എതിരാളികൾ ജാതകന് വഴിതടസ്സം നിൽക്കുവാൻ ഭയപ്പെടും. നിയമയുദ്ധങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ പേരും, പ്രശസ്തിയും, പണവും, വിജയവും ആസ്വദിക്കും. സഹോദരന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നും നല്ല പിന്തുണ കാണുന്നു. നിങ്ങൾ മതപരമായ സ്ഥലങ്ങൾ സന്ദർശിക്കുകയും ആളുകളിൽ നിന്നും സഹായം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിനും പ്രയത്നത്തിനുമുള്ള വിജയം ലഭിക്കും.
Jul 9, 2024 - Sep 07, 2024
മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത വിധം നിങ്ങൾ നല്ല കരുത്ത് ആർജ്ജിക്കും. വ്യക്തിപരമായി നോക്കിയാൽ, പ്രിയപ്പെട്ടവർ അവരുടെ ആവശ്യങ്ങൾക്കും ആശ്വാസത്തിനുമായി നിങ്ങളെ ആശ്രയിക്കും. നിങ്ങൾ പേരും പ്രശസ്തിയും ആർജ്ജിക്കും. നിങ്ങളുടെ മാനസിക ഉന്മേഷം മഹത്തായിരിക്കും. പ്രധാനമായി, പങ്കാളിയോടൊപ്പമുള്ള നിങ്ങളുടെ ജീവിതം ഏറ്റവും മധുരകരമായിരിക്കും. കുട്ടി പിറക്കുവാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കീഴുദ്യോഗസ്ഥർ നിങ്ങൾക്കായി അവരുടെ പൂർണ പിൻതുണ നൽകും. മൊത്തത്തിൽ വളരെ സന്തോഷകരമായ കാലഘട്ടമാണിത്.
Sep 07, 2024 - Sep 26, 2024
ഇത് നിങ്ങൾക്ക് വിശ്രമകരമായ സമയമാണ്. നിങ്ങളുടെ പ്രതിഛായ ആത്മവിശ്വാസം ആർജിക്കുകയും എല്ലാം നിങ്ങൾക്ക് അനുകൂലമായി അനുഭവപ്പെടുകയും ചെയ്യും. ഗാർഹികപരമായി നോക്കിയാൽ നിങ്ങൾ സന്തോഷവാനും, നിങ്ങളുടെ ആഗ്രഹങ്ങളൊക്കെ സഫലീകരിക്കപ്പെടുന്നതും ആയിരിക്കും. എന്നിരുന്നാലും നിങ്ങളുടെ സഹോദരന് ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്രകൾകുള്ള സാധ്യതയുണ്ട്. ചെറുദൂര യാത്രകൾ ഫലപ്രദവും, ഭാഗ്യം കൈവരിക്കുന്നതും ആയിരിക്കും. ധനപരമായ ലാഭം ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്. നിങ്ങൾ കുടുംബവും സുഹൃത്തുക്കളുമായി സമത്വം പുലർത്തും. നിങ്ങൾ പൂർണ ആരോഗ്യത്താൽ അനുഗ്രഹീതനാണ്. ശത്രുക്കളിൽ നിങ്ങൾ വിജയം വരിക്കും.
Sep 26, 2024 - Oct 26, 2024
ഇത് നിങ്ങൾക്ക് ഐശ്വര്യപൂർണമായ കാലഘട്ടമായി മാറുമെന്ന് തെളിയുന്നു. ഒരുപാട് വിസ്മയങ്ങൾ നിങ്ങൾക്ക് ലഭിക്കും, കൂടുതലും ആനന്തകരമായത്. ഭാര്യയാലും ബന്ധുക്കളാലും സന്തോഷം കൈവരും. വാദപ്രതിവാദത്തിലും വ്യവഹാരത്തിലും നിങ്ങൾ വിജയിക്കും. നിങ്ങൾ പുതിയ വീടോ വാഹനമോ വാങ്ങും. നിങ്ങൾക്ക് ഉടമ്പടികളിലും കരാറുകളിലും നിന്നും നല്ലരീതിയിൽ ലാഭം ലഭിക്കും. എതിരാളികളെ എല്ലാം നിങ്ങൾ അതിജീവിക്കും. സാമ്പത്തികപരമായി നോക്കിയാൽ ഇത് നിങ്ങൾക്ക് അനുകൂലമായ കാലഘട്ടമാണ്.
