ഇത് നിങ്ങൾക്ക് പ്രവർത്തന കാലഘട്ടമാണ്. വിവിധ തലങ്ങളിൽ നിന്നും പ്രതീക്ഷിക്കാത്ത പാരിതോഷികങ്ങളും നേട്ടവും നിങ്ങളിൽ ചൊരിയും. ഇത് നിങ്ങളുടെ ഔദ്യോഗിക നില മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള സമൃദ്ധി നൽകുകയും ചെയ്യും. എതിരാളികൾ നിങ്ങൾക്ക് വഴിതടസ്സം നിൽക്കുവാൻ ഭയപ്പെടുകയും നിങ്ങൾക്ക് ആകർഷണത്തിലും പ്രശസ്തിയിലും നിങ്ങളുടെ പങ്ക് ലഭിക്കുകയും ചെയ്യും. ഭരണാധികാരിയിൽ നിന്നോ, മേലധികാരിയിൽ നിന്നോ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നോ നിങ്ങൾക്ക് സഹായങ്ങൾ ലഭിക്കും. നിങ്ങൾക്ക് നല്ല ആരോഗ്യവും ശാരീരിക സ്ഥിതിയും ഉണ്ടാകും.
Nov 7, 2026 - Dec 26, 2026
നിങ്ങളുടെ ഭൗതീക ആവശ്യം നിറവേറ്റുന്നതിന് കൂടുതൽ വ്യക്തിഗത സുരക്ഷിതത്വം ഉറപ്പാക്കുവാൻ മറ്റുള്ളവരിൽ നിന്നും അതിശക്തമായ സ്വാധീനം ഉണ്ടാകും. ഉറപ്പായും പണം നിങ്ങളുടെ വഴിയേ വരുകയും കൂടാതെ നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളേയും, സ്വപ്നങ്ങളേയും തത്വശാസ്ത്രങ്ങളേയും അവ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. സർക്കാരിൽ നിന്നും ഉന്നതാധികാരികളിൽ നിന്നും നിങ്ങളുടെ കഴിവിന് അനുസൃതമായ അംഗീകാരം ലഭിക്കും. നിങ്ങൾക്ക് സൗഹൃദപരമായ പ്രകൃതമാണ്, വിവിധ സാമൂഹിക രംഗങ്ങളുടെ ഊർജ്ജസ്വലമായ കൂട്ടായ്മയിൽ ആശ്വാസകരമായ ആനന്ദം നിങ്ങൾക്ക് അനുഭവപ്പെടും; ആരോഗ്യസ്ഥിയിലെ വ്യതിയാനം നിങ്ങളെ അലട്ടിയേക്കാം. പുറമേയുള്ള മാറ്റത്തേക്കാൾ വളരെ അധികം പ്രശംസ അർഹിക്കുന്നതാണ് വ്യക്തി പരമായ മാറ്റം.
Dec 26, 2026 - Feb 22, 2027
ഈ കാലഘട്ടത്തിലുടനീളം നിങ്ങളുടെ പ്രതിഛായ ശരാശരി നിലവാരത്തിലുള്ളതായിരിക്കും. നിങ്ങൾ നിങ്ങളുടെ നേട്ടങ്ങളിൽ മാത്രം ശ്രദ്ധചെലുത്താതെ തൊഴിൽപരമായ പുരോഗതിക്കായി പ്രവർത്തിക്കുക. ഈ കാലയളവിൽ ഉണ്ടാകുന്ന വ്യക്തിപരമായ പ്രശ്നങ്ങളും ചെറിയ ആരോഗ്യ പ്രശ്നങ്ങളും ജോലിയെ പ്രതികൂലമായി ബാധിക്കാം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വെല്ലുവിളികളും പുതുതായ തിരഞ്ഞെടുക്കലുകളും ഉണ്ടാകാം. പുതിയ പദ്ധതികൾ പൂർണ്ണമായും ഒഴിവാക്കണം. തൊഴിൽ മേഖലയിലെ മത്സരവും നിങ്ങളുടെ ശാഠ്യവും ഈ കാലയളവിൽ ചില പ്രതിബന്ധങ്ങൾ ഉണ്ടാക്കിയേക്കാം. സ്ഥലമോ യന്ത്രങ്ങളോ വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നീട്ടിവയ്ക്കുക.
