നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങളാൽ നിങ്ങൾ ബുദ്ധിമുട്ടും. നിങ്ങളുടെ കൂട്ടാളികളും മേലുദ്യോഗസ്ഥരുമായി യോജിച്ചുപോകുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. സന്താന സംബന്ധമായ പ്രശ്നങ്ങളും നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ജീവിതത്തിൻറ്റെ മറ്റു മേഖലയിലും നിങ്ങൾക്ക് ക്ലേശങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. പ്രണയ ജീവിതത്തിലോ ദാമ്പത്യജീവിതത്തിലോ ഉണ്ടാകാവുന്ന നിസ്സാരമായ വഴക്കുകളും, തെറ്റിദ്ധാരണകളും വാദപ്രതിവാദങ്ങളും ഒഴിവാക്കണം. നിങ്ങളുടെ ജീവിതപങ്കാളിയുമായും കുടുംബാംഗങ്ങളുമായും അഭിപ്രായവ്യത്യാസമുണ്ടാകാം. നിങ്ങൾ അസാന്മാർഗ്ഗികമായ ചില കാര്യങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്നതിനാൽ, ഈ കാലയളവിൽ മാനസികനിയന്ത്രണം വളരെ അത്യാവശ്യമാണ്.
Jul 24, 2022 - Aug 14, 2022
നിങ്ങളുടെ മേലധികാരികളിൽ നിന്നോ സ്വാധീനതലങ്ങളിൽ ഇരിക്കുന്നതോ ഉത്തരവാദിത്വമുള്ള ആളുകളോ വഴി നിങ്ങൾക്ക് മുഴുവൻ സഹകരണങ്ങളും ലഭിക്കും. ഔദ്യോഗികപരമായി നിങ്ങൾക്ക് നല്ല പുരോഗതി കൈവരിക്കാം. ഔദ്യോഗികവും സ്വകാര്യവുമായ ഉത്തരവാദിത്ത്വങ്ങൾ ഓരേ പോലെ തോളിൽ ഏൽക്കേണ്ടി വരും. ഔദ്യോഗിക ജോലിക്കോ യാത്രയ്ക്കോ ഇടയിൽ നിങ്ങൾക്ക് അനുരൂപമായ ആളുകളുമായി ബന്ധപ്പെടുവാൻ നല്ല അവസരങ്ങൾ ഉണ്ടായെന്ന് വരാം. നിങ്ങൾ വിലപിടിപ്പിള്ള ലോഹങ്ങളും, കല്ലുകളും, ആഭരണങ്ങളും വാങ്ങും. ഈ കാലഘട്ടത്തിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കാരണം അവർക്ക് അപകട സാധ്യതകൾ ഏറെയാണ്.
Aug 14, 2022 - Oct 08, 2022
ഈ കാലയളവിൽ നിങ്ങൾ ധൈര്യശാലിയും ഉന്നത നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾ ദാമ്പത്യപരമായ സന്തോഷം അനുഭവിക്കും. സ്വാധീനശേഷിയുള്ളവരുമായി നിങ്ങൾക്കുള്ള ബന്ധം ഉറപ്പായും വർദ്ധിക്കും. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളെ നേരിടുവാനുള്ള വിശ്വാസവും ധൈര്യവും നഷ്ടപ്പെട്ടേക്കാം. ബഹുദൂര യാത്രകൾ പ്രയോജനകരമായി തീരും. പ്രേമത്തിനും പ്രണയത്തിനും ഈ സമയം അനുഗ്രഹീതമാണ്. നിങ്ങൾ സാഹസികമായി പോരാടി ശത്രുക്കളെ അതിജീവിക്കുകയും ചെയ്യും. ചെറുരോഗങ്ങൾ കാണപ്പെടാം. കുടുംബ ബന്ധം വളരെ തൃപ്തികരമായിരിക്കും. എന്നിരുന്നാലും കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം അത്ര നല്ലതായെന്ന് വരില്ല.