Oct 26, 2024 - Nov 16, 2024
മിശ്രഫലമാണ് ഇപ്പൊഴത്തെ സമയം കാണിക്കുന്നത്. ചെറിയ ആരോഗ്യപ്രശ്നങ്ങളെ ശ്രദ്ധിക്കാതിരിക്കരുത് കാരണം, അതു പിന്നെ വലുതായി മാറും. അൾസർ, വാതരോഗം, ഛർദ്ദി, തലയ്ക്കും കണ്ണിനുമുള്ള പ്രശ്നങ്ങൾ, സന്ധി വേദന അല്ലെങ്കിൽ ഭാരമേറിയ ലോഹദണ്ഡ് വീണതുമൂലമുള്ള മുറിവ് എന്നിവ പ്രത്യേകിച്ചും ശ്രദ്ധ ചെലുത്തേണ്ട ചില രോഗങ്ങൾ ആണ്. നിങ്ങൾക്ക് പല പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ടി വന്നേക്കാം പക്ഷെ ഒരിക്കലും നിങ്ങൾ പ്രതീക്ഷ കൈവെടിയരുത് എന്തെന്നാൽ നിങ്ങളുടെ ആത്മവിശ്വാസം നിങ്ങൾക്ക് അനുകൂലമായിരിക്കും. സർക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി തർക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കണം. ഊഹക്കച്ചവടത്തിനോ സാഹസ പ്രവർത്തികൾക്കോ ഇത് അനുകൂല സമയമല്ല.
Nov 16, 2024 - Jan 10, 2025
ഈ കാലഘട്ടത്തിൽ സ്ഥലമാറ്റവും ജോലി മാറ്റവും രേഖപ്പെടുത്തിയിരിക്കുന്നു. മാനസിക ആകുലതയാൽ നിങ്ങൾ ക്ലേശിക്കും. നിങ്ങൾക്ക് മനസമാധാനം ലഭിച്ചുവെന്ന് വരില്ല. കുടുംബാംഗങ്ങളുടെ മനോഭാവം തികച്ചും വ്യത്യസ്തമായിരിക്കും. വലിയ നിക്ഷേപങ്ങൾ നടത്തരുത് എന്തെന്നാൽ, നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ കാര്യങ്ങൾ നടന്നുവെന്ന് വരില്ല. നിങ്ങളുടെ സുഹൃത്തുക്കളും കൂട്ടാളികളും അവരുടെ വാഗ്ദാനം പാലിക്കില്ല. ചീത്ത കൂട്ടുകാരെ സൂക്ഷിക്കണം, എന്തെന്നാൽ അവരാൽ നിങ്ങളുടെ പ്രശസ്തിയ്ക്ക് കോട്ടം സംഭവിക്കാം. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാം എന്നതിനാൽ നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ആയതിനാൽ യാത്രകൾ ഇപ്പോൾ ആസൂത്രണം ചെയ്യേണ്ട. ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള സാധ്യതയും ഉണ്ട്.
Jan 10, 2025 - Feb 28, 2025
നിങ്ങളുടെ സംഗീതപരമായ കഴിവ് പങ്ക് വെക്കുന്നതിൽ നിങ്ങൾ ആനന്ദിക്കുകയും, പുതിയ സംഗീത രചന രൂപം നൽകുകയും ചെയ്യുവാനുള്ള ശക്തമായ സാധ്യതയുണ്ട്. ജോലി സംബന്ധമായതോ സാമൂഹികമായതോ ആയ നിങ്ങളുടെ ഉന്നത തത്ത്വങ്ങൾ വളരെ വിജയകരമായി പ്രകടിപ്പിക്കും. നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. ഉറപ്പായും പണം നിങ്ങളുടെ വഴിയേ വരുകയും കൂടാതെ നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളേയും, സ്വപ്നങ്ങളേയും തത്വശാസ്ത്രങ്ങളേയും അവ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. ശത്രുക്കൾക്ക് നിങ്ങളെ അതിജീവിക്കുവാൻ കഴിയുകയില്ല. മൊത്തത്തിൽ, ഈ കാലഘട്ടത്തിൽ സന്തോഷം ഉറപ്പാണ്. കുടുംബാംഗങ്ങളുടെ എണ്ണം വർദ്ധിക്കാം.