Feb 22, 2027 - Apr 15, 2027
നിങ്ങൾക്ക് ചുറ്റുമുള്ള ആളുകൾ നിങ്ങളുടെ യഥാർത്ഥ മൂല്യം തിരിച്ചറിയുകയും അതിനാൽ നിങ്ങൾ സന്തുഷ്ടനാവുകയും അത് സ്ഥിരമായി നിങ്ങളുടെ മികച്ചത് നൽകുവാനുള്ള ശക്തമായ പ്രചോദന ഘടകമായി മാറുകയും ചെയ്യും. ഇത് നിങ്ങൾക്ക് യാത്രകൾക്ക് പറ്റിയ വളരെ നല്ല സമയമാണ്. നിങ്ങളുടെ വഴിയെവരുന്ന സന്തോഷങ്ങളെ വെറുതെ പോയി ആസ്വദിക്കുക. ഒടുക്കം നിങ്ങൾക്ക് ദീർഘകാലത്തെ കഠിനാധ്വാനത്തിൻറ്റെ വിജയവും ഫലവും സമാധാനമായി ആസ്വദിക്കാം. പ്രശസ്തരുടെ നടുവിലേക്ക് ഈ കാലഘട്ടം നിങ്ങളെ കൊണ്ടെത്തിക്കും. കുട്ടിയുണ്ടാവണമെന്ന ആഗ്രഹം സഫലമാകും. നിങ്ങളുടെ സർഗ്ഗവൈഭവം മറ്റുള്ളവരാൽ അംഗീകരിക്കപ്പെടും.
Apr 15, 2027 - May 06, 2027
മികച്ച ഫലത്തിനായി ദൃഢവും സുസ്ഥിരവുമായ മനോഭാവത്തോടുകൂടി പരിശ്രമിക്കണം. കരുത്തും വളർച്ചയും ഉണ്ടാകും. നിങ്ങളുടെ സഹപ്രവർത്തകരും മേലധികാരികളുമായി നിങ്ങൾ നല്ല ഐക്യത്തിലായിരിക്കും. നിങ്ങളുടെ വരുമാന സ്രോതസ്സ് വളരെ നല്ലതായിരിക്കുകയും, കുടുംബജീവിതം നിങ്ങൾ ആസ്വദിക്കുകയും ചെയ്യും. ആദ്ധ്യാത്മികമായും നിങ്ങൾ സമ്പന്നനായിരിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും അത് ലഭിക്കും. നിങ്ങളുടെ സുഹൃത് വലയം വർദ്ധിക്കും. പെട്ടെന്നുള്ള യാത്രകൾ നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും. കാരുണ്യ പ്രവർത്തനങ്ങൾക്കായി നിങ്ങൾ ദാനം ചെയ്യുകയും ഈ കാലയളവിൽ നിങ്ങൾക്ക് സമൃദ്ധിയുണ്ടാവുകയും ചെയ്യും.
May 06, 2027 - Jul 06, 2027
മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത വിധം നിങ്ങൾ നല്ല കരുത്ത് ആർജ്ജിക്കും. വ്യക്തിപരമായി നോക്കിയാൽ, പ്രിയപ്പെട്ടവർ അവരുടെ ആവശ്യങ്ങൾക്കും ആശ്വാസത്തിനുമായി നിങ്ങളെ ആശ്രയിക്കും. നിങ്ങൾ പേരും പ്രശസ്തിയും ആർജ്ജിക്കും. നിങ്ങളുടെ മാനസിക ഉന്മേഷം മഹത്തായിരിക്കും. പ്രധാനമായി, പങ്കാളിയോടൊപ്പമുള്ള നിങ്ങളുടെ ജീവിതം ഏറ്റവും മധുരകരമായിരിക്കും. കുട്ടി പിറക്കുവാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കീഴുദ്യോഗസ്ഥർ നിങ്ങൾക്കായി അവരുടെ പൂർണ പിൻതുണ നൽകും. മൊത്തത്തിൽ വളരെ സന്തോഷകരമായ കാലഘട്ടമാണിത്.
Jul 06, 2027 - Jul 24, 2027
ജീവിതത്തോട് നിങ്ങൾ വളരെ ആവേശഭരിതനായിരിക്കും. നിങ്ങൾ ധൈര്യശാലിയും ഉഗ്രകോപിയും ആയിരിക്കും. മാനസിക നിയന്ത്രണം ഇല്ലാതാവുകയും വിവേചനശക്തി നഷ്ട്പ്പെടുകയും ചെയ്യും. ജനങ്ങൾക്കിടയിലുള്ള നിങ്ങളുടെ പ്രസിദ്ധി കുറയുകയും, വാദപ്രതിവാദത്താൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തേക്കാം. പ്രേമത്തിനോ പ്രണയത്തിനോ നിങ്ങൾക്ക് ഈ കാലയളവ് അനുയോജ്യമല്ല. മക്കളും ജീവിതപങ്കാളിയും അനാരോഗ്യത്താൽ ബുദ്ധിമുട്ടും. അനുകൂലമായ കാര്യങ്ങൾ നോക്കിയാൽ, ഈ കാലയളവിൽ നിങ്ങൾക്ക് കുട്ടിപിറക്കുകയോ, ഉന്നത അധികാരികളിൽ നിന്നും നേട്ടങ്ങൾ ഉണ്ടാവുകയോ ചെയ്യാം.
