൾ കൈവശപ്പെടുത്തുകയും വിവേകപരമായി ചില നിക്ഷേപങ്ങൾ നടത്തുകയും ചെയ്യും. പങ്കാളിയുടെ സാന്നിദ്ധ്യം നിങ്ങൾ ആസ്വദിക്കും. കുടുംബത്തിൽ നിന്നും ഉയർന്നരീതിയിലുള്ള സഹകരണം കാണാം. ശ്രേഷ്ഠവും രുചികരവുമായ ആഹാരത്തിനു വേണ്ടിയുള്ള ആഗ്രഹം നിങ്ങൾ വളർത്തും. ഗൃഹത്തിൽ ഒത്തുച്ചേരൽ കാണപ്പെടുന്നു.
Dec 27, 2023 - Jan 15, 2024
എപ്പോൾ വേണമെങ്കിലും രോഗങ്ങൾ പിടിപെടാവുന്ന ശാരീരികസ്ഥിതി ആയതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് പ്രയാസമാർന്ന ജോലികൾ ചെയ്യുവാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ധർമ്മനീതിയില്ലാത്ത കാര്യങ്ങളിൽ നിങ്ങൾ ഏർപ്പെട്ടേക്കാം. കാർഷികരംഗത്ത് നിങ്ങൾക്ക് നഷ്ട്ടങ്ങൾ സംഭവിക്കും. ഉന്നത അധികാരികളിൽ നിന്ന് നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിട്ടേക്കാം. മാതാവിൻറ്റെ അനാരോഗ്യം നിങ്ങളെ വ്യാകുലനാക്കും. വാസസ്ഥലത്തിന് ആഗ്രഹിക്കാത്ത മാറ്റങ്ങൾ സംഭവിക്കും. അശ്രദ്ധമായി വണ്ടി ഓടിക്കരുത്.
Jan 15, 2024 - Feb 14, 2024
നല്ല ഐക്യവും ധാരണയും കുടുംബജീവിതത്തിൽ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. നിങ്ങളുടെ അറിവ് വിപുലീകരിക്കുവാനും, കൂട്ടുപ്രവർത്തകരിൽ നിന്നും എന്തെങ്കിലും പഠിക്കുവാനും പറ്റിയ സമയമാണിത്. സുഹൃത്തുക്കളോ വിദേശികളോ ആയി നല്ല ബന്ധം പുലർത്തുന്നത് ഫലവത്തായിരിക്കും. വസ്തു ലഭിച്ചേക്കാം. കാരുണ്യ പ്രവൃത്തികൾ നടത്തും. നിങ്ങളുടെ കുട്ടികൾ വിജയിക്കുകയും നിങ്ങൾക്ക് സന്തോഷം കൊണ്ടുവരികയും ചെയ്യും. ഒരു മികച്ച ജീവിതം നിങ്ങൾക്കായി മുന്നിൽ കാത്തിരിക്കുന്നു.
Feb 14, 2024 - Mar 06, 2024
തർക്കങ്ങൾ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ സുഹൃത്തുക്കൾ, ബന്ധുക്കൾ, കൂട്ടാളികൾ എന്നിവരുമായി ഇടപെടലുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. വ്യവസായത്തിന് ഇത് നല്ല സമയമല്ല, കൂടാതെ വളരെ പെട്ടന്ന് സാമ്പത്തിക നഷ്ടം ഉണ്ടാകുവാനുള്ള സാധ്യതയും ഉണ്ട്. രഹസ്യ പ്രവർത്തികളിൽ ചിലവ് വർദ്ധിക്കുവാനുള്ള സാധ്യതയുണ്ട്. മാനസിക സമ്മർദ്ദത്താൽ നിങ്ങൾ ബുദ്ധിമുട്ടാം. പരുക്കുകളും മുറിവുകളും ഉണ്ടാകുവാൻ സാധ്യതകൾ ഉള്ളതിനാൽ, നിങ്ങൾ ശ്രദ്ധാലുവായിരിക്കണം പ്രത്യേകിച്ച്, വാഹനം ഓടിക്കുമ്പോൾ.
Mar 06, 2024 - Apr 30, 2024
നിങ്ങളുടെ ഔദ്യോഗികപരമായ ഉയർച്ചയ്ക്കും കുത്തനെയുള്ള വളർച്ചയ്ക്കും ഈ കാലഘട്ടം ഉത്തമമായ ചവിട്ടുപടിയാണ്. കൂട്ടാളികളിൽ/പങ്കാളികളിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ള സാധ്യതയുണ്ട്. നീതികരമല്ലാത്ത മാർഗങ്ങളിലൂടെ സമ്പാദിക്കുവാനുള്ള പ്രവണത നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ ആത്മശിക്ഷണവും ആത്മനിരീക്ഷണവും കൂടാതെ ദൈനംദിന പ്രവർത്തികളിലുള്ള നിയന്ത്രണവും നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. മുതിർന്ന ഉദ്യോഗസ്ഥർ/അധികാരികളുമായി നിങ്ങൾക്ക് ഹൃദ്യമായ ബന്ധം ഉണ്ടാവുകയും നിങ്ങളുടെ വ്യവസായ വലയം വർദ്ധിക്കുകയും ചെയ്യും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളുടെ മനശാന്തിയെ അലട്ടും.
