പെട്ടെന്നുള്ള സാമ്പത്തിക നഷ്ടത്തിൽ നിങ്ങൾ പെടാം. ശ്രമങ്ങളിലുള്ള പരാജയം നിങ്ങളെ അസ്വസ്ഥനാക്കും. ജോലിഭാരം കൂടുന്നതിനാൽ നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യേണ്ടതായി വരും. സ്ഥാനമാറ്റമോ, സ്ഥലമാറ്റമോ വിദേശത്തുള്ള പ്രശ്നങ്ങളോ ഉണ്ടാകാം. ചീത്തക്കൂട്ടുകെട്ടുകളിൽ പെടുവാനുള്ള സാധ്യതയുള്ളതിനാൽ, അക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. നിങ്ങൾ ആരോഗ്യപരമായി ക്ഷീണിതനും നിങ്ങൾക്ക് പലവിധ രോഗങ്ങൾ പിടിപെടുകയും ചെയ്യും. നിങ്ങളുടെ സാമൂഹിക പ്രശസ്തിയ്ക്ക് കോട്ടം തട്ടിയേക്കാം. സമൂഹത്തിലെ നല്ല ആളുകളുമായി തർക്കങ്ങൾ ഉണ്ടാകാം.
Mar 2, 2024 - Mar 23, 2024
വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളിൽ പ്രതിബന്ധങ്ങൾ കാണുന്നു. പ്രതികൂലസാഹചര്യങ്ങളെ ശാന്തമായും ബുദ്ധിപരമായും കൈകാര്യം ചെയ്യുവാൻ ശ്രമിക്കുക എന്തെന്നാൽ ഈ കാലയളവിൽ എടുത്തുചാട്ടം നിങ്ങളെ ഉറപ്പായും സഹായിക്കുകയില്ല. യാത്രകൾ ഗുണകരമല്ലാത്തതിനാൽ അവ ഒഴിവാക്കുവാൻ ശ്രമിക്കുക. കുടുംബത്തിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുകയില്ല. ഈ കാലയളവിൽ സന്താനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ കണ്ടേക്കാം. ശത്രുക്കൾ നിങ്ങളെ എല്ലാ തരത്തിലും ഉപദ്രവിക്കുവാൻ ശ്രമിക്കും. ന്യായമായ തീരുമാനങ്ങളിൽ തന്നെ ഉറച്ചു നിൽക്കുന്നത് നല്ലതായിരിക്കും. വയറിനുണ്ടാകുന്ന അസുഖം നിങ്ങളുടെ വ്യാകുലതയ്ക്ക് കാരണമാകും.
Mar 23, 2024 - May 23, 2024
നിങ്ങൾക്ക് താത്പര്യമുള്ള പുണ്യസ്ഥല സന്ദർശനം കാണുന്നു. എന്നിരുന്നാലും, കാവ്യാത്മകവും സ്വാധീനശക്തിയുള്ളതുമായ നിങ്ങളുടെ പ്രകൃതം, നിങ്ങൾക്ക് അറിയാവുന്നവരുമായി നല്ലൊരു ബന്ധം നിലനിർത്തുവാനും പരിചയമില്ലാത്തവരുമായി ബന്ധം ആരംഭിക്കുവാൻ സഹായിക്കുകയും ചെയ്യും. ഇടപാടുകളിൽ നിന്നുള്ള നേട്ടം, നിങ്ങൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ സ്ഥാനക്കയറ്റം തുടങ്ങിയ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്നതാണ്. പുതിയ വാഹനം സ്വന്തമാക്കുകയോ പുതിയ സ്ഥലം വാങ്ങുകയോ ചെയ്യും. മൊത്തത്തിൽ, ഈ കാലയളവ് വളരെ നല്ലതാണ്.
May 23, 2024 - Jun 10, 2024
നിങ്ങളുടെ പ്രായോഗികശൈലി തെളിയിക്കുവാനും പല മേഖലയിലും നിങ്ങളുടെ നിർമ്മാണാത്മകമായ കഴിവ് ഉപയോഗപ്രധമാക്കുവാനും പറ്റിയ നല്ല സമയമാണിത്. നിങ്ങളുടെ തൊഴിൽ മേഖലയിലും ഉദ്യോഗസംബന്ധമായ പ്രവർത്തനങ്ങളിലും വളരെ അപ്രതീക്ഷിതവും വിശിഷ്ടവുമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മേലധികാരികളിൽ നിന്നും മുതിർന്നവരിൽ നിന്നും നിങ്ങൾക്ക് സഹായങ്ങൾ ലഭിക്കും. നിങ്ങളുടെ സ്വകാര്യജീവിതത്തിലും ഔദ്യോഗികജീവിതത്തിലും അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും. പിതൃസ്വത്തുക്കൾ നിങ്ങൾക്ക് ലഭിക്കും. ഈ കാലയളവിൽ നിങ്ങൾ ഉറപ്പായും വിജയിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലീകരിക്കുകയും ചെയ്യുന്നതായി കാണാം
Jun 10, 2024 - Jul 11, 2024
ഈ കാലഘട്ടം നിങ്ങൾക്ക് കുത്തനെ ഉയരുവാനും ഔദ്യോഗികപരമായി വളരുവാനും പറ്റിയ ശ്രേഷ്ടമായ ചവിട്ടുപടിയാണ്. നിങ്ങളുടെ സഹായിയോ/പങ്കാളിയോ ഉപകാരപ്രദമാകുവാനുള്ള സാധ്യതയുണ്ട്. പങ്കാളിയിൽ നിന്നും സന്തോഷം ലഭിക്കും. പ്രേമവും പ്രണയവും ഉയർന്ന് നിൽക്കും. വിദേശയാത്രകളും വ്യപാരങ്ങളും ലാഭകരമാകും. ആരോഗ്യപരമായ പ്രശ്നങ്ങൾ നിങ്ങളുടെ മനശാന്തിയെ അലട്ടും. നിങ്ങളുടെ ആത്മശിക്ഷണവും, ആത്മനിരീക്ഷണവും ദൈനംദിന കാര്യക്രമവും നിങ്ങൾക്ക് സഹായകമായി തീരും. പനിയേയും വാതത്താലുള്ള വേദനയും സൂക്ഷിക്കുക. ഈ കാലഘട്ടത്തിൽ നിങ്ങളുടെ ജീവിത പങ്കാളിക്കും അസുഖങ്ങൾ ഉണ്ടാകാം എന്ന് സൂചിപ്പിക്കുന്നു.
Jul 11, 2024 - Aug 01, 2024
വിജയങ്ങൾ വാഗ്ദാനം ചെയ്യുന്ന ചില നല്ല കാലഘട്ടം ആയേക്കാം ഇത്, അതിനുവേണ്ടി നിങ്ങൾ പരിശ്രമിക്കുവാനും തയ്യാറാണ്. ബോധപൂർവ്വം തിരയാതെ തന്നെ പുതിയ അവസരങ്ങൾ നിങ്ങളുടെ വഴിയേ വരും. ഗൃഹമോ ജോലിസ്ഥലമോ മാറുന്നത് നിങ്ങൾക്ക് സൗഭാഗ്യകരം ആയേക്കാം. പുരോഗതിയുടെ പാതയിലേക്ക് നിർണ്ണായകമായ ചുവടുകൾ നിങ്ങൾ എടുത്തുവെക്കും. ചിലവുകൾ കൂടിയേക്കാം അത് നിങ്ങൾ നിയന്ത്രിക്കേണ്ടതും ആണ്. ആത്മവിശ്വാസത്തിലും പ്രസരിപ്പിലും നിങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നതായി കാണാം.
Aug 01, 2024 - Sep 25, 2024
ഈ കാലയളവിൽ നിങ്ങൾ ധൈര്യശാലിയും ഉന്നത നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾ ദാമ്പത്യപരമായ സന്തോഷം അനുഭവിക്കും. സ്വാധീനശേഷിയുള്ളവരുമായി നിങ്ങൾക്കുള്ള ബന്ധം ഉറപ്പായും വർദ്ധിക്കും. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളെ നേരിടുവാനുള്ള വിശ്വാസവും ധൈര്യവും നഷ്ടപ്പെട്ടേക്കാം. ബഹുദൂര യാത്രകൾ പ്രയോജനകരമായി തീരും. പ്രേമത്തിനും പ്രണയത്തിനും ഈ സമയം അനുഗ്രഹീതമാണ്. നിങ്ങൾ സാഹസികമായി പോരാടി ശത്രുക്കളെ അതിജീവിക്കുകയും ചെയ്യും. ചെറുരോഗങ്ങൾ കാണപ്പെടാം. കുടുംബ ബന്ധം വളരെ തൃപ്തികരമായിരിക്കും. എന്നിരുന്നാലും കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം അത്ര നല്ലതായെന്ന് വരില്ല.