Jul 24, 2027 - Aug 23, 2027
നിങ്ങൾക്ക് പദ്ധതികൾ നടപ്പിലാക്കുവാൻ പറ്റിയ കാലഘട്ടമാണിത്. വൈവാഹിക നിർവൃതിയും ദാമ്പത്യ ജീവിതവും ആസ്വദിക്കുവാൻ നക്ഷത്രങ്ങൾ നിങ്ങൾക്ക് വളരെ അനുകൂലമാണ്. ലോകത്തിൻറ്റെ കവാടം നിങ്ങൾക്ക് വേണ്ടി തുറന്നേക്കാം പക്ഷെ അവസരങ്ങൾ വിന്നിയോഗിക്കുന്നതിനായി ചില കാര്യങ്ങൾ സജ്ജീകരിക്കേണ്ടതായുണ്ട്. നിങ്ങൾ ഗർഭിണി ആണെങ്കിൽ, സുരക്ഷിതമായ പ്രസവവും നിങ്ങളുടെ ചീട്ടിൽ കാണാം. നിങ്ങളുടെ രചനയ്ക്ക് പ്രശംസ ലഭിക്കും. വിദ്യാർത്ഥികൾക്ക് സർവകലാശാലയിൽ മികവുപുലർത്തുവാനും പഠനത്തിൽ ഉജ്ജ്വലമാകുവാനും പറ്റിയ സമയമാണിത്. കുട്ടി പിറക്കുവാനുള്ള നല്ല സാധ്യത ഈ കാലയളവിൽ കാണുന്നു, പ്രത്യേകിച്ചും പെൺകുഞ്ഞ്.
Aug 23, 2027 - Sep 14, 2027
സാമ്പത്തിക നേട്ടങ്ങൾക്ക് ഇത് അനുകൂല സമയമല്ല. നിങ്ങളുടെ കുടുംബത്തിൽ ഒരു മരണം സംഭവിച്ചേക്കാം. കുടുംബ തർക്കവും നിങ്ങളുടെ മനശാന്തി കെടുത്തിയേക്കാം. കഠിനമായ വാക്കുകളോ സംസാരമോ നിങ്ങളെ കുഴപ്പത്തിൽ ചാടിച്ചേക്കാം. വ്യവസായം സംബന്ധിച്ച് ചില ഖേദകരമായ വാർത്തകൾ കേൾക്കേണ്ടി വരാം. വൻ നഷ്ടങ്ങൾ സൂചിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ ശല്യം ചെയ്തേക്കാം.
Sep 14, 2027 - Nov 07, 2027
ഇത് സമ്മിശ്രഫലം നിറഞ്ഞ കാലഘട്ടമാണ്. ഔദ്യോഗിക മേഖലയിൽ നിങ്ങൾ മികച്ച കഴിവ് കാഴ്ച്ചവെക്കും. നിങ്ങളെടുക്കുന്ന ഉറച്ചതീരുമാനങ്ങൾ മാറ്റമില്ലാതെ തുടരുന്നതിനാൽ നിങ്ങൾ ഒരിക്കൽ ഏറ്റെടുത്ത ജോലി ഉപേക്ഷിക്കുകയോ ഉറച്ച തീരുമാനത്തിൽ നിന്നും പിൻമാറുകയോ ചെയ്യുകയില്ല. നിങ്ങളുടെ വ്യക്തിത്വത്തിൽ അഹംഭാവ മനോഭാവം ഉടലെടുക്കുന്നത് അപകടകരമാണ്. നിങ്ങളുടെ ഈ മനോഭാവം നിങ്ങളെ അപ്രിയമാക്കുന്നതിലേക്ക് നയിക്കും. ആളുകളുമായി ഇടപെടുമ്പോൾ കൂടുതൽ അയവോടെയും സൗമ്യവുമാകുവാൻ ശ്രമിക്കണം. നിങ്ങൾ നിങ്ങളുടെ സഹോദരന്മാരേയും സഹോദരിമാരേയും സഹായിക്കും. നിങ്ങളുടെ ബന്ധുക്കൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാം.