അടുത്ത ബന്ധുവിൻറ്റെയോ കുടുംബാംഗത്തിൻറ്റെയോ മരണവാർത്ത നിങ്ങൾ കേൾക്കും. രോഗങ്ങളാൽ ബുദ്ധിമുട്ടുവാനുള്ള സാദ്ധ്യതയുള്ളതിനാൽ നിങ്ങൾ സ്വയം വളരെയധികം ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുന്നു. സമ്പത്ത് നഷ്ടപ്പെടുക, ആത്മവിശ്വാസം നഷ്ടപ്പെടുക, ഫലം ലഭിക്കാതിരിക്കുക, മാനസിക പിരിമുറുക്കം എന്നിവ അനുഭവപ്പെടാം. അസൂയാലുക്കളായ ആളുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. മോഷണം മൂലം സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. ചീത്ത കൂട്ടുകെട്ടിലും ചീത്ത ശീലങ്ങളിലും നിങ്ങൾ അകപ്പെട്ടേക്കാം.
Feb 3, 2026 - Feb 22, 2026
ജീവിതത്തോട് നിങ്ങൾ വളരെ ആവേശഭരിതനായിരിക്കും. നിങ്ങൾ ധൈര്യശാലിയും ഉഗ്രകോപിയും ആയിരിക്കും. മാനസിക നിയന്ത്രണം ഇല്ലാതാവുകയും വിവേചനശക്തി നഷ്ട്പ്പെടുകയും ചെയ്യും. ജനങ്ങൾക്കിടയിലുള്ള നിങ്ങളുടെ പ്രസിദ്ധി കുറയുകയും, വാദപ്രതിവാദത്താൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തേക്കാം. പ്രേമത്തിനോ പ്രണയത്തിനോ നിങ്ങൾക്ക് ഈ കാലയളവ് അനുയോജ്യമല്ല. മക്കളും ജീവിതപങ്കാളിയും അനാരോഗ്യത്താൽ ബുദ്ധിമുട്ടും. അനുകൂലമായ കാര്യങ്ങൾ നോക്കിയാൽ, ഈ കാലയളവിൽ നിങ്ങൾക്ക് കുട്ടിപിറക്കുകയോ, ഉന്നത അധികാരികളിൽ നിന്നും നേട്ടങ്ങൾ ഉണ്ടാവുകയോ ചെയ്യാം.
Feb 22, 2026 - Mar 24, 2026
അനാവശ്യ ചിലവിൽ നിങ്ങൾ മുഴുകും. പ്രേമത്തോടും പ്രണയത്തോടും ജീവിതത്തോടും ഉള്ള നിങ്ങളുടെ സമീപനം അത്ര പ്രോത്സാഹിപ്പിക്കുവാൻ പറ്റുന്നതല്ല. ജീവിതത്തിൻറ്റെ വിവിധ അവസ്ഥകളിലേക്കുള്ള നിങ്ങളുടെ സമീപനം വളരെ ശാന്തവും സംതുലിതവുമായിരിക്കണമെന്ന് അനുശാസിക്കുന്നു. ഊഹപ്രവൃത്തി നിങ്ങൾക്ക് ഒരു മേഖലയിലും സഹായകം ആകില്ല ആയതിനാൽ അവയെ ഉപേക്ഷിക്കേണ്ടതാണ്. ആരോഗ്യപരമായി ഉദാസീനത, വിഷാദം, കണ്ണിനു പ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം. കാപട്യം പറയുന്നതുമൂലം നിങ്ങൾ പല പ്രശ്നങ്ങളും സൃഷ്ടിക്കും.
Mar 24, 2026 - Apr 14, 2026
കുടുംബാംഗങ്ങളുടെ അനാരോഗ്യം ഉത്കണ്ഠ ഉണ്ടാക്കിയേക്കാം. യാത്രകൾ ഫലപ്രദമാവുകയില്ലാത്തതിനാൽ അവ ഒഴിവാക്കാവുന്നതാണ്. അനാവശ്യ ചിലവുകൾ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നേക്കാം ആയതിനാൽ അതിൽ ശ്രദ്ധാലുവായിരിക്കണം. സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി ഇടപെടലുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. വിലയിരുത്തുവാനും വിവേചനത്തിനുമുള്ള നിങ്ങളുടെ കഴിവ് ചിലപ്പോൾ അശക്തമായേക്കാം. അഗ്നിയാലോ സ്ത്രീകളാലോ ഉള്ള മുറിവുകൾ ഉണ്ടാകാം. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഈ കാലയളവ് സൂചിപ്പിക്കുന്നു, ആയതിനാൽ നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കണം.
