Rinku Rajguru
Jun 03, 2001
14:30:48
Akluj
75 E 1
17 N 53
5.5
Unknown
മലിനമായ വസ്തുതകൾ (DD)
ജോലി നിങ്ങൾക്ക് ബൗദ്ധികമായ ഉദ്ദീപനം മാത്രമല്ല വൈവിധ്യവും സംഭാവന ചെയ്യുന്നു. ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു, കൂടാതെ നിങ്ങൾക്ക് രണ്ട് ജോലികൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
എന്തിലേക്ക് നിങ്ങൾ തിരിഞ്ഞാലും, നിങ്ങളുടെ എല്ലാ പ്രപ്തിയാലും അതിലേക്ക് മുഴുകും- ഒന്നൊന്നായി. എന്നാൽ, തിരഞ്ഞെടുത്ത ജോലിൽ ഒരേരീതിയും സ്ഥിരമായും വലിയ പങ്കു വഹിക്കുവാണെങ്കിൽ, നിങ്ങൾ അസ്വസ്ഥനാവുകയും മൊത്തത്തിൽ മാറ്റുവാൻ നോക്കുകയും ചെയ്യും. അപ്രകാരം, ധാരാളം വൈവിധ്യ തരത്തിലുള്ള ഒരു ജോലി തിരഞ്ഞെടുക്കുവാൻ, ആദ്യംതന്നെ, നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് ചലനം ആവശ്യമായതിനാൽ, ഓഫീസിൽ ഇരുന്നുള്ള ഒന്നിനേയും കുറിച്ച് നിങ്ങൾ ചിന്തിക്കരുത്. ഒരു വാണിജ്യ സഞ്ചാരിയുടെ ജോലിയിൽ നിങ്ങൾക്ക് അനുയോജ്യമായ കാര്യങ്ങളുണ്ട്. എന്നാൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുശൃതമായതും, സ്ഥലങ്ങളിൽ നിന്നും സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയും എല്ലായിപ്പോഴും നിങ്ങൾക്ക് പുതിയ മുഖങ്ങൾ കാണുവാൻ കഴിയുന്ന രീതിയിലുള്ള ആയിരക്കണക്കിനു ജോലികളുണ്ട്. 35 വയസ്സു കഴിയുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ അവകാശങ്ങളെ നിയന്ത്രിക്കുവാൻ തക്ക അനുയോജ്യമായ ഒരു മികച്ച കാര്യനിർവ്വഹണ കഴിവ് നിങ്ങൾക്കുണ്ട്. എന്നു മാത്രമല്ല, ഈ സമയം ആകുമ്പോൾ, മറ്റുള്ളവരുടെ കീഴിൽ സേവനം അനുഷ്ടിക്കുന്നത് നിങ്ങക്ക് യോജിക്കാതെ വരും.
വ്യാപാരത്തിലുള്ള പങ്കാളികളുടെ കാര്യത്തിൽ നിങ്ങൾ അത്ര ഭാഗ്യവാനല്ല. മറ്റുള്ളവരിൽ നിന്നുള്ള സാഹായങ്ങളെക്കാൾ നിങ്ങൾ തന്നെ നിങ്ങളുടെ ഭാവിയുടെ ശില്പി ആകുവാനാണ് സാധ്യത. എന്നാൽ, വിജയിക്കാതിരിക്കുവാനും ധനികനാകാതിരിക്കുവാനുമുള്ള സാധ്യതകൾ ഒന്നും തന്നെയില്ല. നിങ്ങളുടെ ശീഘ്രബുദ്ധി നിങ്ങൾക്ക് മഹത്തായ അവസരങ്ങൾ നൽകും. ചില സമയങ്ങളിൽ നിങ്ങൾ ധനവാനും മറ്റു ചിലപ്പോൾ മറിച്ചും ആകുവാനുള്ള സാധ്യതയുണ്ട്. പണമുള്ളപ്പോൾ നിങ്ങൾ ധാരാളിയായി മാറും, അതില്ലാത്തപ്പോൾ ഏറ്റവും താഴ്ന്ന നിലയുമായി യോജിച്ചു പോകുവാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും. എന്നിരുന്നാലും, മറ്റുള്ളവരേയും സാഹചര്യങ്ങളേയും അംഗീകരിക്കുവാൻ കഴിയാത്ത നിങ്ങളുടെ പ്രകൃതം വളരെ അപകടകരമാണ്. നിങ്ങളുടെ പ്രകൃതം നിങ്ങൾ ശ്രദ്ധിച്ചാൽ, നിങ്ങൾ ബന്ധപ്പെട്ടിരിക്കുന്ന ഏതൊരു വ്യാപാരത്തിലും, വ്യവസായത്തിലും, ജോലിയിലും വളരെ പെട്ടെന്നുതന്നെ വിജയം കൈവരിക്കുവാൻ നിങ്ങൾക്കു കഴിയും.