Oct 08, 2022 - Nov 25, 2022
തൊഴിൽപരവും വ്യക്തിപരവുമായ മേഖലകളിൽ പങ്കാളിത്തം നിങ്ങൾക്ക് ഗുണകരമാകും. എന്നിരുന്നാലും, ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ നിങ്ങൾ ദീർഘനാളായി കാത്തിരുന്ന, ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന അത്യപൂർവ്വമായ അനുഭവങ്ങൾ നിങ്ങൾക്കുണ്ടാകും. നിങ്ങൾക്ക് ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ കഴിയുകയും മാതാപിതാക്കളും, കൂടപ്പിറപ്പുകളും, ബന്ധുക്കളുമായി അതേ അടുപ്പം നിലനിർത്തുവാൻ കഴിയുകയും ചെയ്യും. ആശയവിനിമയവും ചർച്ചകളും അനുകൂലമാവുകയും പുതിയ അവസരങ്ങൾക്ക് വഴി ഒരുക്കുകയും ചെയ്യും. വ്യവസായം/ജോലി സംബന്ധമായി തുടർച്ചയായ യാത്രകൾ ആവശ്യമായി വന്നേക്കാം. നിങ്ങൾ വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങും.
Nov 25, 2022 - Jan 22, 2023
ഔദ്യോഗികമായി ബുദ്ധിമുട്ടുള്ള കാലയളവിലാണ് ഈ കാലഘട്ടം ആരംഭിക്കുന്നത്. പരിശ്രമത്തിലും അവസരത്തിലും താഴ്ച്ച അനുഭവപ്പെടും, ഔദ്യോഗികപരമായി അപ്രസക്തമായ പ്രവർത്തനങ്ങളിൽ വർദ്ധനവുണ്ടാകും. നഷ്ട സാധ്യതയുള്ളതിനാൽ പുതിയ നിക്ഷേപ പദ്ധതികളും സാഹസകരമായ ഇടപാടുകളും ഒഴിവാക്കേണ്ടതാണ്. പുതിയ പദ്ധതികൾ തുടങ്ങുന്നതും പുതിയ നിക്ഷേപങ്ങൾ നടത്തുന്നതും നല്ലതായിരിക്കുകയില്ല. ഉയർന്ന ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരിൽ നിന്നും സഹായം സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതെ നിങ്ങളുടെ സ്വന്തം കഴിവും ഉത്സാഹവും ഉപയോഗിക്കുന്നതായിരിക്കും നല്ലത്. മോഷണത്തിനുള്ള സാധ്യതയോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ ധന നഷ്ടമുണ്ടാകുവാനുള്ള സാധ്യതയോ കാണുന്നുണ്ട്. നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും കാര്യത്തിൽ ശരിയായ ശ്രദ്ധ നൽകുക. ആരുടെയെങ്കിലും മരണസംബന്ധമായ ദുഖവാർത്ത കേൾക്കുവാൻ ഇടവരും.
Jan 22, 2023 - Mar 15, 2023
വരുമാനമോ സ്ഥാനമോ മെച്ചപ്പെടുകയും ഉറപ്പായും വ്യവസായ മേഖലയിലോ ജോലിയിലോ നിന്ന് ലാഭം ഉണ്ടാവുകയും ചെയ്യും. എതിരാളികളെ തോൽപ്പിക്കുക, വസ്തുവക വർദ്ധിക്കുക, അറിവ് വർദ്ധിക്കുക, മേലധികാരികളിൽ നിന്നും സഹായവും വിജയവും എന്നിവ ഈ കാലഘട്ടത്തിൽ പ്രതീക്ഷിക്കാവുന്നതാണ്. യാത്രകൾ വളരെ പ്രയോജനകരമായിരിക്കും. ഈ കാലഘട്ടം നിങ്ങളെ തത്വചിന്തകനും ഉൾകാഴ്ച്ചയുള്ളവനുമായി തീർക്കും. ഔദ്യോഗികവും സ്വകാര്യവുമായ പ്രതിബദ്ധതകൾ ബുദ്ധിപരമായി സമതുല്യമായി കൊണ്ടുപോകുവാൻ കഴിയും.