Apr 14, 2026 - Jun 08, 2026
ലാഭകരമായ ഇടപാടുകളിൽ ഉൾപ്പെടുന്നതിനുള്ള നല്ല സാധ്യത കാണുന്നു. നിങ്ങൾ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യതയും ഉണ്ട്. ഔദ്യോഗികപരവും വ്യക്തിപരവുമായ ചുമതലകൾ ബുദ്ധിപരമായി തുലനം ചെയ്യുവാൻ നിങ്ങൾ പ്രാപ്തനാവുകയും ജീവിതത്തിൽ പ്രാധാന്യമുള്ള ഈ രണ്ടു വശങ്ങളും നിങ്ങളാൽ കഴിയുന്ന വിധം മികവുറ്റതാക്കുകയും ചെയ്യും. നിങ്ങളുടെ ഏറ്റവും പരിപോഷിപ്പിക്കപ്പെട്ട ആഗ്രഹങ്ങൾ ബുദ്ധിമുട്ടുകളോടുകൂടിയേ സഫലീകരിക്കുകയുള്ളുവെങ്കിലും ഒടുക്കം അത് സമൃദ്ധിയും പ്രശസ്തിയും കൂടാതെ നല്ല വരുമാനം അല്ലെങ്കിൽ ലാഭവും കൊണ്ടുവരും. മുഖാമുഖങ്ങളിൽ നിങ്ങൾ വിജയിക്കുകെകയും മത്സരങ്ങളിൽ നിങ്ങൾ വിജയിയായി ഉയർന്നുവരുകയും ചെയ്യും.
Jun 08, 2026 - Jul 27, 2026
തൊഴിൽപരവും വ്യക്തിപരവുമായ മേഖലകളിൽ പങ്കാളിത്തം നിങ്ങൾക്ക് ഗുണകരമാകും. എന്നിരുന്നാലും, ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ നിങ്ങൾ ദീർഘനാളായി കാത്തിരുന്ന, ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന അത്യപൂർവ്വമായ അനുഭവങ്ങൾ നിങ്ങൾക്കുണ്ടാകും. നിങ്ങൾക്ക് ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ കഴിയുകയും മാതാപിതാക്കളും, കൂടപ്പിറപ്പുകളും, ബന്ധുക്കളുമായി അതേ അടുപ്പം നിലനിർത്തുവാൻ കഴിയുകയും ചെയ്യും. ആശയവിനിമയവും ചർച്ചകളും അനുകൂലമാവുകയും പുതിയ അവസരങ്ങൾക്ക് വഴി ഒരുക്കുകയും ചെയ്യും. വ്യവസായം/ജോലി സംബന്ധമായി തുടർച്ചയായ യാത്രകൾ ആവശ്യമായി വന്നേക്കാം. നിങ്ങൾ വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങും.
Jul 27, 2026 - Sep 23, 2026
നിങ്ങളുടെ ജോലിസ്ഥലത്തെ മത്സരം മൂലമുള്ള സമ്മർദ്ധത്താൽ ഔദ്യോഗിക ജീവിതത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരിക്കും ഈ കാലഘട്ടം ആരംഭിക്കുന്നത്. ഈ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുവാൻ നിങ്ങൾ കൂടുതൽ വഴങ്ങേണ്ടതായ് വരും.ഔദ്യോഗിക ജീവിതത്തിൽ പുതിയ പദ്ധതികളും സാഹസങ്ങളും ഒഴിവാക്കണം. വാഗ്വാദവും ജോലിമാറ്റത്തിനുള്ള അന്വഷണവും ഒഴിവാക്കണം. നിങ്ങൾ എഴുതുകയോ പറയുകയോ ചെയ്യുന്ന വാക്കുകളാൽ നിങ്ങൾക്ക് തിരിച്ചടി ഉണ്ടാകാതിരിക്കുവാനായി നിങ്ങളുടെ വാക്കുകളും ആശയങ്ങളും ശുഭകരവും എതിർപ്പില്ലാത്തതുമാണെന്ന് ഉറപ്പു വരുത്തുക. പങ്കാളിയുമായി നിങ്ങളുടെ ബന്ധം നല്ലരീതിയിൽ ആയിരിക്കുകയില്ല. ജീവിതപങ്കാളിയുടെ അനാരോഗ്യവും കാണപ്പെടുന്നു. സാദ്ധ്യമാകുന്നിടത്തോളം അനാവശ്യ യാത്രകൾ ഒഴിവാക്കുക. അടിസ്ഥാന രഹിതമായ തർക്കങ്ങളും അപ്രതീക്ഷിതമായ സങ്കടങ്ങളും നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരും.