Apr 30, 2024 - Jun 18, 2024
തൊഴിൽപരവും വ്യക്തിപരവുമായ മേഖലകളിൽ പങ്കാളിത്തം നിങ്ങൾക്ക് ഗുണകരമാകും. എന്നിരുന്നാലും, ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ നിങ്ങൾ ദീർഘനാളായി കാത്തിരുന്ന, ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന അത്യപൂർവ്വമായ അനുഭവങ്ങൾ നിങ്ങൾക്കുണ്ടാകും. നിങ്ങൾക്ക് ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ കഴിയുകയും മാതാപിതാക്കളും, കൂടപ്പിറപ്പുകളും, ബന്ധുക്കളുമായി അതേ അടുപ്പം നിലനിർത്തുവാൻ കഴിയുകയും ചെയ്യും. ആശയവിനിമയവും ചർച്ചകളും അനുകൂലമാവുകയും പുതിയ അവസരങ്ങൾക്ക് വഴി ഒരുക്കുകയും ചെയ്യും. വ്യവസായം/ജോലി സംബന്ധമായി തുടർച്ചയായ യാത്രകൾ ആവശ്യമായി വന്നേക്കാം. നിങ്ങൾ വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങും.
Jun 18, 2024 - Aug 15, 2024
ഔദ്യോഗികമായി ബുദ്ധിമുട്ടുള്ള കാലയളവിലാണ് ഈ കാലഘട്ടം ആരംഭിക്കുന്നത്. പരിശ്രമത്തിലും അവസരത്തിലും താഴ്ച്ച അനുഭവപ്പെടും, ഔദ്യോഗികപരമായി അപ്രസക്തമായ പ്രവർത്തനങ്ങളിൽ വർദ്ധനവുണ്ടാകും. നഷ്ട സാധ്യതയുള്ളതിനാൽ പുതിയ നിക്ഷേപ പദ്ധതികളും സാഹസകരമായ ഇടപാടുകളും ഒഴിവാക്കേണ്ടതാണ്. പുതിയ പദ്ധതികൾ തുടങ്ങുന്നതും പുതിയ നിക്ഷേപങ്ങൾ നടത്തുന്നതും നല്ലതായിരിക്കുകയില്ല. ഉയർന്ന ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരിൽ നിന്നും സഹായം സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതെ നിങ്ങളുടെ സ്വന്തം കഴിവും ഉത്സാഹവും ഉപയോഗിക്കുന്നതായിരിക്കും നല്ലത്. മോഷണത്തിനുള്ള സാധ്യതയോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ ധന നഷ്ടമുണ്ടാകുവാനുള്ള സാധ്യതയോ കാണുന്നുണ്ട്. നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും കാര്യത്തിൽ ശരിയായ ശ്രദ്ധ നൽകുക. ആരുടെയെങ്കിലും മരണസംബന്ധമായ ദുഖവാർത്ത കേൾക്കുവാൻ ഇടവരും.
Aug 15, 2024 - Oct 05, 2024
വസ്തു ഇടപാടുവഴി ഈ കാലഘട്ടം നിങ്ങൾക്ക് നല്ല ലാഭം ലഭിച്ചേക്കാം. സാമ്പത്തിക തർക്കങ്ങൾ നിങ്ങൾക്ക് അനുകൂലമായി തീരുമാനിക്കപ്പെടും. പുതുതായ വരുമാന സ്രോതസ്സ് തിരിച്ചറിയുവാൻ നിങ്ങൾക്ക് സാധിക്കും. ദീർഘകാലം കാത്തിരുന്ന ശമ്പള വർദ്ധനവ് നടപ്പിലാകും. കച്ചവട സംബന്ധമായ യാത്രകൾ വിജയകരവും ഫലപ്രദവും ആയിത്തീരും. ഈ കാലഘട്ടത്തിൻറ്റെ ഏറ്റവും പ്രധാനമായ വിശേഷത എന്തെന്നാൽ നിങ്ങളുടെ ജീവിതാവസ്ഥ എന്തുതന്നെ ആയാലും നിങ്ങൾ ആസ്വദിക്കുന്ന ആദരവിൻറ്റെ നിലയിൽ പ്രത്യക്ഷമായ ഉയർച്ച നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങൾക്ക് ആഡംബര ചിലവുകൾക്ക് പ്രവണതയുണ്ടാകുകയും പുതുതായി വാഹനം വാങ്ങുകയും ചെയ്യും
Oct 05, 2024 - Oct 27, 2024
നിങ്ങളുടെ ആഴത്തിലുള്ള സഞ്ചാരതൃഷ്ണമൂലം ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. ഒരു മൂലയിൽ ഒതുങ്ങികൂടാൻ ഇഷ്ടമല്ലാത്ത നിങ്ങളുടെ പ്രകൃതം ചില സമ്മർദ്ദങ്ങൾ ഉണ്ടാക്കിയേക്കാം. മതപരമായ പ്രവർത്തനങ്ങളിലേക്ക് നിങ്ങളുടെ മനസ്സ് തിരിയുകയും, പുണ്യസ്ഥലങ്ങളിലേക്ക് നിങ്ങൾ യാത്ര നടത്തുകയും ചെയ്യും. ഈ കാലഘട്ടം തുടങ്ങുന്നത് ഔദ്യോഗിക ജീവിതത്തിൽ ചില മാറ്റങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാക്കി കൊണ്ടാകും. സ്വന്തക്കാരും ബന്ധുക്കളുമായുള്ള നിങ്ങളുടെ നല്ല ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചേക്കാം. നിങ്ങളുടെ ദൈനംദിന കാര്യങ്ങളിൽ ശരിയായ ശ്രദ്ധ ചെലുത്തുക. കുടുംബത്തിൻറ്റെ പ്രതീക്ഷകൾ നിറവേറ്റുവാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്നു വരില്ല. വ്യവസായ സംബന്ധമായ കാര്യങ്ങളിൽ ഏർപ്പെടുവാൻ ഇത് ഒട്ടും അനുയോജ്യമായ സമയമല്ല. നിങ്ങളുടെ മാതാവിന് ഇത് പരീക്ഷണ കാലമാണ്.