Mar 15, 2023 - Apr 05, 2023
വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളിൽ പ്രതിബന്ധങ്ങൾ കാണുന്നു. പ്രതികൂലസാഹചര്യങ്ങളെ ശാന്തമായും ബുദ്ധിപരമായും കൈകാര്യം ചെയ്യുവാൻ ശ്രമിക്കുക എന്തെന്നാൽ ഈ കാലയളവിൽ എടുത്തുചാട്ടം നിങ്ങളെ ഉറപ്പായും സഹായിക്കുകയില്ല. യാത്രകൾ ഗുണകരമല്ലാത്തതിനാൽ അവ ഒഴിവാക്കുവാൻ ശ്രമിക്കുക. കുടുംബത്തിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുകയില്ല. ഈ കാലയളവിൽ സന്താനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ കണ്ടേക്കാം. ശത്രുക്കൾ നിങ്ങളെ എല്ലാ തരത്തിലും ഉപദ്രവിക്കുവാൻ ശ്രമിക്കും. ന്യായമായ തീരുമാനങ്ങളിൽ തന്നെ ഉറച്ചു നിൽക്കുന്നത് നല്ലതായിരിക്കും. വയറിനുണ്ടാകുന്ന അസുഖം നിങ്ങളുടെ വ്യാകുലതയ്ക്ക് കാരണമാകും.
Apr 05, 2023 - Jun 05, 2023
ഒരുപാട് കാരണങ്ങളാൽ ഈ കാലഘട്ടം നിങ്ങൾക്ക് വിസ്മയകരം ആയിരിക്കും. നിങ്ങളുടെ പരിസ്ഥിതി വളരെ നല്ലതാണ്, ഓരോ കാര്യങ്ങളും തനിയേ തന്നെ ക്രമപ്പെടുന്നതായി കാണാം. ഗൃഹസംബന്ധമായ കാര്യങ്ങൾ ശരിയായ തലത്തിൽ കൃത്യമായ താളത്തിൽ നടന്ന് കൊള്ളും. നിങ്ങളുടെ അഭിനിവേശവും അത്യുത്സാഹവും നിങ്ങളുടെ പ്രകടനത്തേയും കഴിവിനേയും എക്കാലത്തേക്കാളും ഉയരത്തിൽ പ്രവഹിക്കുവാൻ കാരണമാകും. ഉന്നത തലങ്ങളിൽ നിന്നും സഹായം ലഭിക്കുകയും, അന്തസ്സ് മെച്ചപ്പെടുകയും, ശത്രുക്കളുടെ നാശം സംഭവിക്കുകയും ചെയ്യും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും നിങ്ങൾക്ക് പൂർണ പിന്തുണ ലഭിക്കും. മൊത്തത്തിൽ വളരെ സന്തോഷകരമായ ചുറ്റുപാടായിരിക്കും.
Jun 05, 2023 - Jun 23, 2023
കൂട്ടിച്ചേർക്കപ്പെട്ട ഗൃഹ ജീവിതത്തിന് നല്ല രീതിയിലുള്ള ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. കുടുംബ പ്രശ്നങ്ങളും വേവലാധിയും കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും. കുടുംബാംഗങ്ങളുമായി തർക്കങ്ങൾ ഉണ്ടാകും. കുടുംബത്തിൽ മരണം സംഭവിക്കുവാൻ സാധ്യതയുണ്ട്. ഭാരിച്ച രീതിയിൽ ധനനഷ്ട്ടവും വസ്തുനഷ്ട്ടവും ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. തൊണ്ട, വായ്, കണ്ണ് എന്നിവയെ രോഗങ്ങൾ അലട്ടും.
Jun 23, 2023 - Jul 24, 2023
അനാവശ്യ ചിലവിൽ നിങ്ങൾ മുഴുകും. പ്രേമത്തോടും പ്രണയത്തോടും ജീവിതത്തോടും ഉള്ള നിങ്ങളുടെ സമീപനം അത്ര പ്രോത്സാഹിപ്പിക്കുവാൻ പറ്റുന്നതല്ല. ജീവിതത്തിൻറ്റെ വിവിധ അവസ്ഥകളിലേക്കുള്ള നിങ്ങളുടെ സമീപനം വളരെ ശാന്തവും സംതുലിതവുമായിരിക്കണമെന്ന് അനുശാസിക്കുന്നു. ഊഹപ്രവൃത്തി നിങ്ങൾക്ക് ഒരു മേഖലയിലും സഹായകം ആകില്ല ആയതിനാൽ അവയെ ഉപേക്ഷിക്കേണ്ടതാണ്. ആരോഗ്യപരമായി ഉദാസീനത, വിഷാദം, കണ്ണിനു പ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം. കാപട്യം പറയുന്നതുമൂലം നിങ്ങൾ പല പ്രശ്നങ്ങളും സൃഷ്ടിക്കും.