Sep 23, 2026 - Nov 13, 2026
നിങ്ങൾക്ക് ചുറ്റുമുള്ള ആളുകൾ നിങ്ങളുടെ യഥാർത്ഥ മൂല്യം തിരിച്ചറിയുകയും അതിനാൽ നിങ്ങൾ സന്തുഷ്ടനാവുകയും അത് സ്ഥിരമായി നിങ്ങളുടെ മികച്ചത് നൽകുവാനുള്ള ശക്തമായ പ്രചോദന ഘടകമായി മാറുകയും ചെയ്യും. ഇത് നിങ്ങൾക്ക് യാത്രകൾക്ക് പറ്റിയ വളരെ നല്ല സമയമാണ്. നിങ്ങളുടെ വഴിയെവരുന്ന സന്തോഷങ്ങളെ വെറുതെ പോയി ആസ്വദിക്കുക. ഒടുക്കം നിങ്ങൾക്ക് ദീർഘകാലത്തെ കഠിനാധ്വാനത്തിൻറ്റെ വിജയവും ഫലവും സമാധാനമായി ആസ്വദിക്കാം. പ്രശസ്തരുടെ നടുവിലേക്ക് ഈ കാലഘട്ടം നിങ്ങളെ കൊണ്ടെത്തിക്കും. കുട്ടിയുണ്ടാവണമെന്ന ആഗ്രഹം സഫലമാകും. നിങ്ങളുടെ സർഗ്ഗവൈഭവം മറ്റുള്ളവരാൽ അംഗീകരിക്കപ്പെടും.
Nov 13, 2026 - Dec 05, 2026
ഇത് നിങ്ങൾക്ക് അത്ര വിജയകരമായ കാലഘട്ടമല്ല. അനാവശ്യ ചിലവുകളിൽ നിങ്ങൾ ഉൾപ്പെടാമെന്നതിനാൽ അവയ്ക്കുമേൽ ഒരു നിയന്ത്രണം ആവശ്യമാണ്. എല്ലാ തരത്തിലുമുള്ള ഊഹാപോഹങ്ങൾ ഒഴിവാക്കണം. ജോലിഭാരം കൂടുതലായതിനാൽ നിങ്ങൾ കഠിന പരിശ്രമം ചെയ്യേണ്ടി വരും. കാലം അനുകൂലമല്ലാത്തതിനാൽ വ്യവസായ സംബന്ധമായ സാഹസങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കരുത്. ശത്രുക്കൾ നിങ്ങളുടെ പ്രതിഛായയെ തകർക്കുവാൻ ശ്രമിക്കും. കുടുംബാന്തരീക്ഷം അത്ര ഐക്യമുള്ളതായിരിക്കുകയില്ല. നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ ഉത്കണ്ഠയ്ക്ക് കാരണമാകും. മന്ത്രങ്ങളിലേക്കും ആദ്ധ്യാത്മിക അനുഷ്ഠാനങ്ങളിലേക്കും നിങ്ങൾ തിരിയാം.
Dec 05, 2026 - Feb 03, 2027
ഒരു വിധത്തിൽ, സമയവും ഭാഗ്യവും നിങ്ങളിലും നിങ്ങളുടെ പ്രവർത്തനങ്ങളിലും വെളിച്ചം വീശും. നിങ്ങളുടെ പ്രയത്നത്തിന് അംഗീകാരം ലഭിക്കുകയും മറ്റുള്ളവർ നിങ്ങളെ തിരിച്ചറിയുകയും നിങ്ങളെ ഉറ്റുനോക്കുകയും ചെയ്യുന്ന പ്രാധാന്യമേറിയ സമയമാണിത്. നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ പ്രാവർത്തികമാക്കാൻ കഴിയുകയും മാതാപിതാക്കളും, കൂടപ്പിറപ്പുകളും ബന്ധുക്കളുമായുള്ള അടുപ്പം അതുപോലെ തന്നെ നിലനിർത്തുകയും ചെയ്യും. ആശയവിനിമയം വഴി നിങ്ങൾക്ക് വളരെ നല്ല വാർത്ത ലഭിക്കുവാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പരിശ്രമവും കഴിവിലുള്ള വിശ്വാസവും നിലനിർത്തിയാൽ, പൂർണ്ണമായും പുതിയൊരു സ്ഥാനത്തേക്ക് ഈ വർഷം നിങ്ങളെ നയിക്കും. ബഹുദൂരയാത്ര സഫലമാകും. ഈ കാലഘട്ടത്തിൽ നിങ്ങൾ വളരെ കുലീനമായ ജീവിതമായിരിക്കും നയിക്കുക.