Feb 28, 2025 - Apr 27, 2025
ഈ കാലയളവിൽ നിങ്ങൾ ശാരീരികമായും മാനസികമായും വളരെ ധൈര്യശാലി ആയിരിക്കും. ഇത് നിങ്ങളുടെ ബന്ധുക്കൾക്ക് നല്ല സമയമാണ്. വിജയം ഉറപ്പുള്ളതിനാൽ ഔദ്യോഗിക ജീവിതത്തിനായ് പരിശ്രമങ്ങൾ നടത്തുക. ഭൗതികവസ്തുക്കളുടെ നേട്ടവും സൂചിപ്പിക്കുന്നു. ഈ കാലയളവിൽ നിങ്ങൾ വസ്തുവും യന്ത്രങ്ങളും വാങ്ങും. വ്യാപാരത്തിലും വ്യവസായത്തിലും ഗണ്യമായ നേട്ടം ഉറപ്പാണ്. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളെ തരംതാഴ്ത്താൻ കഴിയുകയില്ല. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരുമായി നിങ്ങൾ ബന്ധം സ്ഥാപിക്കും. പ്രണയ ജീവിതത്തെ സംബന്ധിച്ച് ഇത് വളരെ നല്ല സമയമാണ്. കുടുംബാംഗങ്ങളിൽ നിന്നും മുഴുവൻ പിന്തുണയും നിങ്ങൾക്ക് ലഭിക്കും.
Apr 27, 2025 - Jun 17, 2025
വസ്തു ഇടപാടുവഴി ഈ കാലഘട്ടം നിങ്ങൾക്ക് നല്ല ലാഭം ലഭിച്ചേക്കാം. സാമ്പത്തിക തർക്കങ്ങൾ നിങ്ങൾക്ക് അനുകൂലമായി തീരുമാനിക്കപ്പെടും. പുതുതായ വരുമാന സ്രോതസ്സ് തിരിച്ചറിയുവാൻ നിങ്ങൾക്ക് സാധിക്കും. ദീർഘകാലം കാത്തിരുന്ന ശമ്പള വർദ്ധനവ് നടപ്പിലാകും. കച്ചവട സംബന്ധമായ യാത്രകൾ വിജയകരവും ഫലപ്രദവും ആയിത്തീരും. ഈ കാലഘട്ടത്തിൻറ്റെ ഏറ്റവും പ്രധാനമായ വിശേഷത എന്തെന്നാൽ നിങ്ങളുടെ ജീവിതാവസ്ഥ എന്തുതന്നെ ആയാലും നിങ്ങൾ ആസ്വദിക്കുന്ന ആദരവിൻറ്റെ നിലയിൽ പ്രത്യക്ഷമായ ഉയർച്ച നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങൾക്ക് ആഡംബര ചിലവുകൾക്ക് പ്രവണതയുണ്ടാകുകയും പുതുതായി വാഹനം വാങ്ങുകയും ചെയ്യും
Jun 17, 2025 - Jul 09, 2025
ഔദ്യോഗികമായും വ്യക്തിപരമായും ഉള്ള പങ്കാളിത്തം ഈ വർഷം നല്ലതാണ്. എന്നിരുന്നാലും, വളരെ നാളായി നിങ്ങൾ അത്യധികമായി കാത്തിരുന്ന, ജീവിതം തന്നെ മാറ്റിമറിക്കാവുന്ന ആ പ്രധാനപ്പെട്ട അനുഭവം ഉണ്ടായേക്കാം. ആശയവിനിമയവും ചർച്ചകളും നിങ്ങൾക്ക് അനുകൂലമാവുകയും പുതിയ അവസരങ്ങൾ കൊണ്ട് വരികയും ചെയ്യും. നിങ്ങൾ വളരെ ഉദാരമാവുകയും ആളുകളെ സഹായിക്കുകയും ചെയ്യും. വ്യാവസായികം/ജോലിസംബന്ധം മുതലായ അടിക്കടിയുള്ള യാത്രകളാൽ നിങ്ങൾക്ക് ഭാഗ്യം കൈവരും. ജോലിയുണ്ടെങ്കിൽ, സേവന ചുറ്റുപാട് മെച്ചപ്പെടും.