Sep 25, 2024 - Nov 13, 2024
പക്ഷെ കഷ്ടതകളും വീഴ്ച്ചകളും വരാനിരിക്കുന്നു, നിങ്ങൾ കാര്യങ്ങൾ വ്യക്തമായ രീതിയിൽ പഠിക്കുവാനും ഓരോ കാര്യങ്ങളും അപൂർണ്ണമല്ലാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. നിങ്ങൾ ജോലിസ്ഥലത്ത് ഓരോ കാര്യങ്ങളാൽ തിരക്കിലായിരിക്കും. പെട്ടന്ന് നഷ്ടങ്ങൾ സംഭവിക്കുവാനും സാധ്യതയുണ്ട്. വിദേശ സോത്രസ്സ് വഴി നേട്ടങ്ങൾ കൈവരാം. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടും. ലാഭകരമല്ലാത്ത ഇടപാടുകളിൽ നിങ്ങൾ അകപ്പെട്ടെന്ന് വരാം. കുടുംബാന്തരീക്ഷം അത്ര സുഖകരമായിരിക്കില്ല. നിങ്ങളുടെ പ്രതിഛായ നശിപ്പിക്കുന്നതിനായി ശത്രുക്കൾ എല്ലാ തരത്തിലും ശ്രമിക്കും. നിങ്ങൾക്കിത് ഒട്ടും നല്ല സമയമല്ല.
Nov 13, 2024 - Jan 09, 2025
ഈ കാലഘട്ടത്തിലുടനീളം നിങ്ങളുടെ പ്രതിഛായ ശരാശരി നിലവാരത്തിലുള്ളതായിരിക്കും. നിങ്ങൾ നിങ്ങളുടെ നേട്ടങ്ങളിൽ മാത്രം ശ്രദ്ധചെലുത്താതെ തൊഴിൽപരമായ പുരോഗതിക്കായി പ്രവർത്തിക്കുക. ഈ കാലയളവിൽ ഉണ്ടാകുന്ന വ്യക്തിപരമായ പ്രശ്നങ്ങളും ചെറിയ ആരോഗ്യ പ്രശ്നങ്ങളും ജോലിയെ പ്രതികൂലമായി ബാധിക്കാം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വെല്ലുവിളികളും പുതുതായ തിരഞ്ഞെടുക്കലുകളും ഉണ്ടാകാം. പുതിയ പദ്ധതികൾ പൂർണ്ണമായും ഒഴിവാക്കണം. തൊഴിൽ മേഖലയിലെ മത്സരവും നിങ്ങളുടെ ശാഠ്യവും ഈ കാലയളവിൽ ചില പ്രതിബന്ധങ്ങൾ ഉണ്ടാക്കിയേക്കാം. സ്ഥലമോ യന്ത്രങ്ങളോ വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നീട്ടിവയ്ക്കുക.
Jan 09, 2025 - Mar 02, 2025
നിങ്ങൾ ഒരു അനശ്വരശുഭാപ്തിവിശ്വാസിയാണ്, ഈ വർഷത്തെ സംഭവങ്ങൾ നിങ്ങളുടെ സ്വാഭാവികമായ ശുഭാപ്തിവിശ്വാസത്തെ കൂടുതൽ ബലപ്പെടുത്തും. നിങ്ങളുടെ ചിഹ്നത്തിന് സൂചിപ്പിച്ചിരിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ കാലയളവിൻറ്റെ അടിസ്ഥാനത്തിൽ ബുദ്ധിപരമായി കൃത്യസമയത്ത് നിക്ഷേപങ്ങൾ നടത്തിയാൽ നിങ്ങൾക്ക് ഉചിതമായി വർത്തിക്കുവാൻ കഴിയും. പ്രിയപ്പെട്ടവരിൽ നിന്നും കൂട്ടാളികളിൽ നിന്നും എല്ലാ വിധത്തിലുമുള്ള സഹകരണവും സന്തോഷവുമാണ് നിങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം, എതിരാളികളിൽ വിജയം കൂടാതെ വിവാഹം, പ്രണയ സംബന്ധമായ സൽക്കാരങ്ങൾ മുതലായ ആനന്ദകരമായ ചടങ്ങുകളും സാധ്യതയുള്ള അനന്തരഫലങ്ങളാണ്. കുടുംബാന്തരീക്ഷം വളരെ തൃപ്തികരമായിരിക്കും.